90-ാം വയസ്സിൽ റിട്ടയർമെന്റ്, 74 വർഷത്തെ സര്‍വീസിൽ ഒരു അവധിയുമെടുത്തില്ല; ഇത് ആത്മാർഥതയുടെ ആൾരൂപം
Mail This Article
രണ്ടു ദിവസം തുടര്‍ച്ചയായി അവധി ലഭിച്ചാല്‍ മൂന്നാം ദിവസം മടിപിടിച്ചു പോവുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. ഒരു അവധി പോലുമെടുക്കാതെ ആവേശത്തോടെ ജോലിക്കു പോവുന്നവരും അപൂര്‍വമായി ഉണ്ടാവും. എങ്കിലും അമേരിക്കക്കയിലെ ടെക്‌സസില്‍ നിന്നുള്ള 90കാരിയ മെല്‍ബ മെബാനെയുടെ ജോലിയോടുള്ള ആത്മാര്‍ഥതയെ വെല്ലാന്‍ ആര്‍ക്കെങ്കിലും സാധിക്കുമെന്നു തോന്നുന്നില്ല. തുടര്‍ച്ചയായി 74 വര്‍ഷമാണ് അവര്‍ ഒരു അവധി പോലും എടുക്കാതെ ജോലിക്കെത്തിയത്!
അമേരിക്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ശൃംഖലയായ ഡില്ലാര്‍ഡ്‌സിലെ ജീവനക്കാരിയാണ് മെല്‍ബ മെബാനെ. ടെക്‌സസിലെ ടൈലറിലുള്ള മെയര്‍ ആന്‍ഡ് ഷ്മിത്ത് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ 1949ലാണ് മെല്‍ബ ആദ്യം ജോലി തുടങ്ങുന്നത്. ഇവിടെ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കുന്ന ജോലിയായിരുന്നു തുടക്കത്തില്‍. 1956ല്‍ ഡില്ലാര്‍ഡ്‌സ് ഇത് ഏറ്റെടുത്തതോടെ പുരുഷന്മാരുടെ വസ്ത്രങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും വില്‍ക്കുന്ന കടയിലേക്ക് മെല്‍ബ മാറി. പിന്നീട് ഒരു മനുഷ്യായുസു മുഴുവന്‍ മെല്‍ബ മെബാനെയുടെ ലോകം ഡില്ലാര്‍ഡ്‌സിന്റെ ഈ കടയായിരുന്നു.
'ഉപഭോക്താക്കള്‍ക്കു നല്‍കുന്ന സേവനത്തിലും പെരുമാറ്റത്തിലും കൃത്യ നിഷ്ഠയിലുമെല്ലാം ഞങ്ങളുടെ അളവുകോലായിരുന്നു മെല്‍ബ. അനുഭവസമ്പത്തിന്റെ ധാരാളിത്തമായിരുന്നു അവരുടെ പ്രത്യേകത. വര്‍ഷങ്ങളുടെ പരിചയം കൊണ്ടു നേടിയ അറിവുകളെല്ലാം ഞങ്ങള്‍ക്ക് പകര്‍ന്നു തരാനും മെല്‍ബ മടിച്ചില്ല. അവര്‍ ഞങ്ങളുടെ ജീവനക്കാരില്‍ എത്ര പേരെ പരിശീലിപ്പിച്ചിട്ടുണ്ടാവുമെന്നും സഹായിച്ചിട്ടുണ്ടാവുമെന്നും നിങ്ങള്‍ക്ക് ഊഹിക്കാന്‍ പോലും സാധിക്കില്ല' എന്നാണ് ടെയ്‌ലറിലുള്ള ഡില്ലാര്‍ഡ്‌സിലെ സ്‌റ്റോര്‍ മാനേജര്‍ ജെയിംസ് സാന്‍സ് പറഞ്ഞത്. കഴിഞ്ഞ 65 വര്‍ഷമായി മെല്‍ബയെ നേരിട്ടു പരിചയമുള്ളയാളാണ് ജെയിംസ്.
