അതേ വേഷത്തിൽ തന്നെ പഠിപ്പിക്കും; സഭ്യത പഠിപ്പിക്കാൻ നിങ്ങളാര്? അധ്യാപികയുടെ കുറിപ്പ്
Mail This Article
മലപ്പുറത്തെ സ്കൂളിൽ ലഗിൻസ് ധരിച്ച് അധ്യാപിക എത്തിയ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോൾ അധ്യാപകർ സ്കൂളിൽ ഏതുരീതിയിലുള്ള വസ്ത്രം ധരിക്കണമെന്ന രീതിയിലുള്ള ചർച്ചയും സജീവമാണ്. അധ്യാപകരുടെ വസ്ത്രധാരണത്തെ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധി കുറിപ്പുകളും എത്തി. ഇപ്പോൾ അത്തരത്തിൽ ശ്രദ്ധേയമായ കുറിപ്പുമായി എത്തുകയാണ് അധ്യാപിക കൂടിയായ അനില ജയരാമന്‍. സഭ്യമായി വസ്ത്രം ധരിച്ച രണ്ട് അധ്യാപകർക്കു നടുവിൽ സഭ്യമല്ലാത്ത വസ്ത്രം ധരിച്ച അധ്യാപിക എന്ന മുഖവുരയോടെയാണ് കുറിപ്പ്.
കുറിപ്പു വായിക്കാം
സഭ്യമായി വസ്ത്രം ധരിച്ച രണ്ട് അധ്യാപകർക്ക് നടുവിൽ സഭ്യമല്ലാത്ത വസ്ത്രം ധരിച്ച് ഇരിയ്ക്കുന്ന അധ്യാപിക!പ്രശ്നമാണ് ഭായ്. പ്രശ്നമാണ്.vഅധ്യാപകർക്ക് നടുവിൽ ഇരുന്നതാണ് പ്രശ്നം എന്ന് തെറ്റിദ്ധരിയ്ക്കരുത്. പ്ലീസ്.ഇതു പ്രശ്നം മറ്റേതാണ്. സഭ്യത!!!സഭ്യമല്ലാത്ത വസ്ത്രം ധരിച്ച് അധ്യാപകർ സ്കൂളിൽ വരുന്നത് അനുവദനീയമല്ല!vShawl ഇടണം പോലും! മുതിർന്ന കുട്ടികളെ പഠിപ്പിയ്ക്കുമ്പോ shawl ഇട്ടു മറയ്ക്കണംന്ന്!മറയ്ക്കാൻ മാത്രം അസഭ്യമായിട്ട് എന്താണുള്ളത് ഒരു സ്ത്രീശരീരത്തിൽ?അല്ല, ആരാ ഈ സഭ്യതയും അസഭ്യതയും നിശ്ചയിക്കുന്നത്?
ചന്തമുള്ളൊരു ചിരി കാണുമ്പോൾ ഉമ്മ വയ്ക്കണമെന്ന് എനിക്കു തോന്നിയാൽ ആ ചിരി അസഭ്യമാണ്, മാസ്കിട്ട് മറയ്ക്കെന്ന് പറയാൻ പറ്റ്വോ? കുഴപ്പം എന്റെ ചിന്തയ്ക്കാണ്, ചന്തമുള്ള ചിരിക്കല്ല. കാഴ്ച മറയ്ക്കുന്നതിനേക്കാൾ എളുപ്പം ചിന്ത മാറ്റുന്നതാണ്. അതിനു സാധിക്കുന്നില്ലെങ്കിൽ അരോചകമായി തോന്നുന്നിടത്ത് നിന്ന് കണ്ണെടുത്താൽ തീരാവുന്നതേയുള്ളൂ ഈ പ്രശ്നം!ലോകം ഒരുപാടിങ്ങു പോന്നിട്ടുണ്ട്, പൊട്ടകിണറ്റിൽ കിടന്ന് അലറാതെ കൂടെ പോന്നേയ്ക്കൂന്നേ.
സംസ്കാരസംരക്ഷകർക്ക് അറിയില്ലെങ്കിലും കുട്ടികൾക്ക് അതറിയാം, അതു കൊണ്ടു തന്നെ അവർക്കു മുന്നിൽ shawl ഇല്ലാതെ പോയി പഠിപ്പിക്കാൻ എനിക്കൊരു ബുദ്ധിമുട്ടും ഇല്ല. ശരീരത്തെ പ്രതി അനാവശ്യവ്യാകുലതകൾ ഉണ്ടാകാത്ത വിധം കുട്ടികളെ progressive ആയി നയിയ്ക്കുക എന്ന അധ്യാപക കടമയുടെ ഭാഗം മാത്രമാണിതും.എനിക്കില്ലാത്ത പ്രശ്നം മുൻപ്രിൻസിപ്പലിനോ പ്രിൻസിപ്പൽ ഇൻ ചാർജിനോ ഉള്ളതായി തോന്നിയിട്ടില്ല, നമ്മുടെ പ്രിൻസിപ്പൽമാരൊക്കെ പ്രോഗ്രസ്സീവ് ആണേ.ആർക്കാ പിന്നെ പ്രശ്നം...?PTA-ന്നോ MPTA-ന്നോ മറ്റോ കേൾക്കുന്നു.പരോക്ഷപരാമർശം മാത്രം ആണെന്നിരിയ്ക്കെ, ആരോപണമായോ ഉപദേശമായോ നിർദേശമായോ നേരിട്ട് കിട്ടാത്തത് കൊണ്ട് മിണ്ടാതിരിക്കാമെന്ന് വിചാരിച്ചതാണ്. അപ്പോഴാണ് തൊട്ടയൽപ്പക്കത്തു (മലപ്പുറം) നിന്ന് സമാനമോങ്ങൽ കേൾക്കുന്നത്!ഇനിയിപ്പോ മിണ്ടാതിരിയ്ക്കുന്നതെങ്ങനെ.? നാളെയോ മറ്റന്നാളോ ഈ മലപ്പുറത്തെയും പാലക്കാടിലെയും സ്കൂളുകളിലെ മുതിർന്ന കുട്ടികളെ ഇതേ കോലത്തിൽ വന്നു നിന്നു പഠിപ്പിയ്‌ക്കേണ്ടതല്ലേ.അതുകൊണ്ട് ഒരു മുഴം മുന്നേ നീട്ടി എറിഞ്ഞെന്നേയുള്ളൂ.
English Summary: School teacher face book post about teacher's dressing style