ADVERTISEMENT

ബോളിവുഡ് താരം കത്രീന കെയ്ഫുമായുള്ള താരതമ്യം കരിയറിൽ തനിക്ക് തിരിച്ചടിയായെന്ന് നടി സറീൻ ഖാൻ.  2010ൽ സൽമാന്‍ ഖാന്റെ ‘വീറി’ലുടെ ചലച്ചിത്ര ലോകത്തേക്ക് ചുവടുവച്ച സറിന് പിന്നീട് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല.  കത്രീന കെയ്ഫിന്റെ അപര എന്ന പ്രതിച്ഛായയിൽ നിന്ന് തനിക്ക് പുറത്തുകടക്കാൻ സാധിച്ചിട്ടില്ലെന്നു തുറന്നു പറയുകയാണ് സറീൻ. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. 

‘പലരും കത്രീനയോട് ഉപമിച്ചു. എവിടെ നിന്നാണ് ഇത്തരം അഭിപ്രായങ്ങൾ വരുന്നതെന്ന് അറിയുന്നില്ല. എന്റെ അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളും താരതമ്യം ചെയ്ത് കത്രീനയോട് രൂപ സാദൃശ്യമുണ്ടെന്നാണ് ചിലർ പറയുന്നത്.’– സറീൻ പറയുന്നു. സോഷ്യൽ മീഡിയയിൽ സജീവമാകാതിരുന്ന കാലത്തായിരുന്നു ഇത്തരം താരതമ്യത്തിന്റെ തുടക്കമെന്നും അവർ വ്യക്തമാക്കി. പത്രങ്ങളെയും മീഡിയ ഹൗസുകളെയുമാണ് അക്കാലത്ത് കാര്യമായി ആശ്രയിച്ചിരുന്നതെന്നും സറീൻ വ്യക്തമാക്കി. 

ഇതിനൊപ്പ‌ വണ്ണത്തിന്റെ പേരിലും പരിഹാസം നേരിട്ടതായി  അവർ സറീൻ വ്യക്തമാക്കി. വണ്ണമുളള കത്രീന എന്ന രീയിൽ ‘Fatrina’ എന്ന പരിഹാസ വിളികൾ കേട്ടിരുന്നതായും സറിൻ പറഞ്ഞു. പല പരിപാടികളിൽ പങ്കെടുക്കാൻ പോകുമ്പോഴും വണ്ണത്തെക്കുറിച്ചോ കത്രീനയുമായുള്ള രൂപ സാദൃശ്യത്തെ കുറിച്ചോ നിരന്തരം കേട്ടുകൊണ്ടിരുന്നു. സ്വന്തമായി ഒരിടം കണ്ടെത്താൻ കഴിയത്തതിൽ ഇത്തരം വിളികൾ കടുത്ത നിരാശയുണ്ടാക്കിയതായും സറീൻ വ്യക്തമാക്കി. 

English Summary: Zareen Khan Explains Katrina Kaif comparison affects her career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com