ADVERTISEMENT

ബാല്യകാലത്ത് ഡിസ്നി രാജകുമാരിയാകണമെന്ന് ആഗ്രഹിക്കാത്ത പെൺകുട്ടികളുണ്ടാകില്ല. എന്നാൽ വലുതായാലും ആഗ്രഹം മനസ്സിൽ സൂക്ഷിക്കുന്നവർ കുറവായിരിക്കും. ഇപ്പോൾ ഡിസ്നി രാജകുമാരിയാകുന്നതിനായി സ്വന്തം ജോലിവരെ ഉപേക്ഷിച്ചിരിക്കുകയാണ് ഒരു യുവതി. അധ്യാപക ജോലി ഉപേക്ഷിച്ച് ഡിസ്നി രാജകുമാരിയായി ഒരുങ്ങുകയാണ് യുകെ സ്വദേശിയായ  ഒലിവിയ കട്ഫോർത്ത്. 

 

അധ്യാപികയായിരുന്ന ഒലിവിയ കട്ഫോർത്ത് 2021ലാണ് തന്റെ ജോലി ഉപേക്ഷിച്ചത്. ഡിൻസി രാജകുമാരിയാകുക എന്നത് ഒലിവിയയുടെ സ്വപ്നമായിരുന്നു. 27കാരിയായ ഒലിവിയ ആറുവർഷം ജോലി ചെയ്തത്  വിദ്യാഭ്യാസ മേഖലയിലാണ്. സ്വന്തമായി ഒരു ബിസിനസ് തുടങ്ങുക എന്ന സ്വപ്നവും അവർക്കുണ്ടായിരുന്നു. 

 

അങ്ങനെയാണ് കുട്ടികൾക്കായി 'Beyond A Princess' എന്ന എന്റർടെയ്ൻമെന്റ് കമ്പനി ഒലിവിയ ആരംഭിച്ചത്. കുട്ടികളുടെ പിറന്നാൾ ആഘോഷങ്ങൾക്കും കോർപറേറ്റ് ഇവന്റുകൾക്കുമെല്ലാം ഡിസ്നി പ്രിൻസസ് ആയി അണിഞ്ഞൊരുങ്ങി ആളുകളെ സന്തോഷിപ്പിക്കുക എന്നതാണ് ഒലിവിയയുടെ പുതിയ ജോലി. ഈ ജോലിയിൽ‌ വളരെ സംതൃപ്തിയുണ്ടെന്നും യുവതി വ്യക്തമാക്കി. കുട്ടികളുടെ ഇഷ്ടകഥാപാത്രങ്ങളായി വേഷമിടുന്നതതിനായി നിരവധി പേരെ കമ്പനിയിൽ നിയമിക്കുകയും ചെയ്തു. ‘10 പെൺകുട്ടികൾ ഈ സംഘത്തിലുണ്ട്. എല്ലാവരും നന്നായി പാടുകയും നൃത്തം ചെയ്യുകയും ചെയ്യും. അതുകൊണ്ടു തന്നെ കുട്ടികൾക്കു  വളരെ സന്തോഷമാണ്.’– ഒലിവിയ പറഞ്ഞു. ബിസിനസിൽ നിന്നുള്ള ലാഭം ഉപയോഗിച്ച് 3 കോടിയുടെ വീടും യുവതി സ്വന്തമാക്കി.

 

English Summary: Teacher quits job to become full-time princess 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com