ADVERTISEMENT

ഡൽഹി മെട്രോയിൽ ചേർന്നു നിൽക്കുകയും സ്നേഹപ്രകടനം നടത്തുകയും ചെയ്തുവെന്ന് ആരോപിച്ച് പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനെയും ചോദ്യം ചെയ്ത് യാത്രക്കാരി. 'ഇരുവരും കവിളിൽ പിടിക്കുന്നു, കയ്യിൽ പിടിക്കുന്നു, പൊതുസ്ഥലമാണെന്നും ഇത്രയും ആളുകളുണ്ടെന്നും ബോധമില്ലേ' എന്നാണ് യാത്രക്കാരി ചോദിക്കുന്നത്. 'ഇതൊന്നും ഇവിടെ നടക്കില്ല, പുറത്തു പോയി ചെയ്യാ'നും പറയുന്നുണ്ട്. 

തിരക്കേറിയ മെട്രോയിൽ ഒരുപാട് ആളുകൾ നിന്നു യാത്ര ചെയ്യുന്നതിനിടയിലാണ് വഴക്ക് ആരംഭിച്ചത്. യുവാക്കളുടെ പ്രവർത്തികൾ ഇഷ്ടപ്പെടാതിരുന്ന സ്ത്രീ എല്ലാവരോടുമായി ഇതിനെപ്പറ്റി ഉറക്കെ പറയുകയും യുവാക്കളോടു നാണമില്ലേ എന്നു ചോദിക്കുകയുമായിരുന്നു. 'അതിനു ഞങ്ങള്‍ എന്തെങ്കിലും ചെയ്തോ' എന്നു പെൺകുട്ടിയും ചോദിച്ചു. സ്ത്രീ ഉറക്കെ സംസാരിച്ചതോടെ ഒപ്പമുണ്ടായിരുന്ന യാത്രക്കാർ ഇരുകൂട്ടരെയും അനുകുലിച്ച് അഭിപ്രായം പറയുകയും ചെയ്തു. അതോടെ പ്രശ്നം ഗുരുതരമായി. യാത്രക്കാരിൽ ഒരാൾ പകർത്തിയ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലായി.

Read also: 'മകൾ സഹകരിച്ചാൽ എല്ലാ സഹായങ്ങളും ചെയ്യാമെന്ന് അച്ഛനോടു പറഞ്ഞു, ഇത് വൃത്തികെട്ട മെന്റാലിറ്റി'

ഇത് ആദ്യമായല്ല ഡൽഹി മെട്രോയിൽ കമിതാക്കളും സുഹൃത്തുക്കളും വഴക്ക് കേൾക്കേണ്ടി വരുന്നത്. പലപ്പോഴും മുതിർന്ന സ്ത്രീകളാണ് ഇത്തരം പ്രവർത്തികളിൽ പ്രകോപിതരാവുകയും വഴക്കിടുകയും ചെയ്യുന്നത്. ഇത് മെട്രോയിലെ സ്ഥിരം പരിപാടിയാണെന്നും,സമാധാനം ഇല്ലാത്ത സ്ഥലമായി മാറിയെന്നും പലരും സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടു. വിഡിയോയ്ക്കു താഴെ പല തരത്തിലുള്ള അഭിപ്രായങ്ങളാണ് വരുന്നത്. ആ സ്ത്രീ എന്തിനാണ് മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാൻ പോയതെന്നും, മറ്റൊരാളുടെ കവിളിലോ കയ്യിലോ പിടിക്കുന്നത് എങ്ങനെയാണ് നിങ്ങളെ അസ്വസ്ഥയാക്കുന്നതെന്നുമാണ് ഒരു കൂട്ടം ആളുകളുടെ ചോദ്യം. എന്നാൽ അവർ പറഞ്ഞതാണ് ശരിയെന്നും, പൊതുസ്ഥലത്ത് വച്ചല്ല സ്നേഹം പ്രകടിപ്പിക്കേണ്ടതെന്നുമാണ് പലരും പറയുന്നത്. 

Read also: സ്ത്രീ വാച്ചർമാർ ജോലി ചെയ്ത ദേശീയോദ്യാനത്തിൽ ഇന്ന് സ്ത്രീകൾക്കു പ്രവേശനമില്ല; അഫ്ഗാനിലെ വിലക്കുകൾ

Content Summary: Woman confrots couple for PDA in Delhi Metro

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com