ADVERTISEMENT

2022ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞത് പ്രശസ്ത താരം ആംബർ ഹേഡിനെ. വാഷിങ്ടൺ പോസ്റ്റിനു നൽകിയ അഭിമുഖത്തിൽ 2018ൽ താൻ കൊടിയ ഗാർഹിക പീഡനത്തിനിരയായിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തിയിരുന്നു. യുഎസിൽ ഒരുമാസം 5.6 മില്യന്‍ ജനങ്ങളാണ് ആംബർ ഹേഡിന്റെ പേര് ഗൂഗിളിൽ തിരഞ്ഞത്. 

ആംബർ ഹേഡിനെ കൂടാതെ 150 പേർ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞവരുടെ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. ഹോളിവുഡ് താരം ജോണി ഡെപ്പാണ് ഏറ്റവും കൂടുതൽപേർ ഗൂഗിളിൽ തിരഞ്ഞ രണ്ടാമത്തെ വ്യക്തി. 5.5 മില്യൻ ആളുകളാണ് ഒരു മാസം ജോണി ഡെപ്പിന്റ പേര് ഗൂഗിളിൽ തിരഞ്ഞത്. എലിസബത്ത് രാജ്ഞിയാണ് പട്ടികയില്‍ മൂന്നാമത് എത്തിയത്. 4.3 മില്യന്‍ ആളുകൾ എലിസബത്ത് രാജ്ഞിയുടെ പേര് ഗൂഗിളിൽ തിരഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

ഫുട്ബോൾ താരം ടോം ബ്രാഡി, കിം കർദാഷിയാൻ, പീറ്റെ ഡേവിഡ്സൺ എന്നിവരും ആദ്യത്തെ പത്തുപേരിൽ ഇടംനേടിയ പ്രമുഖരാണ്. ഇവരെ കൂടാതെ ട്വിറ്ററിന്റെ പുതിയ സിഇഒ ഇലോൻ മസ്കും പട്ടികയിൽ ഏഴാമതായി ഇടംനേടി. മസ്ക് ട്വിറ്റർ ഏറ്റെടുത്തതും ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതും വാർത്തകളിൽ ഇടംനേടിയിരുന്നു. 

English Summary: Amber Heard Tops The List Of Most Searched Celebrity On Google In 2022

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com