അണ്ഡം ശീതീകരിച്ച ദിവസങ്ങളിൽ കഠിനവേദനയായിരുന്നു: പ്രിയങ്ക ചോപ്ര
Mail This Article
ബോളിവുഡിന്റെ പ്രിയപ്പെട്ട താരമാണ് പ്രിയങ്ക ചോപ്ര. ഇന്ത്യയിലേക്ക് മകൾ മാൾട്ടി മേരി ചോപ്രയ്ക്കൊപ്പമുള്ള പ്രിയങ്കയുടെ ആദ്യ വരവ് ആരാധകർ ആഘോഷമാക്കിയിരുന്നു. മുപ്പതാം വയസിൽ തന്റെ അണ്ഡം ശീതികരിച്ചതുൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ഇപ്പോൾ സംസാരിക്കുകയാണ് പ്രിയങ്ക. അൺറാപ്പ്ഡ് എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോഴാണ് പ്രിയങ്കയുടെ പ്രതികരണം. 39ാം വയസിലാണ് പ്രിയങ്ക അമ്മയായത്. വാടക ഗർഭപാത്രത്തിലൂടെയാണ് കുഞ്ഞ് ജനിച്ചതെന്ന് പ്രിയങ്ക പറയുന്നു.
നിങ്ങളുടെ ആൺസുഹൃത്തിനെ വിശ്വസിക്കാമോ? നിലനിൽക്കുന്ന ബന്ധങ്ങൾ നേരത്തെ തിരിച്ചറിയാം
'അന്ന് ഞാന്‍ എന്റെ മുപ്പതുകളുടെ തുടക്കത്തിലായിരുന്നു. അണ്ഡം ശീതീകരിക്കുന്നതിന്റെ ഘട്ടങ്ങള്‍ ഏറെ കഠിനമായിരുന്നു. ക്വാണ്ടികോ എന്ന സീരീസ് ചെയ്യുകയായിരുന്നു ഞാന്‍ ആ സമയം. ഒരു മാസത്തോളം ഇഞ്ചക്ഷന്‍ എടുക്കേണ്ടി വന്നു. ഇതിലൂടെ ഹോര്‍മോണില്‍ വ്യതിയാനങ്ങളുണ്ടായി. ഇത് ഏറെ ബുദ്ധിമുട്ടിച്ചു. ഇതെല്ലാം ജോലിയെ ബാധിക്കാതെ മുന്‍പോട്ട് പോവുക എന്നത് ഏറെ പ്രയാസമായിരുന്നു', പ്രിയങ്ക പറയുന്നു.
അണ്ഡം ശീതീകരിക്കാനുള്ള തീരുമാനത്തിന് മുന്‍പ് ഡോക്ടറായ തന്റെ അമ്മയോടും സുഹൃത്തിനോടും സംസാരിച്ചിരുന്നു. ഇതിലൂടെ ആശങ്കകള്‍ ഒഴിഞ്ഞു. സിംഗിളായ സ്ത്രീകള്‍ക്കും എപ്പോള്‍ കുട്ടികള്‍ വേണമെന്ന് ഉറപ്പിച്ചിട്ടില്ലാത്ത ദമ്പതികള്‍ക്കും മറ്റും അണ്ഡം ശീതികരിക്കുക എന്ന തീരുമാനത്തിലേക്ക് എത്താമെന്നും പ്രിയങ്ക പറയുന്നു. സിറ്റാഡലി എന്ന സിരീസ് ആണ് പ്രിയങ്കയുടേതായി ഏറ്റവും ഒടുവില്‍ ആരാധകരിലേക്ക് എത്തിയത്. ഏപ്രില്‍ 28നാണ് സിരീസ് ആമസോണ്‍ പ്രൈമിലെത്തിയത്. പ്രിയങ്കക്കൊപ്പം റിച്ചാര്‍ഡ് മാഡനാണ് സീരിസിലെ പ്രധാന കഥാപാത്രമാവുന്നത്.
English Summary: Priyanka Chopra Talks About Freezing Her Eggs