ADVERTISEMENT

‘ഈ കേരളം മുഴുവൻ എനിക്ക് പൊളിക്കണം’–  കൂർക്കഞ്ചേരി എരുകുളം ലിബി സോണി ഇതു പറയുമ്പോൾ ആശ്ചര്യം തോന്നിയേക്കും. വലിയ കെട്ടിടങ്ങൾ കരാറെടുത്തു പൊളിച്ചു നൽകുന്ന എപികെ എൻജിനീയറിങ് എന്ന സ്ഥാപനം നടത്തുന്ന ലിബിക്ക് പക്ഷേ അതു പറയുമ്പോൾ വലിയ ആവേശമാണ്. 

അത്താണി സ്വദേശിയായ ലിബി കൂർക്കഞ്ചേരിയിലേക്കു വിവാഹം കഴിച്ചെത്തുന്ന സമയത്ത് കെട്ടിട നിർമാണ മേഖലയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. മലയാളമായിരുന്നു പഠിച്ചത്. ഭർത്താവിന്റെ കുടുംബം അന്നു നടത്തിയിരുന്ന കെട്ടിടം പണി സംബന്ധിച്ച ഉപകരണങ്ങൾ (ടൂൾസ്) വാടകയ്ക്ക് കൊടുക്കുന്ന ബിസിനസ്സിൽ ചെറിയ സഹായവുമായി അന്നു ലിബി കടയിലെത്തുമായിരുന്നു. കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ചു ആളുകളുടെ അന്വേഷണങ്ങൾ അവിടേക്ക് എത്തുന്നത് ശ്രദ്ധിച്ചപ്പോഴാണ് അവരുടെ മനസ്സിൽ അത്തരമൊരു ബിസിനസ് ആശയം ഉദിക്കുന്നത്. കുടുംബം നടത്തുന്ന ബിസിനസ്സിനൊപ്പം 2010ൽ പുതിയ സംരംഭം കൂടി ചേർത്തുറപ്പിച്ചു ‌ലിബി. 

Read also: മുറിവേൽപ്പിച്ച വിവാഹബന്ധം, ലക്ഷങ്ങളുടെ കടബാധ്യതകൾ; തനൂറയുടെ ജീവിതത്തില്‍ മരണം കടന്നുവന്നത് 2 തവണ, ഇത് പോരാട്ടം

ഈ ജോലി പഠിച്ചെടുക്കുക ഒട്ടും എളുപ്പമായിരുന്നില്ല.  ചെറിയ ചെറിയ പൊളിക്കലുകൾ ആദ്യം ഏറ്റെടുത്തു. തുടക്കത്തിൽ തങ്ങളുടെ ജോലി ആളുകളിലെത്തിക്കാൻ നന്നായി പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. ‘ഈ കെട്ടിടം ഞങ്ങളൊന്നു പണിതു തീർത്തോട്ടെ, പൊളിക്കുന്നതിനെക്കുറിച്ചു പറയല്ലേ’– പോലുള്ള പരിഹാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. അപകടം നിറഞ്ഞ ഈ മേഖലയിലെ സ്ത്രീ സാന്നിധ്യത്തെ സംശയത്തോടെ നോക്കിയവരും കുറവല്ല. തൃശൂർ പുത്തൻ പള്ളിക്കരികിലെ കെ.ടി. ജ്വല്ലറിയുടെ ലോക്കർ പൊളിച്ചായിരുന്നു തുടക്കം. ഏറെ വിലപിടിപ്പുള്ള ഉപകരണങ്ങൾ ഈ ജോലിക്ക് ആവശ്യമാണ്. അതിനു പൈസ കളയുന്ന നേരം കുറച്ചു സ്വർണമോ സ്ഥലമോ വാങ്ങിക്കൂടെ എന്നു ചോദിച്ചവരും ഏറെയാണ്. ഈ പരിഹാസങ്ങളെയെല്ലാം തോൽപിച്ച ലിബിയുടെ സ്ഥാപനത്തിൽ ഇന്നു പന്ത്രണ്ടോളം സ്ഥിരം ജോലിക്കാറുണ്ട്.

Read also: പെൺകുട്ടികളുടെ തിരഞ്ഞെടുപ്പ് സ്ട്രോങ് ആയി, പുര നിറഞ്ഞു നിൽക്കുന്ന ആണുങ്ങൾക്ക് കെട്ടാൻ പെണ്ണുണ്ടോ?

 

കേരളത്തിലുടനീളം ലിബി കെട്ടിടങ്ങൾ പൊളിച്ചിട്ടുണ്ട്. നിർമിക്കുന്നതിലെ ഇഷ്ടം മനസ്സിലാക്കാം പൊളിക്കുന്നതിലെന്താണിത്ര ഹരമെന്നു ചോദിച്ചാൽ ലിബി പറയും– പുതിയവയ്ക്ക് വേണ്ടി പഴയതു മാറ്റിക്കൊടുക്കുന്നതും വലിയ സന്തോഷമാണ്!

Content Summary: Demilition Business in Kerala by Libi

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com