ADVERTISEMENT

എല്ലാം സഹിച്ചു ക്ഷമിച്ചും ഭർത്താവിന്റെ സന്തോഷങ്ങളിൽ സുഖം കണ്ടെത്തുകയും ചെയ്യുന്നവരാണ് ഭാര്യമാർ എന്നൊരു ധാരണ വച്ചുപുലർത്തുന്നവർ സമൂഹത്തിൽ ഇപ്പോഴുമുണ്ട്. താൻ പട്ടിണി കിടന്നാലും വേണ്ടില്ല ഭർത്താവിനെ കഴിപ്പിക്കണം എന്നു നിർബന്ധമുള്ള ഭാര്യയും യാതൊന്നിലും ശ്രദ്ധ പുലർത്താത്ത ഭർത്താവുമാണ് ഇവിടെ പ്രധാനകഥാപാത്രങ്ങൾ. ദമ്പതികൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയ്ക്കു താഴെ കുറ്റപ്പെടുത്തലും പരിഹാസങ്ങളും നിറഞ്ഞിരിക്കുകയാണ്.

ഫോൺ നോക്കി ചോറ് കഴിക്കുന്ന ഭർത്താവ്, മുന്നിൽ ഇരിക്കുന്ന പാത്രത്തിൽ ബാക്കി ഭക്ഷണമുണ്ടോ എന്നു പോലും ശ്രദ്ധിക്കാതെ ഭാര്യയോടു വീണ്ടും വിളമ്പാൻ ആവശ്യപ്പെടുന്നു. ഇനിയൊന്നും ബാക്കിയില്ലെന്നു കണ്ട ഭാര്യ തന്റെ പാത്രത്തില്‍ നിന്നും സന്തോഷത്തോടെ ചോറ് ഭർത്താവിനു നൽകുന്നതാണ് വിഡിയോ. അപ്പോഴും ഭർത്താവിന്റെ കണ്ണ് ഫോണിൽതന്നെ. താൻ വിശന്നാലും ഭർത്താവിനു ഭക്ഷണം കൊടുത്തതിന്റെ സന്തോഷം ഭാര്യയുടെ മുഖത്ത് കാണാം. 

'വിഡിയോ കൊള്ളാം, പക്ഷേ ഇത്ര അഭിമാനിക്കാൻ എന്തിരിക്കുന്നു, ത്യാഗത്തിന്റെ ആവശ്യമൊന്നുമില്ല'. എന്നാണ് ഒരാൾ കമന്റ് ചെയ്തത്. 'ഫോണിൽ ബിസി ആയതു കാരണമായിരിക്കും സ്വന്തമായി ഭക്ഷണം വിളമ്പിക്കഴിക്കാൻ കഴിയാത്തതെ'ന്നാണ് മറ്റൊരാൾ പരിഹസിച്ചത്. 'എന്തൊക്കെ ചെയ്താലും ഭർത്താവ് നിങ്ങളുടെ ത്യാഗങ്ങൾ കാണാൻ പോകുന്നില്ല, പിന്നെന്തിനാണ് ഇങ്ങനെ?', 'കൂടുതൽ ഭക്ഷണം ഉണ്ടാക്കിയാൽ പോരെ' എന്നൊക്കെയാണ് ചോദ്യങ്ങൾ.

Read also: ജോയിൻ ചെയ്ത് മൂന്നാം ദിവസം ജോലി ഉപേക്ഷിച്ചു, ഓഫിസിലെ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് യുവതി

ഒരും തവണ പോലും മുഖമുയർത്താതെയും തന്റെ പങ്കാളി ഭക്ഷണം കഴിച്ചോ എന്ന് ശ്രദ്ധിക്കാതെയും ഇരുന്ന ഭർത്താവാണ് ജനങ്ങളെ ചൊടിപ്പിച്ചത്. ഭാര്യമാർ എപ്പോഴും ഇങ്ങനെ ആയിരിക്കണം എന്ന ചിന്ത ഇക്കാലത്തും മറ്റുള്ളവരിലേക്ക് എത്തിക്കുന്ന വിഡിയോ ആണെന്നും ഒഴിവാക്കേണ്ട കണ്ടന്റ് ആയിരുന്നുവെന്നുമാണ് പലരും അഭിപ്രായപ്പെട്ടത്. നല്ല ദമ്പതിമാർ എന്നും, ഭാര്യയായാൽ ഇങ്ങനെ ആയിരിക്കണം എന്നുമൊക്കെയുള്ള കമന്റുകൾ എഴുതിയിരുന്നിടത്ത് ജനങ്ങൾ മാറി ചിന്തിക്കാൻ തുടങ്ങി എന്നതാണ് ശ്രദ്ധേയമായ കാര്യം.

Read also: 'ഈ ബാർബിക്ക് നൊബേൽ സമ്മാനം കിട്ടിയിട്ടുണ്ട്'; ബാർബി ബോക്സിൽ മലാലയും ഭർത്താവും, ഫോട്ടോ വൈറൽ

Content Summary: Video of Wife giving up her food for husband, Social Media reacts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com