ADVERTISEMENT

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി അഹോരാത്രം പ്രയത്നിച്ച മഹത് വ്യക്തികളെ നമ്മൾ സ്മരിക്കാറുണ്ട്. 1857ലെ ഓന്നാം സ്വാതന്ത്ര്യ സമരകാലത്തു തന്നെ സ്ത്രീകൾ സമരത്തിന്റെ മുൻനിരയിലേക്ക് എത്തിയിരുന്നു. ഇന്ത്യയുടെ  സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന പേരാണ് ഇന്ത്യയുടെ വാനമ്പാടിയായ സരോജിനി നായിഡുവിന്റേത്. ഇപ്പോൾ 95 വർഷങ്ങൾക്കു മുൻപ് സരോജിനി നായിഡു  നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 

 

നോർവേയിലെ പരിസ്ഥിതി മുൻമന്ത്രി എറിക് സോലേം ആണ് ട്വിറ്ററിലൂടെ വിഡിയോ പങ്കുവച്ചത്. 1928ൽ റെക്കോർഡ് ചെയ്തതാണ് വിഡിയോ. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സ്ത്രീ എന്ന നിലയിൽ ലോകത്തോട് ഇന്ത്യൻ സംസ്കാരത്തെ കുറിച്ചു സംസാരിക്കുന്നതാണ് വിഡിയോ. ‘സുഹൃത്തുക്കളെ ലോകത്തിലെ തന്നെ ഏറ്റവും പുരാതന രാജ്യത്തെ സന്ദേശകയായാണ് ആയിരക്കണക്കിനു മൈലുകൾക്കപ്പുറത്തു നിന്ന് ഞാൻ വരുന്നത്. ഇന്ന് പുതിയ ചിന്താഗതിയുള്ള രാജ്യമാണ് ഇന്ത്യ. അതിന് ഉദാഹരണമാണ് ഞാൻ. എങ്ങനെയാണ് പുരാതനമായ ഇടുങ്ങിയ ചിന്താഗതിയുള്ള ഒരു രാജ്യം ഒരു സ്ത്രീയെ അംബാസിഡറായി അയച്ചതെന്ന് ആലോചിച്ച് നിങ്ങൾക്ക് അദ്ഭുതം തോന്നുന്നുണ്ടാകാം.’– എന്നാണ് 55 സെക്കന്റു മാത്രം ദൈർഘ്യമുള്ള വിഡിയോയിൽ സരോജിനി നായിഡു പറയുന്നത്. സ്ത്രീകളുടെ ഉന്നതിയില്‍ ഊന്നിയതാണ് ഇന്ത്യയുടെ സംസ്കാരമെന്നും അവര്‍ വ്യക്തമാക്കുന്നു. ഇന്ത്യൻ സംസ്കാരം മുഴുവൻ വായിച്ചാൽ സ്ത്രീകളുടെ പ്രാധാന്യം നിങ്ങൾക്കു മനസ്സിലാകുമെന്നും അവർ വ്യക്തമാക്കുന്നുണ്ട്. 

 

ട്വിറ്ററിലെത്തിയ വിഡിയോ നിമിഷങ്ങൾക്കകം തന്നെ വൈറലായി. വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ‘സരോജിനി നായിഡുവും അവരുടെ മകൾ പത്മജ നായിഡുവും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി വളരെ പ്രയത്നിച്ചവരാണ്. ഇരുവരും ഉയർന്ന വിദ്യാഭ്യാസം ലഭിച്ചവരാണ്. പ്രശസ്ത കവി വൈ.ബി യീറ്റ്സിൽ നിന്ന് അംഗീകാരം ലഭിച്ച വ്യക്തിയാണ് സരോജിനി നായിഡു.’ എന്നായിരുന്നു വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. ‘എത്ര ബഹുമാനത്തോടെയാണ് അവർ സംസാരിക്കുന്നത്. യഥാർഥ നേതാവും സ്വാതന്ത്ര്യസമര സേനാനിയുമാണ് അവർ.’– എന്ന രീതിയിലും കമന്റുകൾ എത്തി. 

English Summary: 95-Year-Old Video Of Sarojini Naidu's Speech During US Visit Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com