ADVERTISEMENT

ജനങ്ങളെ ആകുംവിധം സഹായിക്കാൻ പൊലീസുകാർ മടിക്കാറില്ല. അത് കേരളത്തിലായാലും അങ്ങ് യുകെയിൽ ആയാലും. അവിടെ പൊലീസിന്റെ സഹായമില്ലായിരുന്നെങ്കിൽ ഒരു വിവാഹം നടക്കില്ലായിരുന്നു. സംഭവം നിസാരമെന്നു തോന്നിയാലും പൊലീസിന്റെ അവസരോചിതമായ ഇടപെടൽ‌ അഭിനന്ദനാർഹം തന്നെയായിരുന്നു. 

Read also: മഴയത്ത് ഇറങ്ങിയോടിയ കുട്ടിയെ പിടിക്കാൻ ടീച്ചറിന്റെ നെട്ടോട്ടം; ഓർമകൾ പങ്കുവെച്ച് കമന്റുകൾ

വിവാഹിതരാകേണ്ട പെൺകുട്ടികളെയും അതിഥികളെയും കൊണ്ടുപോയ കോച്ച് പണി മുടക്കിയതോടെ എല്ലാവരും പെരുവഴിയിലായി. അപ്പോഴാണ് പൊലീസിന്റെ വരവ്. പിന്നെ മറ്റൊന്നും നോക്കിയില്ല. വിവാഹിതരാവേണ്ട യുവതികൾക്ക് ലിഫറ്റ് കൊടുത്തു. കൃത്യ സ്ഥലത്ത് കൃത്യ സമയത്ത് ഞങ്ങളെത്തി എന്ന കുറിപ്പോടെ യുകെ പൊലീസ് തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഹാംഷെയർ പൊലീസിന് എന്നും ഓർക്കാൻ കഴിയുന്നൊരു സഹായമായിരിക്കും ഇത്. ഇവർ സഹായത്തിന് എത്തിയില്ലായിരുന്നുവെങ്കിൽ ജെമ്മയുടെയും സിയാനിന്റെ വിവാഹം മുടങ്ങിയേനെ. അങ്ങനെ പരിഭ്രാന്തരായി നിന്ന യുവതികൾക്കു മുന്നിലാണ് പൊലീസിന്റെ സഹായഹസ്തം നീണ്ടത്. ഒരു നിമിഷം പോലും പാഴാക്കാതെ അവരെ രജിറ്റർ ഓഫിസിൽ എത്തിക്കുകയായിരുന്നു എന്നാണ് പൊലീസ് കുറിച്ചത്.

Read also: മെട്രോയിൽ യുവതിയുടെ ഡാൻസ്, അമ്പരന്ന് യാത്രക്കാരന്‍; വിഡിയോ വൈറൽ

പൊലീസിനെ അഭിനന്ദിച്ചുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

Content Summary: UK Police gave brides a lift to their wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com