ADVERTISEMENT

പാവപ്പെട്ടവർക്കു ഭക്ഷണം വാങ്ങി നൽകുക, ചെരുപ്പോ ബാഗോ പൂക്കളോ സമ്മാനിക്കുക തുടങ്ങി പല തരത്തിൽ മറ്റുള്ളവരെ സഹായിക്കുന്നവരുടെ വിഡിയോകൾ കാണാറില്ലേ? സോഷ്യൽ മീഡിയയിൽ അതൊക്കെ വലിയ ട്രെൻഡുമാണ്. ലൈക്കിനും ഫോളോവേഴ്സിനും വേണ്ടിയുള്ള പ്രഹസനമല്ലേ ഇതെന്നു ചോദിക്കുന്നവരും ധാരാളം. എന്നാൽ സഹായിക്കാൻ ചെന്ന് ഒടുവിൽ കരയേണ്ടി വന്ന ഇൻഫ്ലുവൻസറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത്.

ലണ്ടനിലെ ഫിറ്റ്നസ്സ് ഇൻഫ്ലുവൻസറായ അമേലിയ ഗോൾഡ്സ്മിത്ത് എന്ന യുവതിയാണ് അപരിചിതരെ സഹായിക്കാൻ ഇറങ്ങിയത്. ഭക്ഷണം വാങ്ങാൻ എത്തുന്നവരുടെ ബിൽ അടച്ച് സഹായിക്കാനായിരുന്നു പ്ലാൻ. പക്ഷേ ആദ്യം മുതൽതന്നെ എല്ലാവരും അമേലിയയുടെ സഹായം നിരസിക്കുകയാണ് ചെയ്തത്. ബിൽ ഞാൻ അടയ്ക്കാം എന്നു പറഞ്ഞപ്പോൾ തന്നെ, 'എന്തിന്? ഞങ്ങൾക്കതിന്റെ ആവശ്യമില്ല' എന്നാണ് ഒരാൾ ദേഷ്യത്തോടെ പ്രതികരിച്ചത്.

തന്റെ നല്ല പ്രവർത്തി കൊണ്ട് ആരെങ്കിലും സന്തോഷിക്കുമെന്നാണ് കരുതിയതെന്നും ഇത്തരത്തിലെ പ്രതികരണം ഒട്ടും പ്രതീക്ഷിച്ചില്ലെന്നും അമേലിയ കരഞ്ഞുകൊണ്ട് പറഞ്ഞു. 'മറ്റുള്ളവർ എന്തു കരുതുമെന്ന് അറിയില്ല, എനിക്ക് പേടിയുണ്ട്' എന്ന് പറഞ്ഞുകൊണ്ടാണ് അമേലിയ വിഡിയോ ആരംഭിച്ചതുതന്നെ. എന്നാൽ പ്രതീക്ഷിച്ചതിലും ഭീകരമായിരുന്നു യാഥാർഥ്യം. ആരോടൊക്കെ സഹായിക്കാമെന്നു പറഞ്ഞോ അവരെല്ലാം നിരാകരിക്കുകയായിരുന്നു. പലരും തുറിച്ചു നോക്കുന്നുണ്ടായിരുന്നെന്നും വല്ലാത്ത നാണക്കേടായിപ്പോയെന്നും അമേലിയ പറയുന്നു. 'എന്നെക്കാൾ സഹായം അർഹിക്കുന്ന ഒരുപാട് പേരുണ്ട്, അങ്ങനെയുള്ളപ്പോൾ നിങ്ങളിൽനിന്ന് ഈ സഹായം സ്വീകരിച്ചാൽ അത് തെറ്റാവും' എന്നാണ് ഒരു സ്ത്രീ മറുപടിയായി പറഞ്ഞത്. നിങ്ങൾ ഇത് അർഹിക്കുന്നുവെന്ന് അമേലിയ പറഞ്ഞിട്ടും അവർ സഹായം സ്വീകരിക്കാൻ തയാറായില്ല. 

Read also: വരനെ ആവശ്യമുണ്ട്; ജോലിയില്ലാത്ത യുവതിക്ക് കൂടിയ ശമ്പളമുള്ള വരനെ വേണം, പോസ്റ്റ് വൈറൽ

സമ്പന്നര്‍ പോകുന്ന കടയിൽ ചെന്ന് ഇങ്ങനെ ചെയ്യുന്നതിൽ ഒരു അർഥവുമില്ലെന്നും പാവപ്പെട്ട ജനങ്ങളെയാണ് നിങ്ങൾ സമീപിക്കേണ്ടിയിരുന്നതെന്നും കമന്റുകളുണ്ട്. സ്വാർഥ താല്‍പര്യങ്ങൾക്കു വേണ്ടിയാണ് നിങ്ങൾ മറ്റുള്ളവരെ സഹായിക്കുന്നതെന്നു മനസ്സിലാക്കിയാവും അവര്‍ സഹായം നിരസിച്ചെതെന്നും പലരും അഭിപ്രായപ്പെട്ടു.

Content Summary: Social Media influencer breaks down into tears after strangers refuse her help

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com