ADVERTISEMENT

തിരക്കുള്ള ബസ്സിലേക്കു സാഹസികമായി കയറാൻ പലരും ശ്രമിക്കാറുണ്ട്. അത്തരത്തിൽ വിൻഡോയിലൂടെ ബസ്സിനകത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ നിമിഷങ്ങൾക്കകം തന്നെ വൈറലായി. വിഡിയോ വൈറലായതോടെ സ്ത്രീയുടെ സാഹസിക പ്രവർത്തിയെ അഭിനന്ദിച്ചും വിമർശിച്ചും നിരവധി കമന്റുകളും എത്തി. 

റീല്‍സിനു പിന്നാലെ ഇൻബോക്സിലെത്തി ആ സന്ദേശങ്ങൾ; അഖിയേട്ടനും മീശയും അശ്വതി അച്ചുവും വാഴുന്ന സൈബർ ഇടം

ഇത്തരത്തിലുള്ള സാഹസിക പ്രവർത്തിയിലൂടെ അപകടം ക്ഷണിച്ചു വരുത്തുകയാണെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം. നിർത്തിയിട്ട സ്ഥലത്തു നിന്ന് പതുക്കെ നീങ്ങുന്ന  ബസ്സിലേക്കു വിൻഡോയിലൂടെ വലിഞ്ഞു കയറുകയാണ് യുവതി. ബസിന്റെ വശത്ത് കാൽവച്ച് ജനൽ കമ്പിയിൽ പിടിച്ചാണ് യുവതി ബസിലേക്കു കയറുന്നത്. 

‘ghaanta’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ എത്തിയത്. ലക്ഷക്കണക്കിന് ആളുകൾ ഇതിനോടകം തന്നെ വിഡിയോ കണ്ടുകഴിഞ്ഞു. ‘സ്പൈഡർ വുമൻ’ എന്നാണ് വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. ‘ദൈവമേ, എന്താണ് ഇത്? മനസ്സുണ്ടെങ്കിൽ മാർഗവും ഉണ്ട്.’– എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. ‘ഇത് തമാശയല്ല. ഒരു ചെറിയ വീഴ്ചയുണ്ടായാല്‍ വലിയ അപകടം സംഭവിക്കും.’– എന്ന രീതിയിലും കമന്റുകൾ എത്തി. 

 

English Summary: Woman enters bus through small window space, video surprises people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com