ADVERTISEMENT

പല ഭാഷകൾ സംസാരിക്കുന്നവരെ കണ്ടിട്ടില്ലേ? ഇതുപോലെയൊക്കെ സംസാരിക്കാന്‍ നമുക്കും കഴിഞ്ഞിരുന്നെങ്കിലെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുമുണ്ടാകാം. ഇംഗ്ലിഷ്, ഹിന്ദി, ബംഗാളി, അസാമീസ്, കൊറിയൻ, ജാപ്പനീസ് എന്നിങ്ങനെ ആറ് ഭാഷകളിൽ അടിപൊളിയായി സംസാരിക്കുന്ന യുവതിയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറൽ. ഒറ്റ നോട്ടത്തിൽ വിദേശ വനിതയായി തോന്നുമെങ്കിലും ഒരു ഇന്ത്യക്കാരി പെൺകുട്ടിയാണ് ആറ് ഭാഷകളിൽ സംസാരിക്കുന്ന വിഡിയോ ഇട്ട് ആരാധകരെ കൂട്ടിയത്. ചുരുക്കം നാളുകൾ കൊണ്ട് ഏകദേശം 15 മില്യൺ ആളുകളാണ് പെൺകുട്ടിയുടെ വിഡിയോ കണ്ടത്.

സ്വന്തം ഭാഷ സംസാരിക്കാത്ത ആളുകളുള്ള നാട്ടിലേക്കു പോകുന്നതും ജീവിക്കുന്നതും കുറച്ച് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. പലപ്പോഴും സ്വന്തം നാട്ടിലെ ഭാഷ തന്നെ കൃത്യമായി പറയാനാവാതെ കുഴങ്ങിപ്പോയ അനുഭവങ്ങളും നമുക്കുണ്ടായേക്കാം. ജപ്പാനിൽ ജീവിക്കുന്ന കൃതി എന്ന ഇന്ത്യൻ പെൺകുട്ടിയാണ് പല ഭാഷകൾ സംസാരിക്കാനുള്ള തന്റെ കഴിവ് കാട്ടി കയ്യടികൾ നേടിയത്. ഇൻസ്റ്റഗ്രാമിൽ 5 ലക്ഷത്തോളം ഫോളോവേഴ്സാണ് കൃതിക്കുള്ളത്. ഹിന്ദിയിൽ തുടങ്ങി വളരെ എളുപ്പത്തിൽ ബംഗാളിയും ആസാമീസും പറഞ്ഞ കൃതി അത്രതന്നെ മനോഹരമായി കൊറിയനും ജാപ്പനീസും പറഞ്ഞ് ഇംഗ്ലീഷിൽ നന്ദി പറഞ്ഞ് വിഡിയോ അവസാനിപ്പിച്ചു. വെറും 15 സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. കണ്ടാൽ ജാപ്പനീസ്, കൊറിയൻ രാജ്യങ്ങളിലെ സ്ത്രീകളെപ്പോലെ തന്നെയുണ്ടെന്നും ഒരിക്കലും ഇന്ത്യൻ പെൺകുട്ടി ആയിരിക്കുമെന്ന് കരുതിയില്ലെന്നും കമന്റുകൾ പറയുന്നു. ജപ്പാനിലെ സ്ഥലങ്ങളും സൗകര്യങ്ങളുമെല്ലാം പരിചയപ്പെടുത്തുന്ന വിഡിയോയാണ് കൃതി സമൂഹമാധ്യമത്തില്‍ പങ്കുവച്ചു വരുന്നത്. 

Read also: 'തൂണും ചാരിയിരുന്ന് എന്തോ കുത്തിക്കുറിക്കുന്ന മോനെ ടീച്ചർ കണ്ടു, അതാണ് ജീവിതത്തിൽ വഴിത്തിരിവായത്'

വിഡിയോയ്ക്ക് താഴെ കുട്ടിയുടെ മാത്യഭാഷ ഏതെന്ന് മനസ്സിലാവുന്നില്ലെന്നും അത്ര പെർഫെക്ട് ആയാണ് ഓരോ ഭാഷയിലും സംസാരിച്ചതെന്നും അഭിപ്രായമുണ്ട്. കൊറിയൻ സ്റ്റൈൽ മേക്കപ്പും വസ്ത്രവുമെല്ലാം കണ്ടിട്ട് ഇന്ത്യക്കാരി ആണെന്ന് തോന്നിയതേയില്ലെന്നാണ് കമന്റുകള്‍.

Content Summary: Indian Woman Speaks 6 Languages, video went viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com