ADVERTISEMENT

പ്രായം വെറുമൊരു അക്കമല്ലാതെ മറ്റൊന്നുമല്ലായെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് ഈ അമേരിക്കക്കാരി അമ്മൂമ്മ. പ്രായമായവർക്കു മാത്രമല്ല, ചെറുപ്പക്കാർക്കും മാതൃകയാക്കാവുന്ന വ്യക്തിയാണ് വിർജീനിയ ലെനോർ മക്കോൾ എന്ന 71 വയസുകാരി. ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഏറ്റവും പുതിയ റൗണ്ടപ്പിൽ ഏറ്റവും പ്രായം കൂടിയ ലേഡി നിൻജയായി അവർ തിരഞ്ഞെടുക്കപ്പെട്ടു. ചുറുചുറുക്കുള്ള ഒരു യോദ്ധാവിനെപ്പോലെ നിൻജ മുറകൾ പ്രകടിപ്പിക്കുന്ന വിർജീനിയയുടെ വീഡിയോ കണ്ടാൽ ഇവർക്ക് ഇത്ര പ്രായമുണ്ടോ എന്ന് നമ്മൾ സ്വയം ചോദിച്ചുപോകും. പ്രായം ഒന്നിനും തടസമാകരുതെന്ന് തന്റെ മികവ്കൊണ്ട് ലോകത്തോടു വിളിച്ചുപറയുകയാണ് ഈ വനിത. 

“പ്രായവും പരിചയക്കുറവും ഒരിക്കലും തടസ്സമാകരുത്. ഇത് യാത്രയുടെ ഒരു ഭാഗം മാത്രമാണ്. തന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ഹോബിയെ ലോകം അംഗീകരിച്ചത് അറിഞ്ഞപ്പോൾ അമ്മൂമ്മയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. വിർജീനനയുടെ മകളാണ് അമ്മയെ വയസുകാലത്തെ ബോറടിയിൽ നിന്നും രക്ഷപ്പെടാൻ ഏതെങ്കിലും കായിക ഇനം പരിശീലിക്കാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ ആ മകൾ പോലും വിചാരിച്ചിരുന്നില്ല, തന്റെ അമ്മ ഈ പ്രായത്തിൽ ലോകമറിയുന്നൊരാളായി മാറുമെന്ന്, അതും ഇത്ര കഠിനമായൊരു വഴിയിലൂടെ. 66 മത്തെ വയസിലാണ് വിർജീനിയ നിൻജ അഭ്യസിച്ചുതുടങ്ങുന്നതും മത്സരങ്ങളിൽ പങ്കെടുത്ത് തുടങ്ങിയതും. മകളും ഭർത്താവുമാണ് ഇവരുടെ ഏറ്റവും വലിയ പിന്തുണ. മകൾ ജെസ്സി ഗ്രാഫ് അമേരിക്കൻ നിൻജ വാരിയർ എന്ന പരിപാടിയിൽ പങ്കെടുത്തതോടെയാണ് അമ്മയും അതേ കായികഇനം തന്നെ പരിശീലിക്കാം എന്ന് തീരുമാനിക്കുന്നത്. തന്റെ നമ്പർ വൺ ഫാൻ ഭർത്താവാണ് എല്ലായിടത്തും പോകാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്നും വിർജീനിയ അമ്മൂമ്മ വ്യക്തമാക്കി. 

Read also: അനുജത്തിയുടെ വിവാഹത്തിനു വരാത്ത ചേച്ചിയോ?; പ്രിയങ്ക ചോപ്രയ്ക്ക് സോഷ്യൽമീഡിയയിൽ വിമർശനം

നിൻജ പഠിച്ചുതുടങ്ങിയത് ഒരു ഇഷ്ടത്തിന്റെ പുറത്താണെങ്കിലും പോകെ പോകെ അത് വളരെ ഗൗരവമുള്ളൊരു കാര്യമായി എടുക്കാൻ തന്നെ വിർജീനിയ തീരുമാനിച്ചു. അങ്ങനെയാണ് നിർജ വാരിയർ മത്സരത്തിൽ പങ്കെടുക്കുന്നതും അതിലൂടെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ലേഡി നിൻജ വാരിയർ ആയി അവർ തെരഞ്ഞെടുക്കപ്പെടുന്നതും. തൊട്ടുപുറകെ ഗിന്നസ് വേൾഡ് റെക്കോർഡ് ബഹുമതിയും അമ്മൂമ്മയെത്തേടിയെത്തി. അങ്ങേയറ്റം കായികാഭ്യാസം ആവശ്യമുള്ള ഒരു ഇനമാണ് നിൻജ. അത് ഈ പ്രായത്തിലും അമ്മൂമ്മയ്ക്ക് ചെയ്യാൻ സാധിക്കുന്നുവെന്നത് പലരേയും അമ്പരപ്പിച്ചു. നിരവധിയാളുകൾക്ക് വിർജീനിയ അമ്മൂമ്മയുടെ പ്രകടനം പ്രചോദനമേകുന്നുണ്ടെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് പങ്കുവച്ച അമ്മൂമ്മയുടെ വീഡിയോയ്ക്ക് കമന്റു ചെയ്തവർ പറയുന്നു. പ്രായം ഒന്നിനും തടസമാകരുതെന്നും നമ്മുടെ മനസ് പറയുന്നത് കേൾക്കാനായാൽ ഈ ലോകത്ത് ചെയ്യാൻ സാധിക്കാതെയായി ഒന്നുമില്ലെന്ന് ഈ അമ്മൂമ്മ തെളിയിച്ചുതന്നിരിക്കുന്നു.

Read also: 'ടിക്കറ്റ് കളയണ്ട, നമുക്ക് ഫ്രെയിം ചെയ്യാം': ജീവിതത്തിലെ ആദ്യത്തെ ബിസിനസ് ക്ലാസ് യാത്ര, മകളുടെ സർപ്രൈസ്

Content Summary: 71 Yeras old Ninja Champion holds Guinness World Records

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com