ADVERTISEMENT

അശ്വതി: ആരോഗ്യപരമായി മെച്ചം. തൊഴിൽപരമായ ഉയർച്ച. അത്യാവശ്യ യാത്രകൾ വേണ്ടിവരും. ഭാര്യാഭർത്തൃ ബന്ധത്തിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും. കുടുംബത്തിൽ അന്യരുടെ ഇടപെടൽ മാനസിക സംഘർഷം സൃഷ്ടിക്കും. 

ഭരണി : തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന തടസ്സം നേരിടും. ദേശം വിട്ടുള്ള യാത്രകൾ വേണ്ടിവരും. സന്താനങ്ങൾക്ക് രോഗദുരിതം. മാനസിക സമ്മർദം അധികരിക്കും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

കാർത്തിക : തൊഴിലിൽ നിന്ന് അവധിയെടുത്ത് വിട്ടു നിൽക്കേണ്ടി വരും. പ്രധാനപ്പെട്ട കാര്യങ്ങളിൽ വിജയം കാണില്ല. ഗൃഹസുഖം കുറയും. അനാവശ്യ ചെലവുകൾ മൂലം മനസ്സു വിഷമിക്കും. ബന്ധുക്കൾ തമ്മിൽ ഭിന്നത. ദാമ്പത്യ പ്രശ്നങ്ങൾ ഉടലെടുക്കും.

രോഹിണി : ഗൃഹനിർമാണത്തിൽ പുരോഗതി. ധനപരമായ അധികച്ചെലവ്. ലഹരി വസ്തുക്കളിൽ നിന്ന് വിടുതൽ നേടുവാൻ സാധിക്കും. ബന്ധുജന സഹായം ലഭിക്കും. സാമ്പത്തിക വിഷമതകൾ മറികടക്കും. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും. 

മകയിരം : മനഃസുഖം വർധിക്കും. അലങ്കാര വസ്തുക്കൾക്കായി പണച്ചെലവ്. ഇരുചക്ര വാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. അടുത്ത ബന്ധുക്കളിൽ നിന്നുള്ള സഹായം പ്രതീക്ഷിക്കാം. പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും.

തിരുവാതിര : ഔഷധങ്ങളില്‍ നിന്ന് അലര്‍ജി പിടിപെടാനിടയുണ്ട്. വിശ്രമം കുറയും. എളുപ്പത്തില്‍ സാധിക്കാവുന്ന കാര്യങ്ങള്‍ക്കു പോലും തടസ്സം നേരിടാം. മംഗളകർമങ്ങളിൽ പങ്കെടുക്കുവാൻ കഴിയാതെ വരും. 

പുണർതം : മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച് അബദ്ധത്തില്‍ ചാടും. ആരോഗ്യപരമായി വാരം അനുകൂലമല്ല. നേത്രരോഗബാധയ്ക്കു സാധ്യത. വിദ്യാഭ്യാസ കാര്യങ്ങളില്‍ വിജയം ലഭിക്കും. ഇന്റർവ്യൂകളിൽ ജയിച്ച് തൊഴില്‍ ലഭിക്കുവാൻ സാധ്യത. 

പൂയം : ധനപരമായ പുരോഗതി. ഗൃഹാന്തരീക്ഷത്തില്‍ ശാന്തത. മറ്റുള്ളവരുമായി മികച്ച സൗഹൃദ ബന്ധം സ്ഥാപിക്കും. മനസ്സിൽ  ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ ഇടപെടേണ്ടിവരും. ബന്ധുഗുണം വർധിക്കും. 

ആയില്യം : വളരെക്കാലമായി അനുകൂലമായി നിന്നിരുന്നവർക്ക് മാനസിക വിരോധം. അനാരോഗ്യം മൂലം യാത്രകൾ ഒഴിവാക്കും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ. സഹോദരങ്ങൾ വഴി സഹായം ലഭിക്കും. പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. 

മകം : വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അൽപം കൂടി നീട്ടി വയ്ക്കുന്നതുത്തമം. ബന്ധുജന സഹായം ലഭിക്കും. സര്‍ക്കാർ ജീവനക്കാര്‍ക്ക് വാരം അനുകൂലമല്ല. തൊഴിലന്വേഷണത്തിൽ നേട്ടം കൈവരിക്കും. വിവാഹ ആലോചനകളിൽ തീരുമാനമുണ്ടാകും. 

പൂരം : സന്താനഗുണമനുഭവിക്കും. ഉറ്റസുഹൃത്തുക്കളുടെ സഹായം ലഭിക്കുകയാൽ സാമ്പത്തിക വിഷമതകൾ തരണം ചെയ്യും. അടുത്ത സുഹൃത്തുക്കളുമായി നില നിന്നിരുന്ന ഭിന്നത മാറും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം.  

ഉത്രം : പണച്ചെലവുള്ള കാര്യങ്ങളിൽ ഏര്‍പ്പെടും. പൊതുപ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് ജനസമ്മിതിയിൽ കുറവുണ്ടാകും. മറ്റുള്ളവർക്ക് അലോസരം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും.

അത്തം : പുതിയ ആഭരണം, വസ്ത്രം, വാഹനം എന്നിവ  വാങ്ങും. ഉപഹാരങ്ങൾ ലഭിക്കുവാന്‍ ഇടയുള്ള വാരമാണ്. ഏറ്റെടുത്ത പ്രവർത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള അരിഷ്ടതകൾക്കു സാധ്യത.

