ADVERTISEMENT

അച്ഛനെയും അമ്മയെയും ജോലി സ്ഥലത്ത് കൊണ്ടു വരണമെന്നും അവരെയൊന്നു ചുറ്റിക്കാണിക്കണമെന്നും ആഗ്രഹിക്കുന്ന മക്കളുണ്ട്. എന്നാൽ ജോലിയ്ക്കിടെ അച്ഛനും അമ്മയും മുന്നിൽ വരുന്നത് എന്ത് മനോഹരമായ കാഴ്ചയായിരിക്കും. എയർഹോസ്റ്റസ് ആയ മകൾക്കാണ് വിമാനത്തിൽ കയറിയ അച്ഛനെയും അമ്മയെയും സ്വാഗതം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചത്. ടിക്കറ്റ് പരിശോധിച്ച് സീറ്റ് കാണിച്ചുകൊടുത്തതും മകൾ തന്നെ. അച്ഛനെയും അമ്മയെയും സ്വഗതം ചെയ്യുമ്പോൾ മകളായ എയർഹോസ്റ്റസിന്റെ മുഖത്തും അഭിമാനവും സന്തോഷവും. 

അച്ഛന്റെ മുഖത്തെ അഭിമാനം കണ്ട് സന്തോഷം വന്നുവെന്നാണ് കമന്റുകൾ പറയുന്നത്. സ്പൈസ്ജെറ്റ് എയർഹോസ്റ്റസ് ആയ അസ്മിതയാണ് തന്റെ ജീവിതത്തിലെ മനോഹര നിമിഷം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. 

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വിഡിയോ കണ്ടവരുടെ എണ്ണം 18 മില്യൺ കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോയ്ക്കു താഴെ അച്ഛന്റെയും മകളുടെയും സന്തോഷം കണ്ട് കണ്ണ് നിറഞ്ഞുവെന്നാണ് പലരും കമന്റ് ചെയ്തത്. ഇന്ത്യൻ മാതാപിതാക്കൾക്ക് പൊതുവേ സ്നേഹം പ്രകടിപ്പിക്കാൻ ബുദ്ധിമുട്ടാണെന്നും, അതുകൊണ്ടാവണം അമ്മ ഭാവവ്യത്യാസങ്ങളില്ലാതെ ഇരിക്കുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടു. എന്തായാലും മകളുടേത് ഒരു വലിയ നേട്ടമാണെന്നും ഇതുപോലൊരു ഭാഗ്യം എല്ലാവർക്കും കിട്ടണമെന്നില്ലെന്നും കമന്റുകള്‍ പറയുന്നു. 

Read also: മൂന്നാം മാസത്തിൽ കുഞ്ഞിന് ശസ്ത്രക്രിയ, 'ഒഴിവാക്കാനാവാത്ത തീരുമാനം'; കരച്ചിലടക്കാനാവാതെ ബിപാഷ ബസു

Content Summary: Airhostess daughter got an oppurtunity to welcome parents, viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com