ADVERTISEMENT

ഏതു വലിയ ചുമടിനേക്കാളും വലിയ ഭാരങ്ങൾ താങ്ങിയേ തീരൂ എന്ന സാഹചര്യമുണ്ടായാൽ പൊരുതുകയല്ലാതെ മറ്റെന്താണ് വഴി. മുളയം കൂട്ടാല സ്വദേശി ലക്ഷ്മി ജിനേഷിനും മറ്റു വഴിയുണ്ടായിരുന്നില്ല. പൊരുതുക തന്നെ! വലിയ ഭാരങ്ങൾ ചുമലിലേൽക്കാനുള്ള തീരുമാനത്തിലേക്ക് ലക്ഷ്മി അങ്ങനെയാണ് എത്തുന്നത്. ലക്ഷ്മിയുടെ ഭർത്താവ് ചുമട്ടു തൊഴിലാളിയായിരുന്നു. രോഗം മൂലം ദുരിതമനുഭവിച്ചിരുന്ന അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി പലപ്പോഴായി വാങ്ങിയ കടങ്ങൾ ഇന്നു വലിയ ബാധ്യതയായി ഭയപ്പെടുത്തുകയാണ്. രണ്ടു വർഷം മുൻപ് ഭർത്താവ് മരിച്ചു. വീട്ടു ജോലിനോക്കിയിരുന്ന ലക്ഷ്മി പിന്നെ ഭർത്താവിന്റെ തൊഴിലേറ്റെടുക്കാൻ തീരുമാനിച്ചു. മുന്നിൽ നീണ്ടു കിടക്കുന്ന ഉത്തരവാദിത്തങ്ങൾ ലക്ഷ്മിയെ അതിനു നിർബന്ധിച്ചു.

ജോലിക്കിറങ്ങിയപ്പോൾ പലരും ഉപദേശിച്ചു. ആണുങ്ങളുടെ ജോലിയാണ്, നിനക്കിതു സാധിക്കില്ല. അങ്ങനെ സാധിക്കില്ലെന്നു പറഞ്ഞ് മാറി നിൽക്കാവുന്ന അവസ്ഥയിലായിരുന്നില്ല ലക്ഷ്മി. മൂന്നു മക്കളുണ്ട്. അവരുടെ പഠിത്തം, കടബാധ്യതകൾ. മുന്നോട്ട് നീങ്ങിയേ പറ്റൂ.. ചുമടെടുക്കാൻ പുരുഷന്മാരെ പോലെ അത്ര എളുപ്പം കഴിഞ്ഞെന്നു വരില്ല, പക്ഷേ മനസ്സുവച്ചാൽ ഏതു ജോലിയും സാധിക്കുമെന്ന വിശ്വാസം മാത്രമായിരുന്നു കരുത്ത്.

Read also: അമ്മയായതിനു ശേഷം കാര്യങ്ങൾ മാറി: 'എന്റെ ബാഗ് നിറയെ മകളുടെ സാധനങ്ങൾ': ആലിയ ഭട്ട്

പൂത്തോൾ മാർക്കറ്റിൽ വലിയ ലോ‍ഡുകളും വണ്ടിയിൽ കയറ്റിയും ഇറക്കിയും ദിവസങ്ങൾ നീങ്ങുമ്പോൾ മക്കളുടെ മുഖവും അന്തസ്സോടെ ജീവിക്കാനുള്ള ആഗ്രഹവുമാണ് കൂട്ട്. സഹോദരന്മാരെ പോലെ ലക്ഷ്മി കാണുന്ന 5 സഹപ്രവർത്തകരുണ്ട്.അവരൊരിക്കലും മാറ്റി നിർത്തിയില്ല.പുറത്തു നിന്നു നേരിടേണ്ടി വരുന്ന പരിഹാസങ്ങളെ വകവയ്ക്കാൻ താൻ ഒരുക്കമല്ലെന്നും ലക്ഷ്മി പറയുന്നു. ഒരു കുഞ്ഞു വീടാണ് ലക്ഷ്മിക്ക് ആകെ സ്വന്തമായുള്ളത്. സഹായത്തിനാരുമില്ല. സർക്കാർ സഹായങ്ങളെന്തെങ്കിലും ലഭിച്ചിരുന്നെങ്കിൽ കുട്ടികളുടെ പഠിത്തത്തിനെങ്കിലും സഹായമാകുമായിരുന്നു. ആണുങ്ങളുടേത് എന്നു പറയപ്പെടുന്ന ജോലി ചെയ്യാൻ തുടങ്ങിയതിൽ പിന്നെ എന്തു വന്നാലും നേരിടാനുള്ള ധൈര്യം തനിക്കുണ്ടായതായും ലക്ഷ്മി പറയുന്നു. 

Read also: കീശ കാലിയാക്കാതെ സന്തോഷം കണ്ടെത്തിയാലോ? അവധി ദിവസം ഇനി അടിപൊളിയാക്കാം

Content Summary: Woman working hard for her family after husband passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com