ADVERTISEMENT

ജവഹർലാൽ നെഹ്റു സർവകലാശാലയിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ സന്ദർശിച്ച ദീപിക പദുക്കോണിന്റെ നടപടിയെ വിമർശിച്ച് കങ്കണ റണൗട്ട്. പ്രതിഷേധം നടത്തുന്ന തുക്ഡെ തുക്ഡെ സംഘത്തെ സന്ദർശിക്കാൻ താൻ ഉദ്ദേശിക്കുന്നില്ല. രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവരെ അനുകൂലിക്കില്ലെന്നും കങ്കണ റണൗട്ട് തുറന്നടിച്ചു.ഛപാക്കിൽ ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതം അവതരിപ്പിച്ച ദീപിക പദുക്കോണിനെ വാനോളം പുകഴ്ത്തിയതിനു തൊട്ടു പിന്നാലെയാണ് കങ്കണയുടെ രൂക്ഷ വിമർശനം.

ദീപികയ്ക്ക് വേണമെങ്കില്‍ ജെഎന്‍യുവില്‍ പോകാം. അവര്‍ക്ക് അതിനുള്ള അവകാശമുണ്ട്. എന്നാല്‍ അങ്ങനെ ഒരിക്കലും താന്‍ പോകില്ലെന്ന് കങ്കണ പറഞ്ഞു. അവര്‍ തുക്ക്‌ഡെ തുക്ക്‌ഡെ ഗാങാണ്, അത്തരക്കാര്‍ക്ക് വേണ്ടി അണിനിരക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും കങ്കണ പരിഹാസ രൂപേണ പറഞ്ഞു. ദീപിക എന്തു ചെയ്തു എന്നതിനെ കുറിച്ച് മറുപടി നൽകാൻ തനിക്കു കഴിയില്ലെന്നും കങ്കണ റണൗട്ട് വ്യക്തമാക്കി.

‘ ആ തുക്ഡെ തുക്ഡെ സംഘത്തോടൊപ്പം ചേരാൻ എനിക്ക് താത്പര്യമില്ല. രാജ്യത്തെ വിഭജിക്കാൻ ആഗ്രഹിക്കുന്ന ഒരാളെയും അനുകൂലിക്കാൻ എനിക്കു കഴിയില്ല. സൈനികന്റെ മരണം  ആഘോഷിക്കുന്നവരെ ശാക്തീകരിക്കാൻ ഞാൻ തയാറല്ല. അത്തരക്കാർക്കൊപ്പം നിൽക്കില്ല. എന്റെ പ്രവർത്തികളെ കുറിച്ചു മാത്രമേ എനിക്കു സംസാരിക്കാനാകൂ. ദീപിക പോയതിൽ അഭിപ്രായം പറയാൻ എനിക്കു കഴിയില്ല.’– കങ്കണ പറഞ്ഞു. 

അതേസമയം ഛപാക് സിനിമയെ സംബന്ധിച്ച് തന്റെ അഭിപ്രായത്തിൽ കങ്കണ ഉറച്ചു നിന്നു. സോഷ്യൽ മീഡിയയിലൂടെ ഒരു സിനിമയെ പൂർണമായും തകർക്കാനൊന്നും സാധിക്കില്ല. വളരെ കുറച്ചു മാത്രമാണ് സോഷ്യല്‍ മീഡിയ പ്രേക്ഷകനെ സ്വാധീനിക്കുന്നത്. നല്ലസിനിമകൾ ജനം അംഗീകരിക്കും,. ഛപാക് മികച്ച ചിത്രമാണെന്നും കങ്കണ റണൗട്ട് പറഞ്ഞു. 

English Summary: Kankana Ranaut Says: ‘I don’t want to empower people who celebrate when a jawan dies’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com