ADVERTISEMENT

ക്രിസ്മസ് മാസത്തിൽ സംഭവിച്ച ഒരു ഗംഭീര അമളിയുടെ കഥ വെളിപ്പെടുത്തിക്കൊണ്ട് ഒരു വനിതാ ബ്ലോഗർ പങ്കുവച്ച ഒരു വിഡിയോ വെർച്വൽ ലോകത്ത് തരംഗമാണ്. അമേരിക്കൻ വ്ലോഗറായ മേരി കാതറിൻ ആണ് തനിക്കു പറ്റിയ അമളിയെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് വിഡിയോ പങ്കുവച്ചത്. 43 മില്യണിലധികം പ്രാവശ്യമാണ് ആളുകൾ ഈ വിഡിയോ കണ്ടത്. 

ഫ്ലോറിഡ സ്വദേശിനിയായ കാതറിൻ ഗ്യാസ് സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് അവർക്ക് അമളി പറ്റിയത്. ക്രിസ്മസ് ആഘോഷത്തിന്റെ മാത്രം കാലമല്ല, നന്മയുടെയും കാലമാണെന്ന് ഓർത്തുകൊണ്ടാണ് മറ്റൊരാളുടെ ഭക്ഷണത്തിന്റെ ബിൽ അടയ്ക്കാൻ അവർ സമീപത്തുള്ള കടയിൽ കയറിയത്. ബിൽ അടച്ചു പുറത്തിറങ്ങിയ കാതറിൻ കണ്ടത് തന്റെ കാറിന്റെ വിൻഡ്ഷീൽഡ് ഒരു അപരിചിതൻ വൃത്തിയാക്കുന്ന കാഴ്ചയാണ്. ആ കാഴ്ച കണ്ട് കാതറിൻ വല്ലാതെ സന്തോഷിച്ചു. എല്ലാം ക്രിസ്മസ് കാലത്തിന്റെ മാന്ത്രികതയാണെന്ന് അവർ വിശ്വസിച്ചു.

'' ഞാൻ ആ ക്രിസ്മസ് മാന്ത്രികതയിൽ വിശ്വസിച്ചു, ഭ്രാന്തമായ ചിരിയോടെ കാതറിൻ വിഡിയോയിൽ പറയുന്നതിങ്ങനെ. വർഷത്തിൽ എനിക്കേറെ പ്രധാനപ്പെട്ട ദിവസമാണിത്. മനുഷത്വം ഏറ്റവും കൂടുതൽ വെളിവാക്കപ്പെടുന്ന മാസം.  എനിക്ക് ക്രിസ്മസ് ഒരുപാടിഷ്ടമാണ്. ഈ ഉപകാരത്തിന് ഒരുപാട് നന്ദിയുണ്ട് എന്നു പറഞ്ഞ് ഞാൻ അപരിചിതനെ ആലിംഗനം ചെയ്തു''.

അതുവരെ കാര്യങ്ങളെല്ലാം മനോഹരമായിരുന്നു. ക്രിസ്മസ്, സന്തോഷം, നന്മ അങ്ങനെയങ്ങനെ. പക്ഷേ അതിനു ശേഷമാണ് കാതറിൻ ഒരു കാര്യം മനസ്സിലാക്കിയത്. ആ അപരിചിതൻ വൃത്തിയാക്കിയത് അയാളുടെ സ്വന്തം കാറിന്റെ വിൻഡ്ഷീൽഡായിരുന്നു. അപരിചിതൻ കാതറിന്റെ കാറാണ് വൃത്തിയാക്കുന്നതെന്ന് അവർ തെറ്റിദ്ധരിക്കുകയായിരുന്നു. 

കാതറിന് സംഭവിച്ച അമളിയറിഞ്ഞ പലരും രസകരമായിട്ടാണ് പ്രതികരിച്ചത്. ' ക്രിസ്മസ് മാജിക് ശരിക്കും വർക്ക് ചെയ്തത് ആ അപരിചിതനിലാണ് അവന് വെറുതേ ഒരു ആലിംഗനം ലഭിച്ചില്ലേ' എന്നാണ് ഒരാൾ കുറിച്ചത്. വളരെ നാളുകൾക്ക് ശേഷമാണ് ഇത്രയും തമാശ നിറഞ്ഞ ഒരു അനുഭവത്തെക്കുറിച്ച് കേൾക്കുന്നത്. എന്നാണ് മറ്റൊരാൾ കുറിച്ചത്.

തനിക്ക് പറ്റിയ അമളിയെക്കുറിച്ചും, അത് തരംഗമായതിനെക്കുറിച്ചും കാതറിൻ പറയുന്നതിങ്ങനെ :- 

'' ഈ സംഭവത്തോടെ ജീവിതത്തിൽ പഴയപോലെ സന്തോഷം നിറഞ്ഞതു പോലെ എനിക്കു തോന്നുന്നു. സൗഹൃദത്തോടെയുള്ള ഇടപെടലുകൾ നമ്മളൊക്കെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ഇതൽപ്പം വിചിത്രമായി തോന്നുമെങ്കിലും''. 

English Summary : Blogger Hugging A Stranger By Mistake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com