ADVERTISEMENT

സോഷ്യൽമീഡിയയിൽ തരംഗമായ പത്താൻ സിനിമയിലെ ബെഷറാം രംഗ് എന്ന ഗാനത്തിന്റെ ചടുലനൃത്തത്തിനു ശേഷം മറ്റൊരു നൃത്തവുമായി എത്തുകയാണ് തൻവി ഗീത രവിശങ്കർ. കൊമേഡിയൻ അഞ്ജന ബപത്തിനൊപ്പമാണ് തൻവിയുടെ ഡാൻസ്. മാധുരി ദീക്ഷിതിന്റെയും കരിഷ്മ കപൂറിന്റെയും ഗാനങ്ങൾക്കാണ് തൻവി ചുവടുവയ്ക്കുന്നത്. 

 

‘മാധുരി ദീക്ഷിതിന്റെ ആരാധകരായ 90കളിലെ കുട്ടികൾ അവരുടെ പിറന്നാളിനു സ്നേഹം അറിയിക്കുന്നു.’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ദയവായി ഈ നൃത്തം മാധുരി ദീക്ഷിതിനെയും കരീനയെയും ടാഗ് ചെയ്യൂ.’ എന്നാണ് വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. ഈ കമന്റിന് തൻവിയുടെ മറുപടി ഇങ്ങനെയായിരുന്നു. ‘മാധുരി ദീക്ഷിതിന് 90കളിലെ ഏതൊരു കുട്ടിയുടെയും പ്രണയലേഖനമാണ് ഇത്. 90കളിലെ കുട്ടികളിൽ പലരും ഈ നൃത്തം കണ്ണാടിക്കു മുന്നിൽ ആരും കാണാതെ ചെയ്തുകാണും. മാധുരി ദീക്ഷിതിനോടുള്ള നമ്മുടെ സ്നേഹം പ്രകടിപ്പിക്കാനുള്ള സമയമാണ് ഇത്. ഒപ്പം നൃത്തത്തോടും സ്വന്തം ശരീരത്തോടുമുള്ള നമ്മുടെ സ്നേഹവും ഇതിലൂടെ പ്രകടിപ്പിക്കുന്നു.’–തൻവി വ്യക്തമാക്കി. 

 

മാധുരിയും കരിഷ്മയും ഈ നൃത്തരംഗത്തിൽ ഉപോയോഗിച്ചതിനു സമാനമായ വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരിക്കുന്നത്. 1997ൽ പുറത്തിറങ്ങിയ ദിൽ തോ പാഗൽ ഹേയിലെ ഗാനത്തിനാണ് യുവതികൾ ചുവടുവവച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലായി. വിഡിയോയ്ക്കു താഴെ ഹൃദ്യമായ നിരവധി കമന്റുകളും എത്തി. ‘അഞ്ചുവർഷമായി നൃത്തം പഠിക്കുന്നുണ്ട്. പക്ഷേ, നിങ്ങളെ പോലെ ഇത്രയും അനായാസമായി നൃത്തം ചെയ്യാൻ എനിക്കിപ്പോഴും കഴിയില്ല. ഒരുപാട് സ്നേഹം.’– എന്നായിരുന്നു വിഡിയോയ്ക്കു താഴെ വന്ന ഒരു കമന്റ്. ‘എന്നെപോലെ പ്ലസ് സൈസുള്ളവർക്ക് ഇത്രയും മനോഹരമായി നൃത്തം ചെയ്യാൻ സാധിക്കുമെന്ന് ഇപ്പോഴാണ് മനസ്സിലായത്.’– എന്ന രീതിയിലും പലരും കമന്റ് ചെയ്തു. 

 

English Summary: influencer recreates Madhuri Dixit, Karisma Kapoor’s Dance 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com