ADVERTISEMENT

ഈ ആഴ്ചയിൽ ഓരോ നാളുകാരും അനുഷ്ഠിക്കേണ്ട ദോഷപരിഹാരങ്ങൾ വിശദമാക്കുകയാണ് ജ്യോതിഷി ദേവകി അന്തർജനം.

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും:) 

നാഗങ്ങൾക്ക് മഞ്ഞളഭിഷേകം, ശിവ അഷ്ടോത്തരം നിത്യവും ജപിക്കുക.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

ദേവിക്ക് നെയ് വിളക്ക് സമർപ്പിക്കുക.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

ദേവിക്ക് ഭാഗ്യസൂക്ത അർച്ചന, മഹാദേവന് ധാരഎന്നിവ സമർപ്പിക്കുക.

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും): 

മഹാദേവന് ധാര, കൂവളത്തില കൊണ്ട് അർച്ചന എന്നിവ സമർപ്പിക്കുക.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

ശാസ്താവിന് നീരാഞ്ജനം സമർപ്പിക്കുക.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

ശ്രീകൃഷ്ണ സ്വാമിക്ക് തുളസി മാല, ദേവിക്ക് ചുവന്ന ഹാരം എന്നിവ സമർപ്പിക്കുക.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

 മഹാദേവന് ധാര, കൂവളത്തില കൊണ്ട് അർച്ചന, നിത്യവും വിഷ്ണു സഹസ്രനാമം കൃത്യനിഷ്ഠയോടെ ജപിക്കേണ്ടതുമാണ്.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

സുബ്രഹ്മണ്യ സ്വാമിക്ക് പഞ്ചാമൃതം സമർപ്പിക്കുക.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):

മഹാവിഷ്ണുവിന് പാൽപ്പായസം സമർപ്പിക്കുക.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

ഹനൂമാൻ സ്വാമിക്ക് വെണ്ണ നിവേദ്യം, വെറ്റില മാല എന്നിവ സമർപ്പിക്കുക. 

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

ഹനൂമാൻ സ്വാമിക്ക് വടമാല സമർപ്പിക്കുക.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും): 

സുബ്രഹ്മണ്യസ്വാമിക്ക് നാരങ്ങാ മാല, വിഷ്ണു സഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.

English Summary:

Weekly Dosha Remedy , 2024 June 23 to 29

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com