ADVERTISEMENT

ധാക്ക പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് നിർദേശം കിട്ടിയപ്പോൾ ബംഗ്ലാദേശ് നടിയും മോഡലുമായ സനയ് മെഹബൂബിന് അതെന്തിനാണെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. ബംഗ്ലാദേശിലെ സമൂഹ മാധ്യമങ്ങളിലെ മിന്നും താരമാണ് സനയ്  മെഹ്ബൂബ്. തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ എല്ലാ ദിവസവും അപ്ഡേറ്റ് ചെയ്യുന്ന താരം. യാഥാസ്ഥികര്‍ക്ക് മുന്‍തൂക്കമുള്ള മുസ്ലിം രാജ്യമായ ബംഗ്ലാദേശില്‍ സനയ് പോസ്റ്റ് ചെയ്ത ചിത്രങ്ങളും പ്രകോപനപരമാണ്.  സ്റ്റേഷനിലെത്തിയ സനയ്ക്ക് കിട്ടിയ നിർദേശം പോസ്റ്റ് ചെ്യത ചിത്രങ്ങളെല്ലാം വേഗം നീക്കം ചെയ്യാനായിരുന്നു. അശ്ലീലമെന്ന് ആരോപിച്ചാണ് ചിത്രങ്ങള്‍ നീക്കം ചെയ്യാനുള്ള ഉത്തരവ് നടിക്കു ലഭിച്ചത്. 

ചിത്രങ്ങള്‍ നീക്കം ചെയ്യുന്നതിനൊപ്പം പൊലിസുദ്യോഗസ്ഥർ നടിക്ക് സൗജന്യമായി ഒരു കൗണ്‍സിലിങ്ങും നൽകി. ഏതൊക്കെ തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാം. ഏതൊക്കെയാണ് പോസ്റ്റ് ചെയ്യരുത് എന്നൊക്കെ വിശദീകരിച്ചുകൊണ്ടുള്ള ക്ലാസാണ് നൽകിയത്. 

മാറിടം വലുതാക്കാനുള്ള ശസ്ത്രക്രിയയ്ക്ക് താന്‍ വിധേയയായി എന്ന് കഴിഞ്ഞ വര്‍ഷം അവസാനം പ്രഖ്യാപിച്ചപ്പോഴും സനയ് വിവാദം സൃഷ്ടിച്ചിരുന്നു. ഇത്തരമൊരു ശസ്ത്രക്രിയയ്ക്ക് വിധേയയായി എന്നു തുറന്നുപറഞ്ഞ ബംഗ്ലാദേശില്‍ നിന്നുള്ള ആദ്യത്തെ പ്രശസ്ത താരമായിരുന്നു അവര്‍. 

ഒരു ജനാധിപത്യ രാജ്യത്ത് ആവിഷ്ക്കാര സ്വാതന്ത്ര്യം വിലമതിക്കണം എന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ, സനയ് പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെക്കുറിച്ച് കുട്ടികളുടെ മാതാപിതാക്കളില്‍നിന്നുള്‍പ്പെടെ വ്യാപകമായ പരാതി ഉണ്ടായതിനെത്തുടര്‍ന്നാണ് ഞങ്ങള്‍ക്ക് ഇടപെടേണ്ടിവന്നത്: സംഭവത്തെക്കുറിച്ച് ധാക്ക സ്റ്റേഷനിലെ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥനായ നസ്മുള്‍ ഇസ്ലാം പ്രതികരിച്ചു. 

രാജ്യത്ത് നിലവിലിരുന്ന നിയമം അനുസരിച്ച് നടി പോസ്റ്റ് ചെയ്യുന്ന പല ചിത്രങ്ങളും പൂര്‍ണമായും അശ്ലീലമാണെന്നും അദ്ദേഹം ആരോപിച്ചു. സ്വതന്ത്രവും സുരക്ഷിതവുമായ ഇന്റര്‍നെറ്റ് സൗകര്യം രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും എല്ലാ സമയത്തും ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ കുട്ടികള്‍ക്കും മറ്റും അലോസരമുണ്ടാക്കുന്ന ചിത്രങ്ങളോ ഉള്ളടക്കമോ ഒഴിവാക്കേണ്ടതും ആവശ്യമാണ്- അദ്ദേഹം വിശദീകരിച്ചു. 

തന്റെ ചിത്രങ്ങള്‍ പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം ആസ്വദിക്കാനുള്ളതാണെന്ന് താന്‍ ഒരിക്കലും കരുതിയിട്ടില്ലെന്ന് സനയ് മഹ്ബൂബ് പ്രതികരിച്ചു. മോഡലിങ് കരിയറിന്റെ ഭാഗമായാണ് അത്തരം ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. അവ ആവിഷ്ക്കാര  സ്വാതന്ത്ര്യത്തിന്റെ ഭാഗവുമാണ്- നടി വിശദീകരിച്ചു. 

സമൂഹത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കണമെന്നോ കുട്ടികളെ വഴിതെറ്റിക്കണമെന്നോ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. തന്റെ ചിത്രങ്ങളെ തെറ്റിദ്ധരിച്ചതില്‍ അതിയായ വിഷമമുണ്ടെന്നും അവര്‍ വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com