Read also: കറണ്ടില്ലാതെയും ഇസ്തിരിപ്പെട്ടി കൊണ്ട് തുണി തേക്കാം; വീട്ടമ്മയുടെ ബുദ്ധി സോഷ്യൽ മീഡിയയിൽ വൈറൽ
എപ്പോഴും ചിരിച്ചുകൊണ്ട് ഉപഭോക്താക്കളെ സ്വീകരിച്ചിരുന്ന മെല്‍ബക്ക് ജോലിക്കാര്യത്തില്‍ പല ചിട്ടകളുമുണ്ടായിരുന്നു. കൂട്ടത്തില്‍ സീനിയറാണെന്ന കാരണം പറഞ്ഞ് അവര്‍ ഒരിക്കലും അവധിയെടുക്കുകയോ ജോലിക്ക് വൈകിയെത്തുകയോ പോലും ചെയ്തിരുന്നില്ല. പത്തു മണിക്ക് ഡില്ലാര്‍ഡ്‌സ് തുറക്കുമെങ്കില്‍ ഒമ്പതു മണിയോടെ തന്നെ മെല്‍ബയുടെ വാഹനം പാര്‍ക്കിംങില്‍ എത്തിയിട്ടുണ്ടാവും. തനിക്ക് അനുയോജ്യമായ പാര്‍ക്കിംങ് സ്ഥലം ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്.
ജോലിക്കിടെ പലരും ഉച്ചഭക്ഷണം കഴിക്കാന്‍ കൂടുതല്‍ സമയമെടുക്കുമ്പോള്‍ മെല്‍ബ മെബാനെ വളരെ വേഗത്തില്‍ ഭക്ഷണം കഴിച്ചെത്തുമായിരുന്നു. ഉച്ചഭക്ഷണത്തിന് ലഭിക്കുന്ന ഇടവേളയില്‍ കടയിലേക്കെത്തുന്ന ഉപഭോക്താക്കളെ സ്വീകരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. വര്‍ഷങ്ങളുടെ അനുഭവപരിചയംകൊണ്ട് നേടിയെടുത്ത ഇത്തരം അറിവുകളാണ് മെല്‍ബ മെബാനെയെ വ്യത്യസ്തയാക്കിയത്.
Read also: ശരീരമാസകലം ടാറ്റു ചെയ്തു; ടോയ്‌ലറ്റ് വൃത്തിയാക്കുന്ന ജോലി പോലും കിട്ടുന്നില്ലെന്നു പരാതിയുമായി വനിത
94ാം വയസിലെത്തിയപ്പോള്‍ ചെറിയ തോതില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടി തുടങ്ങിയതോടെയാണ് മെല്‍ബ മെബാനെ ഇപ്പോള്‍ തന്റെ സുദീര്‍ഘമായ തൊഴില്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. വിപുലമായ വിടവാങ്ങല്‍ ചടങ്ങു സംഘടിപ്പിച്ചാണ് ഡില്ലാര്‍ഡ്‌സ് മെല്‍ബ മെബാനെയെ യാത്രയാക്കിയത്. അതിവിശിഷ്ട സേവനത്തിനുള്ള പ്രത്യേകം പുരസ്‌കാരവും കമ്പനി മെബാനെക്ക് കൈമാറി.
ഡില്ലാര്‍ഡ്‌സിന്റെ ഉടമകളുടെ കുടുംബവുമായി അടുത്തബന്ധവും ഇക്കാലത്തിനിടെ മെല്‍ബക്കുണ്ടായിരുന്നു. സാമ്പത്തികകാര്യ ഉപദേഷ്ടാവായ ടെറിയാണ് മെബാനെയുടെ ഏക മകന്‍. നല്ല ഭക്ഷണവും യാത്രകളുമൊക്കെയായി വിശ്രമകാല ജീവിതം ആസ്വദിക്കാനാണ് മെല്‍ബ മെബാനെയുടെ തീരുമാനം.
Read also: ' ജയിലിൽ രണ്ട് ദിവസം ഞാൻ ഭക്ഷണം കഴിച്ചില്ല, ഇനി ഈ നാട്ടിൽ ജീവിക്കില്ലെന്ന് ഉറപ്പിച്ചതായിരുന്നു...'
Content Summary: 90 years old woman retires from her 74 years of career without taking a single day off