ചിത്തിര : അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില്‍ നിന്ന് മോചനം. വിലപിടിപ്പുള്ള രേഖകൾ കൈമോശം വരാനിടയുണ്ട്.  ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങള്‍ക്ക് അരിഷ്ടതകള്‍ക്കു സാധ്യത. തൊഴിൽ രംഗത്ത് ഉത്തരവാദിത്തം വര്‍ധിക്കും.

ചോതി : പണമിടപാടുകളില്‍ കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും. വിനോദങ്ങളിൽ നിന്ന് മനസിന് സുഖം ലഭിക്കും.  

വിശാഖം: വാഹനം വാങ്ങുവാൻ തീരുമാനമെടുക്കും. ശ്വാസകോശ രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘദൂരയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. 

അനിഴം : മാനസിക പിരിമുറുക്കം വര്‍ധിക്കും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ ഉദ്ദേശിച്ച വിജയം ലഭിച്ചെന്നു വരില്ല. ബന്ധുക്കളെ താല്‍ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും. 

തൃക്കേട്ട : പഴയകാല സുഹൃത്തുക്കളുമായി ഒത്തുചേരൽ. ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ വര്‍ധിക്കും. പൂർവിക സ്വത്തു ലഭിക്കുവാൻ യോഗമുണ്ട്. യാത്രകളിൽ അധിക ശ്രദ്ധ പുലർത്തുക. വീഴ്ച, പരിക്ക് എന്നിവ ഉണ്ടാവാതെ ശ്രദ്ധിക്കണം. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും.

മൂലം : മുൻകാല നിക്ഷേപങ്ങളിൽ നിന്ന് ധനലാഭം. ഗൃഹം മോടിപിടിപ്പിക്കും. ദീര്‍ഘദൂരയാത്രകൾ നടത്തേണ്ടിവരും. വാഹനം വാങ്ങുവാനുള്ള തീരുമാനം കൈക്കൊള്ളും. ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കുവാൻ സാധിക്കും. സഹോദരഗുണമുണ്ടാകും. സുഹൃത്തുക്കൾ  വഴി നേട്ടമുണ്ടാകും.

പൂരാടം : പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. മനസ്സിനു സന്തോഷം നല്‍കുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച  ഉണ്ടാകും. പുണ്യസ്ഥല സന്ദർശനം ഉണ്ടാകും. പണമിടപാടുകളിൽ കൃത്യത പുലർത്തും. കടം നൽകിയ പണം തിരികെ ലഭിക്കും.

ഉത്രാടം : ഗൃഹനിർമാണം പൂർത്തീകരിക്കും. വിദേശത്തു നിന്ന് നാട്ടിൽ തിരിച്ചെത്താൻ സാധിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക്  പ്രശസ്തി. അസാധ്യമെന്നു കരുതിയ പല കാര്യങ്ങളും അനായാസം നേടിയെടുക്കും. അകന്നിരുന്ന കുടുംബബന്ധങ്ങൾ പൂർവ സ്ഥിതിയിലെത്തും. 

തിരുവോണം : പുതിയ ഗൃഹോപകരണങ്ങൾ  വാങ്ങും. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. തീര്‍ഥയാത്രകള്‍ നടത്തും. പുതിയ ഭൂമി വാങ്ങുവാന്‍ സാധിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി ലഭിക്കും. വ്യാപാരമേഖലയിൽ നിന്ന് വിജയം.

അവിട്ടം : സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂല സാഹചര്യം. ദൂരയാത്ര കൊണ്ട് ഗുണമുണ്ടാ‌കും. പ്രണയസാഫല്യം. മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. വിലപിടിപ്പുള്ള വസ്തുക്കൾ സമ്മാനമായി ലഭിക്കും.

ചതയം : പുതിയ സുഹൃദ്ബന്ധങ്ങൾ ഉടലെടുക്കും. കുടുംബസുഖം ഉണ്ടാകും. ബന്ധുഗുണം ഉണ്ടാകും. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ  ഒന്നിക്കും. പഠന നിലവാരം ഉയരും. ബിസിനസില്‍ നേട്ടങ്ങൾ കൈവരിക്കും. പണമിടപാടുകളിൽ നേട്ടങ്ങൾ. സാമ്പത്തിക വിഷമതകളിൽ ശമനം.

പൂരുരുട്ടാതി : ഒന്നിലധികം തവണ ദീര്‍ഘ യാത്രകള്‍ വേണ്ടി വരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. അഭിമാനക്ഷതം സംഭവിക്കാതെ ശ്രദ്ധിക്കുക. ഉത്തമ സന്താനയോഗമുള്ള കാലമാണ്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്‌തി. 

ഉത്തൃട്ടാതി : മത്സരപ്പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കുവാന്‍ സാധിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് വിജയം. ആരോഗ്യവിഷമതകൾ അകന്ന് ദേഹസുഖം വര്‍ധിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. ഗൃഹനിര്‍മാണത്തില്‍ പുരോഗതി.  

രേവതി : സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകള്‍ മൂലം ആപത്തില്‍പ്പെടാം. സാമ്പത്തിക അച്ചടക്കം പാലിക്കുവാന്‍ പലപ്പോഴും കഴിയാതെ വരും. രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. ബന്ധുക്കള്‍ നിമിത്തം നേട്ടം.

English Summary:

Weekly Prediction by Sajeev Shastharam / 2024 July 14 to 20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com