ADVERTISEMENT

പലപ്രതിസന്ധികളും മറികടന്നായിരിക്കും ജീവിതത്തിൽ പലരും വിജയം കൈവരിക്കുന്നത്. അത്തരത്തിൽ ഒരു അനുഭവം തനിക്കുമുണ്ടെന്ന് പറയുകയാണ് ശ്രേയ ചൗധരി. സിനിമാ മേഖലയിലേക്ക് വരുന്നതിനു മുൻപ് വിശപ്പ് സഹിക്കാതെ കഴിഞ്ഞിരുന്ന നാളുകൾ ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് ശ്രേയ. വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടിരുന്നതായും വീടില്ലാത്ത അവസ്ഥയും ഉണ്ടായിരുന്നതായും താരം പറയുന്നു. 

ദുബായിലും ബഹ്റിനിലുമായിരുന്നു ശ്രേയ വളർന്നത്. എൻജിനീയറിങ് പഠനത്തിനായി ഇന്ത്യയിലെത്തി. എന്നാൽ നടിയാകണമെന്ന ആഗ്രഹം എപ്പോഴും ഉള്ളിലുണ്ടായിരുന്നു. അങ്ങനെയാണ് സിനിമാ രംഗത്തേക്ക് ചുവടുവയ്ക്കുന്നതെന്നും താരം പറഞ്ഞു. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ശ്രേയയുടെ പ്രതികരണം. 

‘ആ കാലം വളരെ ദുരിതം നിറഞ്ഞതായിരുന്നു. പലകാരണങ്ങളാൽ എന്നെ പോലെ ഒരാൾക്ക് സിനിമയിൽ എത്തിപ്പെടാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ല. ഞാൻ ഇവിടെ എത്തി എന്ന് എനിക്കിപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല.’– താരം പറഞ്ഞു.  എന്നാൽ പത്തുവർഷം ഒരു വലിയ കാലയളവല്ലെന്നു പറഞ്ഞ ദുൽഖർ സൽമാനോട് ശ്രേയ പറഞ്ഞത് ഇങ്ങനെയാണ്: ‘പത്തുവർഷം കൊണ്ട് നിങ്ങൾ കരിയർ നേടിയെടുത്തു. പക്ഷേ, എന്റ സാഹചര്യം അതായിരുന്നില്ല. പത്തുവർഷം എടുത്താണ് ഞാൻ എന്റെ ആദ്യ സിനിമ ചെയ്യുന്നത്. എങ്ങനെയാണ് ഞാൻ അത് ചെയ്തതെന്ന് എനിക്കിപ്പോഴും അറിയില്ല. എങ്ങനെയാണ് ഇവിടെ വരെ എത്തി നിൽക്കുന്നതെന്നു ചോദിച്ചാൽ എനിക്കിപ്പോഴും വിശ്വസിക്കാൻ സാധിച്ചിട്ടില്ല. താമസസ്ഥലമില്ലാതെ എത്രയോ കാലം കടന്നുപോയി. വിശപ്പു സഹിച്ചിരിക്കേണ്ടി വന്ന എത്രയോ സമയങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്ങനെയാണ് ഞാൻ ഇതെല്ലാം തരണം ചെയ്ത് ഇവിടെ എത്തിയതെന്ന് എനിക്ക് അറിയില്ല.’– ശ്രേയ പറഞ്ഞു.

English Summary: Shreya Dhanwanthary says she was 'almost homeless, stayed hungry' during days of struggle before signing her first film

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com