ADVERTISEMENT

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, ആരോഗ്യം, ധനയോഗം, ബന്ധുസമാഗമം, സന്തോഷം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, നേട്ടം, ശത്രുക്ഷയം, സുഹൃദ്സമാഗമം, സൽക്കാരയോഗം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, അപകടഭീതി, ഇച്ഛാഭംഗം, ശരീരക്ഷതം, നഷ്ടം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യപരാജയം, കലഹം, ശരീരക്ഷതം, ശത്രുശല്യം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, നഷ്ടം, സ്വസ്ഥതക്കുറവ്, ശത്രുശല്യം, ഇച്ഛാഭംഗം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, അംഗീകാരം, സന്തോഷം, ധനയോഗം, ബന്ധുസമാഗമം, നേട്ടം ഇവ കാണുന്നു. യാത്രകള്‍ വിജയിക്കാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യതടസ്സം, നഷ്ടം, യാത്രാപരാജയം, അലച്ചിൽ, ചെലവ്, മനഃപ്രയാസം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, തൊഴില്‍ ലാഭം, സ്ഥാനക്കയറ്റം, സന്തോഷം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, അംഗീകാരം, നേട്ടം, അഭിമാനം, ഉത്സാഹം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം, നിയമപരാജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവര്‍ അകലാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി) : കാര്യതടസ്സം, ശത്രുശല്യം, ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം, ശരീരക്ഷതം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. സുഹൃത്തുക്കൾ അകലാം.

English Summary:

June 17,Monday- Daily Prediction by G. Jayachandra Raj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT