ADVERTISEMENT

അപ്രതീക്ഷിതമായെത്തുന്ന സമ്മാനങ്ങള്‍ക്ക് സന്തോഷം കൂടുതലാണ്. എന്നാല്‍ വെര്‍ജീനിയയിലെ ഒരു യുവതി തന്നെ തേടിയെത്തിയ സമ്മാനങ്ങളെ കൊണ്ട് പുലിവാലു പിടിച്ചിരിക്കുകയാണ്. ആമസോണില്‍ നിന്നാണ് സിന്‍ഡി സ്മിതിനെ തേടി നൂറിലേറെ പാക്കേജുകള്‍ എത്തിയത്. ആയിരം ഹെഡ്‌ലാമ്പ്, 800 ഗ്ലൂ ഗണ്‍, പിന്നെ ഡസണ്‍ കണക്കിന് ബൈനോക്കുലറുകളുമാണ് പാക്കേജുകളില്‍ ഉണ്ടായിരുന്നത്. 

ഓര്‍ഡര്‍ ചെയ്യാതെയാണ് സിന്‍ഡിയുടെ വിലാസത്തിലേക്ക് പാക്കേജുകള്‍ എത്തിയത്. നൂറോളം പാക്കേജുകള്‍ സിന്‍ഡിയുടെ മുറ്റത്ത് വന്നു നിറഞ്ഞപ്പോള്‍ സിന്‍ഡി ആകെ അമ്പരന്നു. സിന്‍ഡിയുടെ വിലാസത്തില്‍ ലിക്‌സിയ ഴാങ് എന്ന പേരിലേക്കാണ് ഈ പാക്കേജുകള്‍ എത്തിയിരിക്കുന്നത്. എന്നാല്‍ തനിക്ക് അങ്ങനെയൊരു പേരുളള ആളെ പരിചയമില്ലെന്നാണ് സിന്‍ഡി അറിയിക്കുന്നത്. ഇക്കാര്യം ആമസോണ്‍ അധികൃതരെ സിന്‍ഡി അറിയിക്കുകയും ചെയ്തു. 

അതേസമയം ഇത് ഒരു ബ്രഷിംഗ് സ്‌കാമിന്റെ ഭാഗമായിട്ടുളളതാണോ എന്നാണ് സിന്‍ഡിക്ക് ആദ്യം സംശയം ഉണര്‍ന്നത്. ബ്രഷിംഗ് സ്‌കാമെന്നാല്‍ ഒരു ഓണ്‍ലൈന്‍ തട്ടിപ്പാണ്. അതായത് നിങ്ങള്‍ ആവശ്യപ്പെടാതെ തന്നെ ഇ-കൊമേഴ്‌സ് വില്‍പ്പനക്കാര്‍ അവരുടെ പാക്കേജുകള്‍ ആളുകള്‍ക്ക് അയക്കുകയും തുടര്‍ന്ന് ആമസോണ്‍, ഇ-ബേ തുടങ്ങിയ ഓണ്‍ലൈന്‍ വിപണിയില്‍ അവരുടെ റേറ്റിംഗുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് പാക്കേജുകള്‍ സ്വീകരിക്കുന്നവരുടെ പേരില്‍ വ്യാജ പോസിറ്റീവ് അവലോകനങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യും. 

Read also: '13–ാം ദിവസമാണ് എന്റെ കുഞ്ഞ് കണ്ണ് തുറന്നത്'; കിടപ്പിലായിരുന്ന മകളെ നൃത്തം ചെയ്യിച്ച അമ്മ

വെറുതെ കുറെ സാധനങ്ങള്‍ കിട്ടില്ലേ, ഇതിലെന്താ ഇത്ര മോശം എന്ന് പൊതുവെ സംശയം തോന്നാം. എന്നാല്‍ ഈ സാധനങ്ങള്‍ക്കായി നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളാണ് നിങ്ങള്‍ നല്‍കേണ്ടിവരുന്നത്. പലവഴികളിലൂടെ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നേടിയാണ് ഇത്തരക്കാര്‍ അത് ഉപയോഗപ്പെടുന്നത്. ഇത്തരം ബ്രഷിംഗ് സ്‌കാമിന് മാത്രമല്ലാതെയും പിന്നീട് നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ ഉപയോഗിക്കാനുളള സാധ്യത ഏറെയാണ്. 

