33 വർഷം മുടി വെട്ടിയില്ല!, നീളൻ തലമുടിയിൽ 58 കാരിക്ക് ലോകറെക്കോർഡ്
Mail This Article
ഒരുകാലത്ത് ലോകത്തെ ഇളക്കി മറിച്ച ഹെയർസ്റ്റൈലാണ് മുള്ളറ്റ്. തലമുടിയുടെ മുൻഭാഗവും ഇരു വശങ്ങളും തീരെചെറുതായി വെട്ടിയൊതുക്കുകയും പുറകിലേക്കു മാത്രം നീട്ടി വളർത്തുകയും ചെയ്യുന്ന രീതിയാണിത്. ഇപ്പോൾ ഏറ്റവും നീളമുള്ള മുള്ളറ്റ് എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ടാമി മാനിസ് എന്ന അമേരിക്കൻ വനിത. 58 വയസ്സുള്ള ടാമിയുടെ മുടിയുടെ നീളം 172.72 സെന്റിമീറ്ററാണ്.
1980ൽ പുറത്തിറങ്ങിയ അമേരിക്കൻ റോക്ക് ബാന്‍ഡിന്റെ പാട്ട് കണ്ടാണ് ടാമി മുള്ളറ്റ് ഹെയർസ്റ്റൈൽ പരീക്ഷിക്കാൻ തയാറായത്. അതിനു ശേഷം നീണ്ട 33 വർഷത്തിൽ ഒരിക്കൽ പോലും ടാമി മുടി വെട്ടിയില്ല. 'ആദ്യമായി ഈ ഹെയർസ്റ്റൈൽ പരീക്ഷിക്കാൻ പോയ സമയത്ത് ഇത് എനിക്കു ചേരാത്ത സ്റ്റൈൽ ആണെന്നും മറ്റൊന്നു പരീക്ഷിക്കാനുമാണ് പറഞ്ഞത്. പക്ഷേ എനിക്ക് ഇതായിരുന്നു വേണ്ടത്'. ആ തീരുമാനം തെറ്റിയില്ലെന്നു ടാമി പറയുന്നു. നീളൻ മുടിയെ സംരക്ഷിക്കുന്നത് ബുദ്ധിമുട്ടാണ്, നന്നായി കെട്ടി വയ്ക്കണം, ആഴ്ചയിലൊരിക്കൽ ഷാംപുവും കണ്ടീഷ്ണറും ഉപയോഗിച്ച് മുടി കഴുകണം. ഇതുമാത്രമല്ല, ബൈക്ക് യാത്രകളിൽ മുടിയുടെ അറ്റം പാന്റിന്റെ ബെൽറ്റിനോടൊപ്പം ചേർത്തുവച്ചാണ് ടാമി സഞ്ചരിക്കാറുള്ളത്.
'20 വർഷങ്ങൾക്കു മുൻപുള്ളവരും ഈ ഹെയർസ്റ്റൈൽകൊണ്ട് എന്നെ തിരിച്ചറിയുന്നുണ്ട്. ഇന്ന് വേൾഡ് റെക്കോർഡുമായി നില്‍ക്കുമ്പോൾ സന്തോഷമുണ്ടെന്നാണ് ടാമി പറയുന്നത്.
Content Summary: American Women Breaks Records for Longest Mullet