ADVERTISEMENT

അല്ലു അർജുൻ, രശ്മിക മന്ദാന എന്നിവർ തകർത്തഭിനയിച്ച് സിനിമയിലെ പാട്ടാണ് സാമി. പാട്ട് കേട്ടാൽ ആരുമൊന്ന് ഡാൻസ് കളിച്ചുപോകും. ആ പാട്ടിന് മനോഹരമായി ഡാൻസ് കളിച്ച് വൈറലായിരിക്കുകയാണ് ഈ വധുവും കൂട്ടുകാരികളും. സംഗീത് ചടങ്ങിനിടയിലാണ് ഡാൻസ് കളിച്ചത്. നോർത്ത് ഇന്ത്യയിൽ വിവാഹത്തിനു മുന്നോടിയായി നടത്തുന്ന ചടങ്ങാണ് സംഗീത്. പാട്ടും ഡാൻസുമൊക്കെയായി വധുവും വീട്ടുകാരും ബന്ധുക്കളുമൊക്കെ അടിച്ചു പൊളിക്കുന്ന ഒരു ദിവസം കൂടിയാണ് ഇത്. ഇപ്പോൾ കേരളത്തിലും ഇത്തരത്തിലെ ചടങ്ങുകൾ നടത്തി വരാറുണ്ട്.

ഡോക്ടർ നീലം പട്ടേൽ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. കല്യാണവുമായി ബന്ധപ്പെട്ട ഫോട്ടോകളും വിഡിയോകളും അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. ഡാൻസ്, ഡ്രസ്, മേക്കപ്പ്, മുടി, എക്സ്പ്രഷൻ. അങ്ങനെ എല്ലാം കൊണ്ടും പെർഫക്ട് എന്നാണ് കമന്റുകൾ. രശ്മികയെക്കാൾ നല്ല ഡാന്ഡസും എക്സ്പ്രഷനുമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. 

Read also:പൊലീസ് വണ്ടിയിൽ വധുക്കൾ, ലിഫ്റ്റ് കൊടുത്ത് യുകെ പൊലീസ്; ഫോട്ടോ വൈറൽ

 Content Summary: Bride Viral Dance on Pushpa Song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com