ഓക്സ്ഫഡിൽ വീണ്ടും പഠിക്കാനെത്തി എമ്മ വാട്സൺ; ആശംസകളുമായി ആരാധകർ
Mail This Article
ഡിഗ്രി നേടി പത്തുവർഷത്തിനു ശേഷം ഓക്സ്ഫോർഡ് സർവകലാശാലയിൽ എത്തി ഹോളിവുഡ് താരം എമ്മ വാട്സൺ. ബിരുദാനന്തര ബിരുദം സ്വന്തമാക്കുന്നതിനു വേണ്ടിയാണ് എമ്മ വീണ്ടും സർവകലാശാലയിൽ എത്തിയത്. ഡിഗ്രി നേടി പത്തുവർഷത്തിനു ശേഷമാണ് എമ്മ വീണ്ടും പഠനത്തിനായി സർവകലാശാലയിൽ എത്തുന്നത്.
ജോലി ഉപേക്ഷിച്ചു മന്ത്രവാദിനിയായി; പ്രതിമാസ വരുമാനം 7 ലക്ഷമെന്ന് യുവതി
2011–12 കാലഘട്ടത്തില്‍ സ്റ്റുഡന്റ് പ്രോഗ്രാമിന്റെ ഭാഗമായി എമ്മ സർവകലാശാലയിൽ എത്തിയിരുന്നു. 33കാരിയായ എമ്മ ഇപ്പോൾ ക്രിയേറ്റിവ് റൈറ്റിങ്ങില്‍ ബിരുദാനന്തരബിരുദം നേടാൻ ഒരുങ്ങുകയാണ്. 2023 സെപ്റ്റംബറിലാണ് കോഴ്സ് ആരംഭിക്കുന്നത്.
തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുൻപ് കുഞ്ഞിനു ജന്മംനൽകി പ്രധാനമന്ത്രി സ്ഥാനാർഥി; അപൂർവ സംഭവമെന്ന് ലോകം.
ഓക്സ്ഫഡ് സർവകലാശാലയുടെ പ്രവർത്തനങ്ങളിലെല്ലാം വർഷങ്ങളോളമായി സഹകരിച്ചു വരുന്ന താരം കൂടിയാണ് എമ്മ. 2016ൽ സർവകലാശാല ഫെല്ലോഷിപ്പ് നൽകി ആദരിക്കുകയും ചെയ്തിരുന്നു. അവിടെ നടന്ന ചര്‍ച്ചയിലും താരം പങ്കെടുത്തു. 2019ൽ ഓക്സ്ഫഡ് സർവകലാശാലയുടെ മറ്റൊരു അംഗീകാരവും എമ്മയെ തേടിയെത്തി.
English Summary: Emma Watson to go back to Oxford University for Master’s degree