ADVERTISEMENT

നല്ല ശമ്പളം കിട്ടുന്ന ഒരു ജോലി ആഗ്രഹിക്കാത്തവർ ആരുണ്ട്? പലപ്പോഴും ചെയ്യുന്ന ജോലിക്ക് അനുയോജ്യമായ സാലറി കിട്ടാത്തത് നിരാശയുണ്ടാക്കും. ഇനി ജോലി കിട്ടാത്തവരുടെ ദുഃഖം അതിലും ഭീകരം. എന്നാൽ 20കാരിയായ ഈ പെൺകുട്ടിക്ക് പഠിത്തം കഴിയും മുൻപേ ജോലി കിട്ടി. 10 ലക്ഷം രൂപയുടെ ശമ്പള പാക്കേജാണ് പെൺകുട്ടിക്ക് ലഭിക്കുക. എൻഎംഐഎംഎസ് ഹൈദരാബാദിലെ വിദ്യാർഥിയായ മലീസ ഫെർണാണ്ടസാണ് രാജ്യത്തെ മുഴുവൻ ഞെട്ടിക്കുന്ന നേട്ടം കൈവരിച്ചിരിക്കുന്നത്. 

ആക്സിസ് ബാങ്കിൽ, കോർപറേറ്റ് കമ്യൂണിക്കേഷന്‍സ് ഡപ്യൂട്ടി മാനേജരായാണ് മലീസ നിയമിക്കപ്പെട്ടത്. ഈ വിവരവും ശമ്പളത്തുകയുമെല്ലാം ബാങ്ക് തന്നെയാണ് വാർത്താകുറിപ്പിലൂടെ അറിയിച്ചത്. ക്യാംപസ് ഇന്റര്‍വ്യൂവിലൂടെയാണ് മലീസയ്ക്ക് ഈ ജോലി ലഭിച്ചത്. ബിബിഎ പഠനം പൂർത്തിയാകുംമുൻപാണ് മലീസയ്ക്ക് ഇത്രയും വലിയ നേട്ടം. വിവരം പുറത്തു വന്നതോടെ എൻഎംഐഎംഎസ് ഡയറക്ടർ സിദ്ധാർഥ് ഘോഷ് അടക്കമുള്ളവർ അഭിനന്ദനമറിയിച്ചു. ഇത് അഭിമാനകരമായ നേട്ടമാണെന്നും കുട്ടികൾക്ക് മാത്ൃകയാണെന്നും സിദ്ധാർഥ ഘോഷ് അറിയിച്ചു.

Read also: 'കലക്ടറേ, ഞാൻ ഒരു ഉമ്മ തന്നോട്ടെ?' ഇത് ദിവ്യ എസ്. അയ്യർ മുത്തമിട്ട് ആഘോഷിച്ച നബിദിനം; വൈറലായി വിഡിയോ

ഇതിനു മുൻപ് മൈക്രോസോഫ്റ്റില്‍ 50 ലക്ഷം രൂപയുടെ പാക്കേജുമായി ജോലി നേടിയ ശ്രീജൻ അഗർവാൾ എന്ന പെൺകുട്ടിയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 

Read also: 'കൊച്ചുമക്കൾക്ക് ഇനി എന്നെ പറ്റിക്കാനാവില്ല, ഞാൻ എണ്ണാൻ പഠിച്ചു', വൈറലായി 92 വയസ്സുള്ള സ്കൂൾകുട്ടി

Content Summary: 20 year old Malissa Fernandes appointed as Deputy Manager at Axis Bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com