ADVERTISEMENT

ബൈക്ക് സ്റ്റണ്ടുകള്‍ ഒരേസമയം ആവേശവും പേടിപ്പിക്കുന്നതുമാണ്. വിദഗ്ധരായവര്‍ നടത്തുന്ന ബൈക്കിലെ പ്രകടനങ്ങള്‍ കാഴ്ചക്കാരെ ടെന്‍ഷനടിപ്പിക്കുന്നതിനൊപ്പം അത്യധികം വിസ്മയിപ്പിക്കുകയും ചെയ്യും. പലപ്പോഴും എങ്ങനെയാണ് മുന്നിലെ ചക്രം ഈ ബൈക്കു സ്റ്റണ്ടുകാര്‍ ഉയര്‍ത്തുന്നത്, തലകുത്തനെ നിര്‍ത്തുന്നത്, കറക്കുന്നത് എന്നിങ്ങനെയുളള സംശയങ്ങള്‍ നമുക്ക് തോന്നും. ആത്മവിശ്വാസവും സമര്‍പ്പണവും പിന്നെ കൃത്യമായ പരിശീലനവുമാണ് ഇവരെ വിദഗ്ധരാക്കുന്നത്. കൃത്യമായ പരിശീലനത്തിലൂടെയാണ് അസാധ്യമെന്നു തോന്നുന്ന പലതും ഇവര്‍ എളുപ്പത്തില്‍ ചെയ്യുന്നത്. ബൈക്ക് സ്റ്റണ്ടില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് ടൈമിംഗ്. ടൈമിംഗ് തെറ്റിയാല്‍ പിന്നെ എല്ലാം പാളും. 

പൊതുവേ പുരുഷന്‍മാരാണ് ഈ മേഖലയില്‍ അധികം. ബൈക്ക് സ്റ്റണ്ട് നടത്തുന്ന സ്ത്രീകള്‍ ഉണ്ടെങ്കിലും അത് തുലോം കുറവാണ്. എന്നാല്‍ പുരുഷന്‍മാര്‍ക്കു മാത്രമല്ല നമുക്കും പറ്റുമെന്ന് കാണിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ് നടുറോഡിലെ ഒരു പെണ്‍കുട്ടിയുടെ ബൈക്ക് സ്റ്റണ്ട്. കാഴ്ചക്കാരെ അമ്പരപ്പെടുത്തുന്ന ഈ വിഡിയോ പതിനായിരങ്ങളാണ് കണ്ടത്. 

ഹസ്‌ന സരൂരി ഹെ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു പെണ്‍കുട്ടി ബൈക്ക് ഓടിക്കുന്നതാണ് ആദ്യം വിഡിയോയില്‍ കാണാനാവുക. പെട്ടെന്ന് അവര്‍ ബൈക്കില്‍ എഴുന്നേറ്റ് നില്‍ക്കുകയും പിന്നീട് ബൈക്കിന്റെ മുന്‍ചക്രം ഉയര്‍ത്തുന്നതും കാണാം. വളരെ അനായാസമായാണ് പെണ്‍കുട്ടി സ്റ്റണ്ട് നടത്തുന്നത്. പെണ്‍കുട്ടിയുടെ അപകടകരമായ ബൈക്ക് സ്റ്റണ്ടിനെ പ്രകീര്‍ത്തിച്ചും ആശങ്കപ്പെട്ടും നിരവധിപേരാണ് വിഡിയോക്ക് താഴെ കമന്റുകളിട്ടിരിക്കുന്നത്. ചിലര്‍ തങ്ങളുടെ ബൈക്ക് സ്റ്റണ്ട് അനുഭവങ്ങളും കുറിച്ചിട്ടുണ്ട്.

Read also: കഴുതപ്പാലും ഒട്ടകപ്പാലും കൊണ്ട് കിടിലൻ സോപ്പുകൾ, ഈ വീട്ടമ്മ ബിസിനസ് രംഗത്തെ താരം

ഒരു പെണ്‍കുട്ടിയുടെ അമ്പരപ്പിക്കുന്ന ബൈക്ക് സ്റ്റണ്ട് എന്ന നിലയില്‍ നിരവധിപേര്‍ വിഡിയോ ഷെയര്‍ ചെയ്യുന്നുണ്ടെങ്കിലും ഒരിക്കലും അപകടകരമായ ഈ പ്രവൃത്തിക്ക് ശ്രമിക്കരുതെന്നാണ് ഭൂരിപക്ഷം പേരുടേയും അഭിപ്രായം. കൃത്യമായ പരിശീലനം നേടാതെ നടത്തുന്ന ബൈക്ക് സ്റ്റണ്ടുകള്‍ വലിയ അപകടം വരുത്തുമെന്ന മുന്നറിയിപ്പുകൂടി വിഡിയോക്കു താഴെയുളള കമന്റുകളില്‍ കാണാം.

Read also: പരീക്ഷയെഴുതുന്ന അമ്മയ്ക്കു കൂട്ടിരിക്കാൻ ആറ് മാസം പ്രായമുള്ള കുഞ്ഞ്; കുഞ്ഞിനു കൂട്ടായി പൊലീസും

Content Summary: Woman Viral Bike stunt, social media reacts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com