ADVERTISEMENT

ഹോളിവുഡ് ആക്‌ഷൻ താരം ടോം ക്രൂസിനെ അറിയാത്തവർ ചുരുക്കമായിരിക്കും. എത്ര സാഹസിക രംഗമാണെങ്കിലും ഡ്യൂപ്പിന്റെ സഹായമില്ലാതെ സ്വന്തമായി എല്ലാം ചെയ്യുന്ന ടോമിന്റെ ധൈര്യം തന്നെയാണ് ലോകമെമ്പാടുമുള്ള ആരാധകർക്ക് ഏറെയിഷ്ടവും. പ്രായഭേദമന്യേ എല്ലാവർക്കും പ്രിയപ്പെട്ട അഭിനേതാവിന്റെ ഒരു വിഡിയോ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാണ്. 

ഒരുനോക്കു കാണാനും ഒന്നു മിണ്ടാനോ ഫോട്ടോ എടുക്കാനോ വേണ്ടി എത്ര നേരം വേണമെങ്കിലും കാത്തിരിക്കാനും ആരാധകർ തയാറാണ്. അത്തരത്തിൽ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടനെ കണ്ടുമുട്ടിയ പെൺകുട്ടിയുടെ വാക്കുകളും അതിനു ടോം ക്രൂസിന്റെ മറുപടിയുമാണ് ജനശ്രദ്ധയാകർഷിച്ചത്.

മിഷൻ ഇംപോസിബിൾ 7 എന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ ടോമിനെ ആരാധിക കണ്ട് സംസാരിക്കുകയായിരുന്നു. ''30 വർഷങ്ങൾക്കു മുൻപ് എന്റെ അച്ഛനും അമ്മയും ആദ്യമായി ഡേറ്റിങ്ങിനു പോയപ്പോൾ ഒരു സംഭവം നടന്നു. ആരാണ് നിന്റെ സെലിബ്രിറ്റി ക്രഷ് എന്ന് അച്ഛൻ ചോദിച്ചപ്പോൾ ടോം ക്രൂസ് എന്നാണ് അമ്മ മറുപടി പറഞ്ഞത്. ഇപ്പോൾ അമ്മയ്ക്കു മാത്രമല്ല എനിക്കും താങ്കളോടു പ്രേമമാണെന്ന് ഞാൻ അച്ഛനോട് പറയും'' എന്നാണ് യുവതി പറഞ്ഞത്.

Read also: വരനെ ആവശ്യമുണ്ട്; ജോലിയില്ലാത്ത യുവതിക്ക് കൂടിയ ശമ്പളമുള്ള വരനെ വേണം, പോസ്റ്റ് വൈറൽ

അതിൽ അച്ഛനു പ്രശ്നമുണ്ടാവില്ലെന്ന് കരുതുന്നു എന്ന മറുപടിയും അദ്ദേഹത്തിന്റെ പൊട്ടിച്ചിരിയും ആളുകളെ രസിപ്പിച്ചു. പഠനകാലം മുതൽ താൻ ടോം ക്രൂസിന്റെ ആരാധകയാണെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം ഒരുപാട് ഇഷ്ടപ്പെട്ടെന്നും വിഡിയോയ്ക്കൊപ്പം യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. രണ്ടാഴ്ചയായിട്ടും ഇൻസ്റ്റഗ്രാമിൽ വൈറലാണ് ഈ വിഡിയോ. 

Content Summary: woman confess her love for tom cruise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com