ADVERTISEMENT

93 മണിക്കൂർ തുടർച്ചയായി പാചകം ചെയ്ത നൈജീരിയൻ യുവതിക്ക് ലോക റെക്കോർഡ്. ഹിൽഡ എഫിയങ് ബാസേ എന്ന 26കാരിയാണ് ഏറ്റവും നീളം കൂടിയ കുക്കിങ് മാരത്തണിലൂടെ മിന്നുന്ന നേട്ടം കൈവരിച്ചത്. നാല് ദിവസം നീണ്ടു നിന്ന പാചകത്തിനൊടുവിൽ നൂറിലധികം പാത്രങ്ങളാണ് ഭക്ഷണങ്ങൾകൊണ്ട് നിറഞ്ഞത്.

cooking-marathon-helda
ഹിൽഡ എഫിയങ് ബാസേ. Image Credit:guinnessworldrecords.com

നൂറ് മണിക്കൂർ റെക്കോർഡ് ലക്ഷ്യം വച്ചാണ് ഹിൽഡ പാചകം ചെയ്തതെങ്കിലും ഇടയ്ക്ക് ചില കണക്കുകൂട്ടലുകൾ പിഴച്ചതോടെ 7 മണിക്കൂറോളം നഷ്ടമാവുകയായിരുന്നു.കുക്കിങ് മാരത്തണിനിടയിൽ 5 മിനിറ്റുള്ള ഇടവേളകളാണ് അനുവദിച്ചിരിക്കുന്നത്. ഈ ഇടവേളകൾ കൂട്ടിവെച്ച് ഒരുമിച്ചും ബ്രേക്ക് എടുക്കാവുന്നതാണ്. ഉറങ്ങണമെങ്കിലോ ബാത്റൂം ഉപയോഗിക്കണമെങ്കിലോ ഈ സമയം ഉപയോഗിക്കാം. അങ്ങനെ കൂട്ടിവെച്ച സമയമാണ് ഹിൽഡ ഉപയോഗിച്ചത്. പക്ഷേ ബ്രേക്ക് എടുത്ത മിനിറ്റുകളിൽ ചില തെറ്റുപറ്റി, അതോടെ ആകെ പാചകം ചെയ്തതിൽ നിന്ന് ആറ് മണിക്കൂറോളം കുറയ്ക്കുകയായിരുന്നു. 

cooking-marathon1
ഹിൽഡ എഫിയങ് ബാസേ. Image Credit:guinnessworldrecords.com

2019ൽ ഇന്ത്യക്കാരിയായ ലത ദണ്ടൻ സെറ്റ് ചെയ്ത 87 മണിക്കൂർ, 45 മിനിറ്റിന്റെ റെക്കോർഡാണ് ഹിൽഡ തകർത്തത്.

കുക്കിങ് മാരത്തണിന്റെ വിഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ് യൂട്യൂബിൽ പോസ്റ്റ് ചെയ്തതോടെ അഭിനന്ദനമറിയിച്ചുകൊണ്ട് നിരവധി പേർ കമന്റ് ചെയ്തു. മനസ്സുറപ്പും ആത്മവിശ്വസവുമാണ് ഈ വിജയം കൈവരിക്കാൻ കാരണമെന്നാണ് ജനങ്ങളുടെ അഭിപ്രായം.

ആഫ്രിക്കൻ യുവതികളെ സ്വപ്നങ്ങളെ പിന്തുടരാൻ പ്രേരിപ്പിക്കുന്നതിനും, നൈജീരിയൻ രുചികൾ ലോകത്തിനു തുറന്നു കാട്ടണമെന്നും ആശിച്ചാണ് താൻ ഇങ്ങനെയൊരു കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടതെന്നും ഹിൽഡ പറഞ്ഞു. 

Content Summary: Longest Cooking Marathon Record by Nigerian Chef Hilda Effiong

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com