യുവതിയുടെ സ്വകാര്യഭാഗത്ത് തറച്ച വെടിയുണ്ട നീക്കം ചെയ്തു; ആദ്യത്തെ സംഭവമെന്ന് മെഡിക്കൽ റിപ്പോർട്ട്
Mail This Article
യുവതിയുടെ സ്വകാര്യഭാഗത്ത് തറച്ച വെടിയുണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. സൊമാലിയയിലാണ് സംഭവം. ലോകത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ശസ്ത്രക്രിയ നടക്കുന്നതെന്ന് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അണ്ഡം ശീതീകരിച്ച ദിവസങ്ങളിൽ കഠിനവേദനയായിരുന്നു: പ്രിയങ്ക ചോപ്ര
വീട്ടിലെ ലിവിങ് റൂമിൽ ഇരിക്കുകയായിരുന്ന യുവതിയുടെ സ്വകാര്യഭാഗത്തേക്ക് അപ്രതീക്ഷിതമായി വെടിയുണ്ട പതിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെ കുറിച്ചു കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. മൊഗാഡിഷുവിലെ എർദോഗൻ ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്റേണൽ ജേർണൽ ഓഫ് സർജറി കേസ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ: ‘ഞങ്ങളുടെ അറിവിൽ സ്ത്രീകളുെട ജനനേന്ദ്രിയത്തിൽ പതിച്ച വെടിയുണ്ട നീക്കം ചെയ്ത ആദ്യത്തെ സംഭവമാണ് ഇത്. അത്യപൂർവമായി സംഭവിക്കുന്ന കാര്യമാണ്.’
മാസത്തിൽ 3 തവണ മരിക്കും; ആ സമയത്ത് ദൈവത്തെയും മരിച്ചവരെയും കാണും: വിചിത്രവാദവുമായി സ്ത്രീ
വെടിയുണ്ട ആഴത്തില്‍ തറയ്ക്കാതിരുന്നതിനാലാണ് യുവതി രക്ഷപ്പെട്ടതെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു ദിവസത്തിനകം തന്നെ ആരോഗ്യനില വീണ്ടെടുത്ത യുവതി ആശുപത്രി വിട്ടതായും ആശുപത്രി അധികൃതർ അറിയിച്ചു.
English Summary: Women Has Bullet Removed From Clitoris In Incredible 'First Of Its Kind' Operation