ADVERTISEMENT

പൊതുസ്ഥലങ്ങളിൽ ഒറ്റയ്ക്ക് നൃത്തം ചെയ്യുന്നത് വളരെ അടുത്ത കാലത്ത് വന്ന ട്രെൻഡാണ്. റീലുകൾ പ്രചാരത്തിൽ വന്നതോടെയാണ് ഇത്തരത്തിൽ പുതിയ മാറ്റങ്ങളും വൈറലായത്. ഇതിനു മുൻപും പല ഡാൻസ് വിഡിയോകളും വൈറലായിട്ടുണ്ടെങ്കിലും ഡൽഹി മെട്രോയിൽ കഴിഞ്ഞ ദിവസം നടന്ന ഈ ഡാൻസ് പെർഫോർമൻസിന് പ്രത്യേകതയുണ്ട്. ഡാൻസ് കളിക്കുന്ന വ്യക്തിയോ അതിന്റെ സ്റ്റപ്പുകളോ അല്ല വിഡിയോയുടെ ആകർഷണം. ഡാൻസ് കണ്ട് നിൽക്കുന്ന വ്യക്തിയുടെ അമ്പരപ്പാണ് വിഡിയോ വൈറലാക്കിയത്. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാവാതെ ക്യാമറയിലേക്കും ഡാൻസ് കളിപ്പിക്കുന്ന പെൺകുട്ടിയെയും മാറി മാറി നോക്കുകയാണ് യാത്രക്കാരൻ.

 

പൊതു സ്ഥലത്ത് ഡാൻസ് കളിച്ചതിനെ എതിർത്തും അനുകൂലിച്ചും ധാരാളം കമന്റുകൾ വരുന്നുണ്ട്. പെൺകുട്ടി ധരിച്ച വസ്ത്രത്തിനെ ചൂണ്ടിക്കാട്ടിയും പലരും മോശം അഭിപ്രായം രേഖപ്പെടുത്തി. എന്നാൽ എന്ത് ധരിക്കണമെന്നും എന്ത് ചെയ്യണമെന്നും സ്വയം തീരുമാനിക്കാവുന്ന വ്യക്തിയാണെന്ന് അതെന്നും ചൂണ്ടിക്കാട്ടുന്ന കമന്റുകളും ധാരാളമാണ്.പരി ശർമ എന്ന പെൺകുട്ടിയുടെ ഡാൻസാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

 

Content Summary: women dancing inside Delhi Metro goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com