ചാൾസ് രാജാവിന്റെ സ്ഥാനാരോഹണത്തിനിടെ ഇരിപ്പിടം തിരഞ്ഞ് പോപ്പ്സ്റ്റാർ: വിഡിയോ
Mail This Article
ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ സ്ഥാനാരോഹണ ചടങ്ങിനെത്തിയ പോപ്പ് സൂപ്പര്‍ താരം കെയ്റ്റി പെറിയുടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. തന്റെ ഇരിപ്പിടം തിരയുന്ന താരത്തിന്റെ വിഡിയോയാണ് പ്രചരിച്ചത്. ലോകം ഉറ്റുനോക്കിയ ചടങ്ങിൽ രാജ്യാന്തര തലത്തിൽ നിന്നുള്ള പ്രമുഖരെല്ലാം പങ്കെടുത്തിരുന്നു.
സഞ്ചരിച്ചു കൊണ്ടിരുന്ന ബസിന്റെ വിൻഡോ വഴി അകത്തേക്ക് പ്രവേശിച്ച് യുവതി- വിഡിയോ
അതിഥികളായി എത്തിയവരോട് സീറ്റ് ഒഴിവുണ്ടോ എന്ന് നടന്നു ചോദിക്കുന്ന കെയ്റ്റിയെ വിഡിയോയില്‍ കാണാം. ‘അവരുടെ തലയിൽ വച്ചിരിക്കുന്ന വലിയ തൊപ്പികൊണ്ടായിരിക്കും അവർക്ക് സീറ്റ് കാണാതെ ഇരിക്കുന്നത്. എന്ന് പ്രചരിക്കുന്ന വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തവരുമുണ്ട്.
പെറി തന്നെയായിരുന്നു ഇരിപ്പിടം തിരയുന്ന തന്റെ വിഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ‘പ്രിയപ്പെട്ടവരേ പരിഭ്രമിക്കണ്ട. എന്റെ ഇരിപ്പിടം ഞാൻ കണ്ടെത്തി.’– എന്നും അവർ ട്വീറ്റ്ചെയ്തു. ചടങ്ങിനിടെ ഒരു മന്ത്രിയെ കൈവീശി കാണിക്കുന്നതിനിടെ താരം വീഴുകയും ചെയ്തിരുന്നു.
English Summary: Katy Perry claps back at Twitter trolls over her ‘seat search’ video in King Charles III's coronation