ADVERTISEMENT

''85-ാം വയസ്സിലാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. പറയത്തക്ക കലാപാരമ്പര്യമോ അഭിനയപരിചയമോ ഒന്നുമില്ലാത്ത ഒരു സാധാരണ സ്ത്രീയാണു ഞാൻ. കൊച്ചുമകൻ സിദ്ധാർഥ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ കണ്ടിട്ടാണ് സിദ്ധാർഥിന്റെ സുഹൃത്ത് 'മാരാ' എന്ന തമിഴ് സിനിമയിലേക്ക് വിളിക്കുന്നത്. മാധവനൊപ്പം ഒരു സീനിലായിരുന്നു അഭിനയം. അതു കണ്ടിട്ടാണ് സൗദി വെള്ളയ്ക്കയുടെ സംവിധായകൻ തരുൺ മൂർത്തി സിദ്ധാർഥിനെ സമീപിക്കുന്നത്. ആദ്യം ഒന്നു മടിച്ചു. മുഴുനീള കഥാപാത്രമല്ലേ, ആരോഗ്യപ്രശ്‌നങ്ങളൊക്കെ ഉള്ളതിനാൽ ഏറ്റെടുക്കുന്ന ജോലി ഭംഗിയായി ചെയ്തുതീർക്കാൻ കഴിയുമോ എന്നായിരുന്നു എന്റെ ആശങ്ക. തരുൺ പിന്നെയും നിർബന്ധിച്ചപ്പോൾ സമ്മതിക്കാതിരിക്കുന്നത് ശരിയല്ലെന്നു തോന്നി. സിനിമയിൽ ഒരവസരത്തിനായി എത്രയോ ആളുകൾ കഷ്ടപ്പെടുന്നു. അഭിനയിക്കുമ്പോൾ ക്യാമറയ്ക്കു മുന്നിലാണെന്ന തോന്നലൊന്നും ഇല്ലായിരുന്നു. അവർ പറഞ്ഞതുപോലെയൊക്കെ ചെയ്തു. എന്റെ ഭാഗം മോശമാകരുതെന്നേ മനസ്സിൽ വിചാരിച്ചുള്ളു. നന്നായി എന്ന് എല്ലാവരും പറയുമ്പോൾ സന്തോഷം. അവാർഡ് കിട്ടിയതിൽ കുടുംബത്തിൽ എല്ലാവരും സന്തോഷത്തിലാണ്.'' - ദേവി വർമ്മ പറയുന്നു.

devi-varma-
ദേവി വർമ്മ. ചിത്രം∙ മനോരമ

''സിനിമയിൽ അഭിനയിക്കുമെന്നോ സംസ്ഥാന അവാർഡ് കിട്ടുമെന്നോ ഒന്നും ഒരിക്കലും സ്വപ്‌നത്തിൽപോലും കരുതിയിട്ടില്ല. ഭർത്താവിനൊപ്പം ഒരു സാധാരണ വീട്ടമ്മയായി കഴിഞ്ഞയാളാണ്. സിനിമയൊക്കെ വല്ലപ്പോഴും കാണും. തൃപ്പൂണിത്തുറയിൽ ശ്രീകല എന്ന തിയറ്റർ ഭർത്താവ് കുറെക്കാലം നടത്തിയിരുന്നു. 2002ൽ ഭർത്താവ് ഒരു അപകടത്തിൽ മരിച്ചു. ഇപ്പോൾ തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിൽ മകളാണ് കൂട്ടിനുള്ളത്.''

Read also: തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കള്ളനോടു കടുത്ത പ്രണയം, അയാൾ തന്റെ ഹൃദയവും കവർന്നെന്നു യുവതി

''സിനിമയിൽ കൂടുതൽ അവസരങ്ങൾ വന്നാൽ ആലോചിച്ചു തീരുമാനമെടുക്കും. ആരോഗ്യപ്രശ്‌നങ്ങളൊക്കെയുണ്ട്. എങ്കിലും ആവലാതികൾ പറയുന്നതിനോട് താൽപര്യമില്ല.  നമുക്ക് ലഭിക്കാനുള്ളത് ഏതു സമയത്തായാലും ലഭിച്ചിരിക്കും. ഒരു കാര്യം ഏറ്റെടുത്താൽ അത് ഭംഗിയായി പൂർത്തിയാക്കണം എന്ന നിർബന്ധവുമുണ്ട്. അവാർഡിനു ശേഷം തിരക്കൊക്കെ കൂടി. എന്നാലും വലിയ വ്യത്യാസമൊന്നും തോന്നുന്നില്ല. ഞാൻ എന്നും ഞാൻ തന്നെയാണെന്ന വിചാരം മനസ്സിലുണ്ട്.''

Read also: കയ്യൊടിഞ്ഞ വിദ്യാർഥിക്ക് ചോറ് വാരിക്കൊടുത്ത് കുടുംബശ്രീ ചേച്ചിയുടെ സ്നേഹം, മനോഹരമീ കാഴ്ച

Content Summary: Malayalam actress Devi varma talks about her State Award 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com