നന്നായി ചുംബിക്കാൻ കഴിയുന്നില്ല; നാവിനു താഴെയുള്ള ചർമഭാഗം ഒഴിവാക്കി യുവതി
Mail This Article
ശരീരത്തിൽ വ്യത്യസ്തങ്ങളായ പരീക്ഷണങ്ങൾ നടത്തുന്നവർ നിരവധിയാണ്. ഇഷ്ടങ്ങൾ നിറവേറ്റുന്നതിനായി അവർ ഏതറ്റം വരെയും പോകും. അത്തരത്തിൽ ഒരാളാണ് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ റോഷൽ ഗാരറ്റ്. നാവിനു താഴെയുള്ള ചര്‍മഭാഗം നീക്കം ചെയ്തിരിക്കുകയാണ് ഗാരറ്റ്. ചുംബനം ശരിയാക്കുന്നതിനു വേണ്ടിയാണ് ഈ സാഹസത്തിനു മുതിർന്നതെന്നാണ് ഗാരറ്റ് പറയുന്നത്.
ഇൻസ്റ്റഗ്രാമിൽ 50 ലക്ഷത്തിലധികം ഫോളവേഴ്സുള്ള വ്യക്തിയാണ് ഗാരെറ്റ്. നാവിനെ വായയുടെ അടിഭാഗവുമായി ബന്ധിപ്പിക്കുന്ന 'ലിഗ്വല്‍ ഫ്രെനുല’മാണ് യുവതി ഒഴിവാക്കിയത്. ഇതിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ലിഗ്വല്‍ ഫ്രെനുലം ചെറുതായതിനാല്‍ ഭക്ഷണം കഴിക്കുമ്പോഴും ചവയ്ക്കുമ്പോഴുമെല്ലാം പ്രശ്‌നമുണ്ടായിരുന്നു. എന്നാല്‍ അതിനേക്കാള്‍ ഗാരറ്റിനെ വിഷമിപ്പിച്ചത് നന്നായി ചുംബിക്കുന്നതിന് തടസമാകുന്നു എന്നതാണ്. ചുംബനത്തില്‍ നിന്ന് ലഭിക്കേണ്ട സന്തോഷത്തിന്റെ അഭാവം തന്റെ ആത്മവിശ്വാസത്തെ ബാധിക്കുന്നതായും യുവതി വ്യക്തമാക്കി.
തന്റെ അനുഭവത്തെ കുറിച്ച് യുവതി പറയുന്നത് ഇങ്ങനെയാണ്: ‘ശസ്ത്രക്രിയക്ക് ശേഷം ചുംബനം നന്നായി ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. നാവ് അയഞ്ഞതായി തോന്നുന്നുണ്ട്. ജീവിതത്തില്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമാണ് ഇത്. കുട്ടിയായിരുന്നപ്പോള്‍തന്നെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നതാണ്. ഇത് നാവിന്റെ ചലനം തടസപ്പെടുത്തിയതിനാല്‍ സംസാരത്തെ പോലും ബാധിച്ചിരുന്നു. എന്നാല്‍ അന്ന് വേദന ഭയന്ന് ശസ്ത്രക്രിയയില്‍ നിന്ന് പിന്മാറിയത്’– ഗാരറ്റ് വ്യക്തമാക്കി.
English Summary: Instagram Influencer Gets Part Of Her Tongue Removed To ‘Kiss Better’