ADVERTISEMENT

കറുത്തവർഗക്കാരനായ സഹഅവതാരകനെ വാർത്ത അവതരിപ്പിക്കുന്നതിനിടയിൽ ഗറില്ല എന്നുവിളിച്ച് പരിഹസിച്ചതിന് മാപ്പു ചോദിച്ച് വാർത്താ അവതാരക രംഗത്ത്. കോകോ ടിവിയിലെ പ്രഭാത പരിപാടിയുടെ അവതാരകയായ അലെക്സ് ഹൗസ്ഡെനാണ് ടെലിവിഷൻ ഷോയിൽ സഹപ്രവർത്തകനോടും മുഴുവൻ സമുദായത്തോടും കണ്ണീരോടെ മാപ്പപേക്ഷിച്ചത്.

ജാസൺ ഹാക്കറ്റ് എന്ന അവതാരകനെ കണ്ടാൽ ഗറില്ലയെപ്പോലെയുണ്ടെന്നായിരുന്നു അലെക്സയുടെ പരിഹാസം. ഗറില്ലകളെക്കുറിച്ചുള്ള ഒരു വാർത്ത അവതരിപ്പിക്കുന്നതിനിടെയായിരുന്നു അവതാരകയുടെ വിവാദ പരാമർശം. എന്നാൽ തന്റെ വാക്കുകൾ സഹപ്രവർത്തനെ വല്ലാതെ നോവിച്ചുവെന്നു മനസ്സിലാക്കിയ അലെക്സ അടുത്ത ദിവസം താൻ അപമാനിച്ച സഹപ്രവർത്തനോടൊപ്പം ടിവി ഷോയിലെത്തിയാണ് കരഞ്ഞുകൊണ്ട് അദ്ദേഹത്തോടും മുഴുവൻ സമുദായത്തോടും മാപ്പു പറഞ്ഞത്.

കഴിഞ്ഞ ഒന്നരക്കൊല്ലമായി തന്റെ അടുത്ത സുഹൃത്താണ് ജെയ്സണെന്നും കഴിഞ്ഞ ദിവസം താൻ പറഞ്ഞ കാര്യങ്ങൾ ഒട്ടും ശരിയായില്ലെന്നും. ആളുകളുടെ മനസ്സിനെ വേദനിപ്പിക്കുന്ന തരത്തിലാണ് സംസാരിച്ചതെന്നും അതുകൊണ്ട് സഹപ്രവർത്തകനോടും മുഴുവൻ സമുദായത്തോടും മാപ്പു ചോദിക്കുന്നുവെന്നും അവർ പറഞ്ഞു.

അലെക്സയുടെ മാപ്പ് ജെയ്സൺ സ്വീകരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. തന്റെ വാക്കുകൾ ജെയ്സൺ ഉൾപ്പടെയുള്ള ആളുകളെ വല്ലാതെ വേദനിപ്പിച്ചുവെന്ന് തനിക്ക് മനസ്സിലായെന്നും ആരേയും മനപൂർവം വേദനിപ്പിക്കുവാനല്ല അങ്ങനെ സംസാരിച്ചതെന്നും അവർ പറയുന്നു. ഹൃദയത്തിനുള്ളിൽ നിന്നാണ് താൻ ക്ഷമ പറയുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

സഹപ്രവർത്തകയുടെ വാക്കുകളെക്കുറിച്ച് ജെയ്സൺ പറയുന്നതിങ്ങനെ:- 

''കഴിഞ്ഞ ദിവസം അവൾ പറഞ്ഞത് തെറ്റായ കാര്യമാണ്. അതെന്റെ ഹൃദയത്തെ വളരെ ആഴത്തിൽ മുറിവേൽപ്പിച്ചു. എന്നെ മാത്രമല്ല സമുദായത്തിലെ ഒരുപാടാളുകളെ അതു വേദനിപ്പിച്ചു. ഇവിടെ പ്രശ്നം അവൾ ഉപയോഗിച്ച ആ വാക്കാണ്. വളരെ വൈവിധ്യമുള്ള ഒരു രാജ്യമാണ് നമ്മുടേത്. അവിടുത്തെ ‌സ്റ്റീരിയോടെപ്സിനെക്കുറിച്ചും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. മറ്റുള്ളവരുടെ ജീവിത പശ്ചാത്തലം മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. എന്തൊക്കെ വാക്കുകളാണ് അവരെ വേദനിപ്പിക്കുന്നതെന്നും, അവരുടെ ഹൃദയത്തിൽ അത് എത്രമാത്രം ആഴത്തിൽ മുറിവേൽപ്പിക്കുമെന്നും തീർച്ചയായും മനസ്സിലാക്കണം. അത്തരം വാക്കുകൾക്കു പകരം സ്നേഹവും അടുപ്പവും നിറയ്ക്കുന്ന വാക്കുകൾ പരസ്പരം ഉപയോഗിക്കാൻ പഠിക്കാം.''.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com