പ്രവർത്തനരഹിതമായ ക്ലോക്കോ വാച്ചോ നിങ്ങളുടെ വീട്ടിലുണ്ടോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
Mail This Article
പല വീട്ടിലും പ്രവർത്തനരഹിതമായ പല സാധനങ്ങളും കാണും. ഫാൻ, മിക്സി, ഗ്രൈൻഡർ അയൺ ബോക്സ് തുടങ്ങി പല സാധനങ്ങളും ഈ കൂട്ടത്തിലുണ്ടാകാം. ഫ്യൂസ് ആയ ബൾബ് പോലും മാറ്റാത്ത വീടുകളും കാണാം. കേടായ ഇത്തരം സാധനങ്ങൾ നന്നാക്കി വയ്ക്കുകയോ വീട്ടിൽ നിന്ന് പുറത്ത് കളയുകയും ചെയ്താൽ നിങ്ങളുടെ സമയം തെളിയും.
സാമ്പത്തിക ഞെരുക്കം വിട്ടുമാറുകയും നടക്കാതിരിക്കുന്ന പല കാര്യങ്ങളും സമയത്ത് നടക്കുകയും ചെയ്യും. ഉടഞ്ഞ വിഗ്രഹങ്ങൾ കണ്ണാടികൾ എന്നിവയും വീട്ടിൽ നിന്നും മാറ്റണം. പുതുതായി കൗതുകവസ്തുക്കൾ വാങ്ങി വയ്ക്കുന്നതും ശ്രദ്ധയോടെ വേണം ചില സാധനങ്ങൾ വരുന്നതോടെ കുഴപ്പങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത്തരം സാധനങ്ങളും മാറ്റാൻ ശ്രദ്ധിക്കുക.
കതകിന്റെയും അലമാരയുടെയും മേശയുടെയും മറ്റും താഴും താക്കോലും കുറ്റിയും കൊളുത്തുമൊക്കെ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിലും വരവും ചെലവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടിക്കേണ്ടി വരാം. അതിനാൽ റിപ്പയർ വർക്കുകൾ എല്ലാം സമയങ്ങളിൽ ചെയ്യുന്നത് ഐശ്വര്യം നിലനിൽക്കാൻ സഹായകമാകും.
ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337