ADVERTISEMENT

പൊതുസ്ഥലത്ത് ഡാൻസ് കളിക്കുന്നതും, റീൽ എടുക്കുന്നതും, തലകുത്തി മറിയുന്നതുമൊക്കെ ഇന്ന് ട്രെൻഡിങ്ങാണ്. എന്നാൽ ഇത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നുണ്ടോ എന്നു പോലും ശ്രദ്ധിക്കാതെയുള്ള പെർഫോർമൻസുകൾ അൽപ്പം കടുപ്പം തന്നെയെന്ന് ആളുകൾ പറയുന്നു. മെട്രോയാണ് ഇപ്പോഴത്തെ മെയിൻ സഥലം. വഴക്കിടാനും, ഡാൻസ് കളക്കാനും, മലക്കം മറിയാനുമൊക്കെ ഇതുതന്നെ പറ്റിയ ഇടമെന്നാണ് ട്രെൻഡുകൾ പറയുന്നത്.

പോസ്റ്റ് ചെയ്ത് ആഴ്ചകൾ കഴിഞ്ഞിട്ടും ഇപ്പോഴും ഇന്റർനെറ്റിൽ വൈറലാണ് മിഷ ശർമ എന്ന അത്‌ലീറ്റിന്റെ വിഡിയോ. മെട്രോയ്ക്കുള്ളിൽ ആളുകളുടെ ഇടയിൽ വെച്ചാണ് പെൺകുട്ടി മലക്കം മറിഞ്ഞത്. തലകുത്തനെയുള്ള പ്രകടനം കണ്ട് ആളുകൾ അമ്പരന്നു എന്നു വേണം പറയാൻ. എന്നാൽ പൊതുസ്ഥലത്ത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ എന്തു ചെയ്താലും അതിനെ പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നാണ് വിഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ.

Read also: സാരി അണിയിക്കാൻ‍ 2 ലക്ഷം രൂപ; വീട്ടമ്മയിൽനിന്ന് സെലിബ്രിറ്റി സാരി ട്രേപ്പറിലേക്ക്: ഇത് വിജയകഥ

വിഡിയോയ്ക്ക് താഴെ മലയാളികളാണ് കൂടുതലും കമന്റ് ചെയ്തിരിക്കുന്നത്. സ്മാർട് ആവാമെന്നും എന്നാൽ ഓവർ സ്മാർട്നെസ് ആണ് ഇതെന്നും അഭിപ്രായങ്ങളുണ്ട്. കഴിവിനെ പ്രശംസിക്കുന്നവരുണ്ടെങ്കിലും ഇത്തരത്തിലെ പ്രകടനങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് കൂടുതൽ ആളുകളും കമന്റ് ചെയ്തത്. ഇതിനു മുൻപും പൊതുമധ്യത്തിൽ ഇത്തരം പ്രകടനങ്ങൾ യുവതി കാഴ്ചവച്ചിരുന്നു. എന്നാൽ പരിമിതമായ സ്ഥലത്തു നിന്നുകൊണ്ടുള്ള അഭ്യാസം ഒഴിവാക്കാമായിരുന്നു എന്നാണ് അഭിപ്രായം.

ഇങ്ങനെയുള്ളവർക്ക് നേരെ നടപടിയുണ്ടാകണമെന്നും എന്നാണ് ഇതിനൊരു അവസാനം എന്നുമൊക്കയാണ് കമന്റുകൾ. 

Read also:പോയി പാത്രങ്ങൾ കഴുകാൻ നിർദേശം, പുച്ഛിച്ച വ്യക്തിക്ക് പെൺകുട്ടിയുടെ കിടിലൻ മറുപടി; കയ്യടിച്ച് സോഷ്യൽമീഡിയ

Content Summary: Girl performed inside metro, social media reacts

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com