ADVERTISEMENT

ഒപ്പം ജോലി ചെയ്യുന്ന ആളിനോട് ഒരു ഇഷ്ടം തോന്നിയിട്ടുണ്ടോ? പലപ്പോഴും എല്ലാം മടുത്ത് ജോലി ഉപേക്ഷിക്കുന്നതിനെപ്പറ്റി ചിന്തിക്കുമ്പോൾ പോലും പിടിച്ചു നിർത്തുന്ന ഘടകങ്ങളിൽ ഒന്ന് ആ പ്രിയപ്പെട്ട വ്യക്തിയുടെ മുഖമായിരിക്കാം. അത്തരത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തും സഹപ്രവർത്തകയുമായ യുവതിയെ പ്രൊപ്പോസ് ചെയ്തിരിക്കുകയാണ് ഒരു യുവാവ്. ഇരുവരും ഒരേ സ്ഥാപനത്തിലെ മാധ്യമപ്രവർത്തകരാണ്. യുവതി ലൈവായി വാർത്ത വായിക്കുന്നതിനിടയിലാണ് പ്രൊപ്പോസൽ. 

 

വാർത്ത വായിക്കുന്നതിനിടയിൽ സ്ക്രീനിലെ വാക്കുകൾ മാറി, പുതിയ വരികൾ പ്രത്യക്ഷപ്പെട്ടു. ഒന്നു പതറിയെങ്കിലും വായന തുടർന്നു. അപ്പോഴാണ് തന്നെപ്പറ്റിയുള്ള വാക്കുകളാണ് വായിക്കുന്നതെന്ന് യുവതിക്ക് മനസ്സിലായത്. മുഖത്ത് നാണവും ചിരിയും കലർന്ന ഭാവമായി. ഒപ്പം പുറകിലെ സ്ക്രീനിൽ ഇരുവരുടെയും ചിത്രങ്ങളും തെളിഞ്ഞു. അപ്പോഴേക്കും കയ്യിൽ പൂക്കളുമായി ക്യാമറയ്ക്കു മുന്നിലേക്ക് വന്ന റൈലി എന്ന ജേണലിസ്റ്റ് തന്റെ ഇഷ്ടം തുറന്നു പറയുകയായിരുന്നു. കൊണേലിയ നിക്കോൾസൺ എന്ന ജേണലിസ്റ്റാണ് ലൈവ് ടെലികാസ്റ്റിനിടയില്‍ പ്രൊപ്പോസ് ചെയ്യപ്പെട്ടത്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ടെനസി എന്ന സ്ഥലത്താണ് സംഭവം നടന്നത്.

ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നാല് വർഷങ്ങൾക്കു മുൻപ് ഒരു ന്യൂസ് സ്റ്റേഷനിൽ വച്ചാണ് ഞങ്ങൾ പരിചയപ്പെടുന്നത്. ആദ്യം തന്നെ എനിക്ക് നിന്നോട് ഇഷ്ടം തോന്നി. നല്ലൊരു മനസ്സിന് ഉടമയാണെന്നും, എല്ലാവരെയും ചിരിപ്പിക്കുകയും ചെയ്യുന്ന ആളാണെന്നും റൈലി കൊണേലിയയെപ്പറ്റി പറഞ്ഞു. അതിനു ശേഷമാണ് വിവാഹത്തിനു സമ്മതമാണോ എന്ന് റൈലി ചോദിക്കുന്നത്. സമ്മതമാണെന്നായിരുന്നു മറുപടി. തന്റെ കയ്യിലുണ്ടായിരുന്ന മോതിരം അണിയിച്ചുകൊണ്ട് ഇരുവരും ആലിംഗനം ചെയ്തു. 

 

ഫുൾ മേക്കപ്പിലും നല്ല ഡ്രസിലും ലൈറ്റിങ്ങിലും ഇരിക്കുമ്പോൾ തന്നെ ഇങ്ങനെ ചെയ്ത യുവാവ് നല്ലൊരു വ്യക്തിയാണെന്നാണ് ഒരാൾ തമാശ രൂപേണ കമന്റ് ചെയ്തത്. ഇരുവർക്കും ആശംസകൾ അറിയിക്കുകയാണ് സോഷ്യൽ മീഡിയ.

Content Summary: Journalist got proposed by co worker while she was on live telecast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com