ADVERTISEMENT

ബോളിവുഡിൽ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് സുസ്മിത സെൻ. അഭിനയം മാത്രമല്ല, വ്യക്തമായ നിലപാടുകൾ കൊണ്ടും ജനങ്ങൾക്ക് പ്രിയപ്പെട്ട നടി. ഇന്നത്തെക്കാൾ വളരെ ബുദ്ധിമുട്ട് അനുഭവിച്ച കാലമാണ് തൊണ്ണൂറുകളെന്ന് സുസ്മിത പറയുന്നു.

'അന്ന് സിനിമാ മേഖല കുറച്ചു കൂടി ചെറുതാണ്. അക്കാലത്ത് സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറഞ്ഞതിന് എന്നെ മോശം സ്വാധീനമുണ്ടാക്കുന്ന വ്യക്തിയായാണ് ചിത്രീകരിച്ചത്. കുട്ടികളുടെ മുന്നിലൊന്നും അവളെ കൊണ്ടുപോകരുതെന്നു പലരും പറഞ്ഞിട്ടുണ്ട്. എന്റെ അഭിപ്രായങ്ങൾ കാരണം മാഗസിനുകളുടെ കവറിൽ എന്റെ ചിത്രം കൊടുക്കരുതെന്നു പോലും പറഞ്ഞു. ഞാൻ അവരെ കുറ്റം പറയുന്നില്ല, കാരണം ഞാന്‍ അന്ന് ഒരുപാട് സംസാരിച്ചിരുന്നു.'

Sushmita Sen said that she has undergone angioplasty and that there is a stent is in place. File photo: Josekutty J Panackal / Manorama
Sushmita Sen said that she has undergone angioplasty and that there is a stent is in place. File photo: Josekutty J Panackal / Manorama

'എന്റെ ആശയങ്ങൾ പങ്കുവെക്കാനുള്ള സ്വാതന്ത്യം എന്നെങ്കിലും നഷ്ടപ്പെട്ടാൽ പിന്നെ എന്ത് സ്വാതന്ത്യമാണ് എനിക്കുള്ളത്? അതുകൊണ്ട് മനസ്സിലുള്ളത് പറയാതിരിക്കുകയാണോ, ഭംഗിയിൽ നന്നായി പറയുകയാണോ വേണ്ടതെന്ന് ഞാൻ ചിന്തിച്ചു. അങ്ങനെ ഒരു കാര്യം നന്നായി സംസാരിക്കാൻ ഞാൻ പഠിച്ചു. ഇന്ന് സോഷ്യൽ മീഡിയ വന്നതോടെ എല്ലാവർക്കും സംസാരിക്കാനും, മറ്റുള്ളവർക്ക് അത് അംഗീകരിക്കാനും പറ്റുന്നുണ്ട്. പണ്ടത്തേക്കാൾ ഭേദമാണ് ഇപ്പോൾ.'  

Read also: അവന് അത് ഇഷ്ടമല്ലത്രേ! നാണമില്ലേ ഈ പെൺകുട്ടികൾക്ക്? വിലകുറഞ്ഞ സംസ്കാരം എന്ന് മാറും?

ആരുടേയും അപ്രൂവലിനു വേണ്ടിയല്ല താൻ ജീവിച്ചതെന്നും ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങൾക്കും നന്ദിയാണ് ഉള്ളതെന്നും സുസ്മിത പറഞ്ഞു. പുതിയ ചിത്രമായ താലിയക്കു വേണ്ടിയുള്ള പ്രൊമോഷനുമായി അനുബന്ധിച്ച് ഫിലിം കംപാനിയനു നൽകിയ അഭിമുഖത്തിലാണ് സുസ്മിത ഇക്കാര്യങ്ങൾ പറഞ്ഞത്.

Content Summary: Sushmita Sen talks about removing her photos from magazine covers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com