‘ഇത് വസ്ത്രങ്ങളുടെ ഉത്സവമല്ലെന്ന് ആളുകൾ മറന്നു പോകുന്നു’, പ്രതികരണവുമായി നന്ദിത
Mail This Article
സിനിമാ ലോകത്തും ഫാഷൻ ലോകത്തും കാൻ ചലച്ചിത്രമേളയുടെ വാർത്തകൾ നിറഞ്ഞിരിക്കുകയാണ്. എഴുപത്തിയാറാമത് കാൻ ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ പറ്റാത്തതിന്റെ സങ്കടം അറിയിച്ച് കുറിപ്പുമായെത്തിയിരിക്കുകയാണ് നടിയും സംവിധായികയുമായ നന്ദിത ദാസ്. മുൻ വർഷങ്ങളിലെ കാൻ ചലച്ചിത്രമേളയിലെ സാരിയിലുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് കുറിപ്പ്.
‘ഖേദകരമെന്ന് പറയട്ടേ, ഈ വർഷം കാനിൽ പങ്കെടുക്കാനായില്ല. ഇത് വസ്ത്രങ്ങളുടെ ഉത്സവമല്ല, സിനിമയുടെ ഉത്സവമാണെന്ന കാര്യം ചിലപ്പോഴൊക്കെ ആളുകൾ മറന്നുപോകും. ഞാൻ കണ്ട അതിശയകരമായ സിനിമകളോ ഞാൻ നടത്തിയ സംഭാഷണങ്ങളോ നിങ്ങളെ കാണിക്കാൻ കഴിയില്ല. ഏതാനും ചില വർഷങ്ങളിലെ എന്റെ ചിത്രങ്ങളിതാ. കാനിൽ സാരി ധരിച്ച സെലിബ്രിറ്റികളെ കുറിച്ച് സംസാരം ഉള്ളതിനാൽ സാരിയിലുള്ളവ മാത്രം. തീർച്ചയായും ഇത് എന്റെ വസ്ത്രമാണ്. സിംപിൾ, എലഗന്റ്, അതുപോലെ ഇന്ത്യൻ. കുറഞ്ഞ പക്ഷം അത് ധരിക്കാനും അഴിച്ചു വയ്ക്കാനും എളുപ്പമാണ്’. – സാരിയിലുള്ള ചിത്രങ്ങൾ പങ്കുവച്ച് നന്ദിത കുറിച്ചു.
4 വർഷങ്ങളിലെ കാന്‍ ചലച്ചിത്രമേളയിൽ നിന്നുള്ള ചിത്രങ്ങളാണ് നന്ദിത പങ്കുവച്ചത്. നന്ദിതയുടെ സാരി കലക്ഷനുകളെ അഭിനന്ദിച്ച് നിരവധി പേരാണെത്തുന്നത്.
English Summary: Nandita Das Opinion About Cann Festival