മറ്റൊരു കാര്യം, സത്യസന്ധമെന്ന് കരുതിയാണ് നിങ്ങളുടെ പേരില്‍ വരുന്ന റിവ്യൂ പോസ്റ്റുകള്‍ മറ്റ് ഉപഭോക്താക്കള്‍ വായിക്കുക. അതിലൂടെ അവരും പറ്റിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇതിനെല്ലാം പുറമെ ചില തട്ടിപ്പുകാര്‍ ഉടമ അറിയാതെ അവരുടെ വിലാസവും അക്കൗണ്ട് നമ്പറും ഉപയോഗിച്ച് ഓണ്‍ലൈന്‍ സാധനങ്ങള്‍ വാങ്ങി അത് ഉടമ മനസിലാക്കും മുന്‍പ് കൈക്കലാക്കുന്ന തട്ടിപ്പു രീതികളും നിലവിലുണ്ട്. ഇതിന്റെ ഭാഗമാവാം തനിക്ക് കിട്ടിയ പാക്കേജുകളെന്നാണ് സിന്‍ഡി സ്മിത് ആദ്യം കരുതിയത്.  

Read also: പഴ്സിൽ ഭാര്യയോടൊപ്പമുള്ള പഴയ ചിത്രം, വിവാഹ തീയതി മനഃപാഠം; ഇത് 64 വർഷത്തെ സുന്ദര ദാമ്പത്യം

അതേസമയം സിന്‍ഡിക്ക് ലഭിച്ചത് ഒരു പ്രത്യേക വെണ്ടര്‍ സ്‌കീം പ്രകാരമുളള ചരക്കുകളാണെന്നാണ് ആമസോണില്‍ നിന്ന് ലഭിച്ച വിവരം. അതായത് ചില ഉത്പന്നങ്ങള്‍ ആമസോണില്‍ നിന്ന് വിറ്റുപോവാതിരുന്നാല്‍ പോളിസി പ്രകാരം അതത് സമയം ഉടമസ്ഥരായ കമ്പനികള്‍ ആമസോണ്‍ വെയര്‍ഹൗസില്‍ നിന്ന് സാധനങ്ങള്‍ എടുത്തുമാറ്റേണ്ടതുണ്ട്. അത് അല്‍പം പ്രയാസപ്പെട്ട കാര്യമായതിനാല്‍ ആരുടേയെങ്കിലുമൊക്കെ വിലാസത്തില്‍ ചരക്കുകള്‍ അയക്കുന്ന രീതി ചില വെണ്ടര്‍മാര്‍ക്കുണ്ട്. ആമസോണിന് പഴയ ചരക്കുകള്‍ ഡിസ്‌പോസ് ചെയ്യുന്നതിന് നല്‍കേണ്ട തുകയേക്കാള്‍ ചിലവ് കുറവാണ് ഇതിന്. അതുകൊണ്ടാണ് പലരും ഈ വഴി സ്വീകരിക്കുന്നത്. നേരത്തെയും ചിലര്‍ക്ക് ഇത്തരത്തില്‍ പാക്കേജുകള്‍ ലഭിച്ച അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും പിന്നീട് സിന്‍ഡിക്ക് വിവരം കിട്ടിയിട്ടുണ്ട്.

Read also: 49–ാം വയസ്സിൽ ഐഐടിയുടെ ആദ്യ വനിതാ സാരഥിയായി പ്രീതി അഘാലയം, ഇത് വിജയകഥ

ഏതായാലും ആമസോണ്‍ പാക്കേജുകളുടെ വരവ് നിന്നതിന്റെ ആശ്വാസത്തിലാണ് സിന്‍ഡി സ്മിത്. സിന്‍ഡി തനിക്ക് കിട്ടിയ പാക്കേജുകളിലെ ഹെഡ്‌ലാമ്പും, കുട്ടികള്‍ക്കായുളള ബൈനോക്കുലറും ഗ്ലൂ ഗണ്ണുമെല്ലാം തന്റെ പരിചയക്കാര്‍ക്കെല്ലാം വിതരണം ചെയ്തു. വീട്ടില്‍ കെട്ടികിടക്കുന്ന ബാക്കിയുളള ചരക്കുകള്‍കൂടി ഏതെങ്കിലും സ്ഥാപനത്തിനോ മറ്റോ സംഭവനയായി നല്‍കിയാലോ എന്ന ആലോചനയിലാണ് സിന്‍ഡി.

Content Summary: Woman recieved packages she never ordered

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com