ADVERTISEMENT

ഇംഗ്ലണ്ടിലെ 70കാരി മുത്തശ്ശിക്ക് ഇപ്പോഴും വിശ്വസിക്കാൻ ബുദ്ധിമുട്ട്, ശരിക്കും ലോട്ടറിയടിച്ചോ? അടുത്ത മുപ്പത് വർഷത്തേക്ക് എല്ലാ മാസവും 10,000 പൗണ്ട്, അഥവാ 10.3 ലക്ഷം രൂപയാണ് ലഭിക്കാൻ പോകുന്നത്. ഇത് കേട്ടാൽ വിശ്വസിക്കാൻ ആരായാലും ഒന്നു ബുദ്ധിമുട്ടും. ഡോറിസ് സ്റ്റാൻബ്രിജ് എന്ന അമേരിക്കൻ വനിതയ്ക്കാണ് നാഷണൽ ലോട്ടറിയുടെ ഒന്നാം സമ്മാനം കിട്ടിയത്. ലോട്ടറിയടിച്ചതോടെ ഇനി 100 വയസ്സ് വരെ ജീവിക്കാനും താൻ റെഡിയാണെന്നാണ് ഡോറിസ് പറയുന്നത്.

70-ാം പിറന്നാളിനാണ് ഡോറിസ് ലോട്ടറി ടിക്കറ്റ് എടുക്കാമെന്ന് തീരുമാനിക്കുന്നത്. വീട്ടിൽ ചിലന്തിയുടെ വലകൾ കണ്ടപ്പോൾ സൗഭാഗ്യം വരുമെന്ന വിശ്വാസത്തിലാണ് ലോട്ടറി എടുത്തത്. ഡോറിസിന്റെ വിശ്വാസപ്രാകാരം ചിലന്തി വല ചതിച്ചില്ല, എടുത്ത ടിക്കറ്റിനു ലഭിച്ചത് ജീവിതകാലം മുഴുവൻ അടിച്ചുപൊളിക്കാനുള്ള അത്രയും പണം. നാഷണൽ ലോട്ടറി ആപ്പിൽ നിന്നാണ് ഡോറിസ് ടിക്കറ്റെടുത്തത്. ആ തീരുമാനം ജീവിതം തന്നെ മാറ്റി മറിച്ചു. എടുത്ത ടിക്കറ്റിനു സമ്മാനമുണ്ടെന്ന് മെയിൽ വന്നെങ്കിലും തീരെ ചെറിയ തുകയായിരിക്കും ലഭിക്കുക എന്നാണ് കരുതിയത്. 30 വർഷത്തേക്കുള്ള വമ്പൻ ഭാഗ്യമാണ് കൈവന്നിരിക്കുന്നതെന്ന് അറിഞ്ഞപ്പോൾ മരുമകനെയാണ് ആദ്യം വിളിച്ചത്. അന്വേഷണത്തിനൊടുവിൽ ഉറപ്പിച്ചു, സംഭവം സത്യം തന്നെ. 

Read also: ആഗ്രഹിച്ച ജോലി കിട്ടുന്നില്ലേ? നിങ്ങളുടെ പ്രൊഫൈല്‍ നിരന്തരം തള്ളപ്പെടുന്നതിന്റെ കാരണങ്ങൾ അറിയാം

സമ്മാനം കിട്ടിയ സന്തോഷത്തിൽ ഒരു വലിയ കിടക്കയും, എയർ ഫ്രെയറും ഡോറിസും ഭർത്താവ് കീത്ത് സ്റ്റാൻബ്രിജും ചേർന്ന് വാങ്ങി. കുടുബത്തിലെ എല്ലാവരുമായി ഒരു ചെറിയ പിക്നിക്കും നടത്തി. ഇനി 50 വർഷത്തെ പഴക്കമുള്ള തങ്ങളുടെ വീട് നവീകരിക്കാനുള്ള പ്ലാനിലാണ് സ്റ്റാന്‍ബ്രിജ് ദമ്പതികള്‍. വിദേശത്ത് കുടുംബത്തിനൊപ്പം ഒരു യാത്ര പോകണമെന്നാണ് ഇനിയുള്ള പ്ലാൻ. അത് നടന്നാൽ തന്റെ കൊച്ചുമകന്റെ ആദ്യത്തെ വിമാനയാത്രയാകും അതെന്ന് ഈ മുത്തശ്ശി ആവേശത്തോടെ പറയുന്നു. ഗ്രാമാന്തരീക്ഷത്തിൽ സ്വിമ്മിങ് പൂൾ ഉള്ള, നല്ല വെളിച്ചം കിട്ടുന്ന ഒരു വില്ല നോക്കുന്നുണ്ട് എന്നും ഇവർ പറയുന്നു. പ്രതീക്ഷിക്കാതെ വന്ന സൗഭാഗ്യത്തിന്റെ സന്തോഷത്തിലാണ് ഡോറിസും കുടുംബവും.

Read also: 'നിയമം അറിയില്ലെങ്കിൽ പറഞ്ഞു തരാം', വിഡിയോകൾക്ക് മില്യൺ‌ വ്യൂസ്, ഇത് സോഷ്യൽ മീഡിയയിലെ വൈറൽ വക്കീൽ

Content Summary: 70 years old women won Lottery, now she is ready to live till 100

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com