ADVERTISEMENT

'നീ പോയി ആ പാത്രങ്ങൾ കഴുകി വെയ്ക്ക്', എന്തെങ്കിലും കാര്യമായി സംസാരിക്കുകയോ, അഭിപ്രായം പറയുകയോ തീരുമാനമെടുക്കുമ്പോഴോ ഒക്കെ പല പെൺകുട്ടികളും കേട്ടിരിക്കാവുന്ന വാക്കുകളാണ് ഇത്. 'നീ പോയി ആ മുറി വൃത്തിയാക്കി വെക്ക്, മുറ്റം അടിച്ചു വാരുന്നില്ലേ' തുടങ്ങി പല ചോദ്യങ്ങളും വരാം. അത്തരത്തിലുള്ള വാക്കുകൾ കേൾക്കേണ്ടി വന്ന ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്.

ഇൻസ്റ്റഗ്രാമിൽ 'ആസ്ക് മി എനിതിങ്' എന്ന് സ്റ്റോറി ഇട്ട കഷഫ് അലി എന്ന പാകിസ്ഥാനി ഇൻഫ്ലുവൻസർക്ക് ഒരാൾ മെസേജ് അയച്ചത്, പോയി പാത്രം കഴുകാനാണ്. ഇതു വായിച്ചതും ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് പെൺകുട്ടി പോയി പാത്രം കഴുകി വച്ചു, മുഖത്ത് ഭാവഭേദങ്ങളൊന്നുമില്ല. അതിനു ശേഷമാണ് പെൺകുട്ടി സംസാരിച്ചു തുടങ്ങുന്നത്.

'ദേ പാത്രം കഴുകി. അങ്ങനെ ചെയ്തതിലൂടെ ഞാൻ വലിയ ആള്‍ ആവുകയോ ചെറുതാവുകയോ ചെയ്തോ? ഒന്നും സംഭവിച്ചില്ലല്ലോ. ഒരു ജോലി ആയിരുന്നു അത്. ഞാനത് ചെയ്യുകയും ചെയ്തു. അതിനെ സ്ത്രീകളെ ആക്ഷേപിക്കാനുള്ള ഒരു കാര്യമായി എന്തിനാണ് പറയുന്നത്. കുറച്ചെങ്കിലും ബുദ്ധി ഉപയോഗിക്കു. എന്നുമെന്നും പാത്രങ്ങൾ വാങ്ങിക്കാൻ പറ്റില്ലല്ലോ, അതുകൊണ്ട് ഉപയോഗിച്ചാല്‍ എന്തായാലും കഴുകും. പറയേണ്ട കാര്യമില്ല' എന്നാണ് പെൺകുട്ടി പറഞ്ഞത്. 

Read also: മക്കളെ വളർത്തിയതിന്റെ ക്രെഡിറ്റ് ഭാര്യയ്ക്ക്, പക്ഷേ മകളുടെ നുണക്കുഴി എന്റേതെന്ന് ഷാരൂഖ് ഖാൻ

സ്ത്രീകൾ കാലാകാലങ്ങളായി കേട്ടുവരുന്ന കാര്യത്തെപ്പറ്റിയാണ് പെൺകുട്ടി സംസാരിച്ചത്. പലപ്പോഴും ഇതു പോലുള്ള വാക്കുകൾ കേൾക്കാറുണ്ടെന്നു പല പെൺകുട്ടികളും കമന്റ് ചെയ്തു. വീട്ടിലെ ഒരു ജോലി ചെയ്യുന്നതിനു ഏതു ജന്‍ഡറിൽ പെട്ട ആളാണെന്നത് ഒരു വിഷയമേ അല്ല, എന്നിട്ടും സ്ത്രീകളാണ് അത് ചെയ്യേണ്ടത് എന്നാണ് സമൂഹത്തിലെ ഭൂരിഭാഗം ആളുകളും ഇന്നും വിശ്വസിക്കുന്നത്. അഭിപ്രായം പറയുകയോ എന്തെങ്കിലും നല്ല കാര്യം ചെയ്യുകയോ ചെയ്യുമ്പോൾ പുച്ഛം നിറഞ്ഞ രീതിയിൽ 'പോയി ആ പണികൾ ചെയ്യൂ, നിലത്ത് നിൽക്കൂ' തുടങ്ങിയ വാക്കുകള്‍ കൊണ്ട് പിന്തിരിപ്പിക്കാൻ നോക്കുന്നത് നിര്‍ത്താനാണ് കമന്റുകൾ പറയുന്നത്. 

Read also: അഡ്ജസ്റ്റ്മെന്റിനു തയാറെങ്കിൽ നായിക വേഷം തരാം'; അഭിനയരംഗത്ത് നേരിട്ട പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ് സാധിക

Content Summaty: Man trolls instagram influencer by asking to clean dishes, her response went viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com