ADVERTISEMENT

സോഷ്യൽ മീഡിയയിൽ പല കാര്യങ്ങളും പോസ്റ്റ് ചെയ്യാം. സന്തോഷവും സങ്കടവും നിറഞ്ഞ നിമിഷങ്ങൾ പങ്കുവെക്കാം. ഒരു വിഷയത്തെപ്പറ്റിയുള്ള നിലപാടുകൾ രേഖപ്പെടുത്താം, സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാം. ഇത്രയും അവസരങ്ങൾ ഉണ്ടായിട്ടും മറ്റൊരാളെ അപമാനിക്കുന്നതിനു വേണ്ടി സമൂഹമാധ്യമം ഉപയോഗിക്കുന്നത് അത്ര നല്ല കാര്യമായി തോന്നുന്നില്ല.

വിമാനത്തിനുള്ളില്‍ വിൻഡോ സീറ്റിലിരിക്കുന്ന അമിതവണ്ണമുള്ള യുവതിയുടെ ചിത്രവും ഒപ്പമുള്ള കുറിപ്പുമാണ് വിവാദമായത്. 'ഇവിടെ രണ്ട് സീറ്റുകള്‍ക്കും ഇടയിലാണ് നിങ്ങൾക്ക് ഇരിക്കേണ്ടി വരുന്നതെങ്കില്‍ എന്തു ചെയ്യു'മെന്നാണ് ചോദിച്ചിരിക്കുന്നത്. ബോഡി ഷെയിമിങ് ചെയ്യരുതെന്ന് എല്ലാവർക്കും അറിയാമെങ്കിലും വീണ്ടും അതുതന്നെ ചെയ്യുന്ന നിരവധി പേരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ഇതെന്നാണ് കമന്റുകൾ. എലീജ ഷാഫർ എന്ന മാധ്യമപ്രവർത്തകനും അവതാരകനുമായ വ്യക്തിയാണ് മറ്റൊരാളെ അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്റിട്ടത്. പതിനഞ്ച് ലക്ഷത്തോളം ആളുകളാണ് ഈ ട്വീറ്റ് കണ്ടത്. പല അഭിപ്രായങ്ങള്‍ ജനങ്ങൾ പങ്കുവച്ചുവെങ്കിലും കൂടുതൽ ആളുകളും യുവതിയെയാണ് പിന്തുണച്ചത്. 

Read also: മികച്ച പങ്കാളിയാകണോ? ഹൃദയം കൊണ്ടു കേൾക്കാം, വിശ്വസിക്കാം, ബഹുമാനിക്കാം

അമിതവണ്ണമുള്ള വ്യക്തിയുടെ അടുത്തിരുന്ന് യാത്ര ചെയ്യേണ്ട അവസ്ഥ തനിക്കും ഉണ്ടായിട്ടുണ്ടെന്ന് പലരും കമന്റ് ചെയ്തു. തനിക്കും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ധാരാളം വിശേഷങ്ങൾ പങ്കുവച്ചും സംസാരിച്ചുമാണ് തങ്ങൾ യാത്ര ചെയ്തതെന്നും ജീവിതത്തിലെ മനോഹരമായ അനുഭവമായിരുന്നുവെന്നുമാണ് ഒരാൾ കമന്റ് ചെയ്തത്. 

Read also: ചെരുപ്പ് ആയുധമായി, ലേഡീസ് കംപാർട്മെന്റിൽ സ്ത്രീകളുടെ പൊരിഞ്ഞ തല്ല്; വിഡിയോ വൈറൽ

തങ്ങളുടെ സീറ്റിലും കൂടി മറ്റൊരാൾ ഇരിക്കുന്നത് അസ്വസ്ഥത ഉണ്ടാക്കുമെന്നും എന്നാൽ ഒരിക്കലും ഇങ്ങനെ അപമാനിക്കില്ലെന്നുമാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്. ഇത്തരത്തിൽ ഒരാളുടെ അടുത്തിരിക്കാന്‍ പ്രായോഗികമായ ബുദ്ധിമുട്ട് നേരിട്ടപ്പോൾ വിമാനത്തിലെ ജീവനക്കാരോട് പറഞ്ഞ് മറ്റൊരു സീറ്റ് ആവശ്യപ്പെട്ടുവെന്നും കമന്റുകളുണ്ട്. എന്തായാലും ആ വ്യക്തിയുടെ ചിത്രം ഷെയർ ചെയ്തുകൊണ്ടുള്ള ഈ പ്രതികരണം ഒഴിവാക്കാമായിരുന്നു എന്നാണ് ഭൂരിഭാഗം കമന്റുകളും പറയുന്നത്. 

Content Summary: Man tries to fat shame woman by sharing her picture on social media

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com