'ഇങ്ങനെയാവണം ടീച്ചർമാർ'; അധ്യാപികയുടെ സർപ്രൈസ് കണ്ട് കയ്യടിച്ചും ആർത്തുവിളിച്ചും കുരുന്നുകൾ
Mail This Article
അധ്യാപകരുടെ പ്രവർത്തികൾ കുട്ടികളെ ഏറെ സ്വാധീനിക്കും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. അവ മനസ്സിൽ മായാതെ കിടക്കുകയും ചെയ്യും. ഇതേ അധ്യാപകരെ കണ്ടുതന്നെയാണ് കുട്ടികള്‍ പല കാര്യങ്ങളും പഠിക്കുന്നതും. അങ്ങനെ വളരെ മനോഹരമായ ഒരു പ്രവൃത്തി ചെയ്തതിലൂടെ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ് ഈ അധ്യാപിക.
ഒരു വെളുത്ത ഡ്രസുമായാണ് ടീച്ചർ ക്ലാസിലെത്തിയത്. ഈ വർഷത്തെ ക്ലാസുകൾ അവസാനിക്കാറായെന്നും അടുത്ത വർഷം ഞാൻ നിങ്ങളെ പഠിപ്പിക്കാൻ ഉണ്ടാവില്ലെന്നും ടീച്ചർ പറയുന്നു. ടീച്ചറിനു സങ്കടമുണ്ടെന്നും പക്ഷേ നമുക്ക് ഇടയ്ക്ക് കാണാൻ കഴിയുമെന്നു പറഞ്ഞു. അതിനു ശേഷം തന്റെ വെളുത്ത ഡ്രസ് കുട്ടികളെ കാണിച്ചിട്ട് ടീച്ചർ പറഞ്ഞതിങ്ങനെ: ഇതിൽ നിങ്ങൾക്കിഷ്ടമുള്ള ചിത്രങ്ങൾ വരയ്ക്കണം. നിങ്ങളെല്ലാവരും നന്നായി വരയ്ക്കുന്ന കുട്ടികളാണെന്ന് എനിക്കറിയാം. സ്കൂളിലെ അവസാന ദിവസം ഞാൻ ഈ ഡ്രസ് ഇടും.
എന്നാൽ ക്ലാസിന്റെ അവസാന ദിവസം കോട്ട് ധരിച്ചെത്തിയ ടീച്ചറിനെ കണ്ട് കുട്ടികൾക്ക് സംശയം. ഞങ്ങൾ വരച്ചുതന്ന ഡ്രസ് എവിടെ എന്നായി ചോദ്യം.
ഓ ഈ ഉടുപ്പിനെപ്പറ്റിയാണോ നിങ്ങൾ അന്വേഷിക്കുന്നത് എന്ന ചോദ്യത്തോടെ കോട്ട് തുറക്കുമ്പോൾ കുട്ടികൾ ആർപ്പു വിളിക്കുകയാണ്. ടീച്ചർ ധരിച്ചിരിക്കുന്നത് കുട്ടികൾ കളർപെൻസിലുകൾകൊണ്ട് ചിത്രങ്ങൾ വരച്ച് അതേ ഉടുപ്പ്. മഴവില്ലും, പൂവും , വീടും ചെടികളുമൊക്കയായി മനോഹരമായ ചിത്രങ്ങൾ. സന്തോഷം കൊണ്ട് ടീച്ചറിനെ ഓടിവന്നു കെട്ടിപ്പിടിക്കുന്ന കുട്ടികളെയും വിഡിയോയിൽ കാണാം. കിൻഡർ ഗാർഡൻ ടീച്ചറായ ഹെദർ സ്റ്റാൻബെറി ആണ് കുട്ടികൾക്ക് വേണ്ടി സർപ്രൈസ് ഒരുക്കിയത്.
Read also: ' സിനിമയിലേതു പോലൊരു ലൗ സ്റ്റോറി അല്ല എന്റേത്, വിവാഹജീവിതം ഒട്ടും എളുപ്പമല്ല, അധ്വാനം വേണം': കാജോൾ
ടീച്ചർ കുട്ടികൾക്കു നൽകിയ സർപ്രൈസ് എല്ലാക്കാലവും കുട്ടികൾക്ക് ഓർമയുണ്ടാകുമെന്നും ഇങ്ങനെയാവണം അധ്യാപകർ എന്നുമാണ് കമന്റുകൾ.
കുട്ടികൾക്ക് ഇത്ര പ്രാധാന്യം നൽകുകയും അവരെ സ്നേഹിക്കുകയും ചെയ്യുന്ന അധ്യാപികയ്ക്ക് ആശംസകള്‍ അറിയിക്കുകയാണ് സോഷ്യൽ മീഡിയ. ഇത്തരം പ്രവർത്തികൾ കുഞ്ഞു മനസ്സുകൾക്ക് നൽകുന്ന ആത്മവിശ്വാസവും സ്നേഹവുമെല്ലാം വിലപ്പെട്ടതാണെന്ന് അവർ പറയുന്നു.
Content Summary: Teacher surprise kids by wearing the dress which kids have painted