ADVERTISEMENT

അശ്വതി: ആരോഗ്യം തൃപ്‌തികരമായിരിക്കും. ഉദ്യോഗത്തോട് അനുബന്ധമായി ഉപരിപഠനത്തിനു ചേരുവാനിടവരും. 

ഭരണി: പുതിയ വ്യാപാരം തുടങ്ങുവാനുള്ള ആശയമുദിക്കും. ആധ്യാത്മിക ചിന്തകളാൽ അനാവശ്യമായ ആധി ഒഴിഞ്ഞുപോകും.

കാർത്തിക: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. വാഹനം മാറ്റിവാങ്ങുവാനിടവരും. നിർദേശങ്ങളും പ്രവർത്തന ശൈലിയും മറ്റുള്ളവർക്ക് ഉപകാരപ്രദമാകും.

രോഹിണി: അധ്വാനഭാരവും യാത്രാക്ലേശവും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. അശ്രാന്ത പരിശ്രമത്താൽ ഉദ്ദേശിച്ച കാര്യങ്ങൾ സാധിക്കും. 

മകയിരം: ബാഹ്യപ്രേരണകൾ ഉണ്ടായാലും വിദഗ്ധോപദേശം തേടാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്. അവധിയെടുത്തു മംഗളകർമങ്ങളിൽ പങ്കെടുക്കും. 

തിരുവാതിര: അശ്രാന്ത പരിശ്രമത്താൽ ഔദ്യോഗികമായ അനിശ്ചിതാവസ്ഥകൾ പരിഹരിക്കും. നിലനിൽപിനാധാരമായ ചെറിയ ഉദ്യോഗത്തിന് അവസരം ലഭിക്കും. 

പുണർതം: പുതിയ വ്യാപാരം തുടങ്ങുന്നതിനു വിദഗ്ധോപദേശം തേടും. പക്വതയുള്ള സന്താനങ്ങളുടെ സമീപനം ആശ്വാസത്തിനു വഴിയൊരുക്കും. 

പൂയം: കുടുംബത്തിൽ സന്തുഷ്‌ടിയും സമാധാനവും ഉണ്ടാകും. പ്രവർത്തനരംഗം മെച്ചപ്പെടും. മംഗളവേളകളിൽ വച്ച് വിശിഷ്ടവ്യക്തികളെ പരിചയപ്പെടുവാനും ആശയവിനിമയം നടത്തുവാനും അവസരമുണ്ടാകും. 

ആയില്യം: അവിചാരിതമായി വിദേശ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും.  വർഷങ്ങൾക്കു മുൻപു വാങ്ങിയ ഭൂമി വിൽക്കുവാൻ തീരുമാനിക്കും. സഹായം ചെയ്‌തുകൊടുത്തവർ വിരോധികളായിത്തീരും. 

മകം: വിവിധങ്ങളും വ്യത്യസ്‌തങ്ങളുമായ കർമമേഖലകളിൽ പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. അദൃശ്യമായ മേഖലകളിൽ പണം മുടക്കരുത്. 

പൂരം: നിർമാണം പൂർത്തിയായ ഗൃഹം താരതമ്യേന കുറഞ്ഞവിലയ്ക്ക് വാങ്ങുവാനിടവരും. സന്താനങ്ങൾക്കു കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ നിർബന്ധിതനാകും. 

ഉത്രം: ഉദ്യോഗത്തോട് അനുബന്ധമായി ഉപരിപഠനത്തിനു ചേരും. പരീക്ഷ, ഇന്റർവ്യൂ, ചർച്ചകൾ തുടങ്ങിയവയിൽ വിജയിക്കും. 

അത്തം: തൊഴിൽ മേഖലകളോടു ബന്ധപ്പെട്ടു ദൂരയാത്രകൾ വേണ്ടിവരും. വാഗ്വാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുകയാണു നല്ലത്. ആഭരണം മാറ്റിവാങ്ങുവാനിടവരും. 

ചിത്തിര: അവധിയെടുത്തു കുടുംബസമേതം വിശേഷപ്പെട്ട ദേവാലയ ദർശനം നടത്തും. ആരോഗ്യം തൃപ്തികരമായിരിക്കും. സൗമ്യസമീപനം എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്നതിന് ഉപകരിക്കും. 

ചോതി: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സന്താനങ്ങളുടെ സമീപനത്തിൽ ആത്മസംതൃപ്തിയുണ്ടാകും. അവിചാരിതമായി ഉദ്യോഗം നഷ്ടപ്പെടുമെങ്കിലും മറ്റൊന്നു ലഭിക്കുവാൻ യോഗമുണ്ട്. 

വിശാഖം: പഠിച്ച വിഷയത്തോട് അനുബന്ധമായ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കുവാനിടവരും. 

അനിഴം: തുടങ്ങിവച്ച പ്രവർത്തനങ്ങൾ ബന്ധുസഹായത്താൽ പൂർത്തീകരിക്കും. കരാർ ജോലികൾ ഏറ്റെടുത്തു നടപ്പിലാക്കുന്നതിൽ ആത്മവിശ്വാസം വർധിക്കും. 

തൃക്കേട്ട: തൊഴിൽ മേഖലകളോടു ബന്ധപ്പെട്ട മാനസിക സംഘർഷം വർധിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. 

മൂലം:  വ്യാപാര വ്യവസായ സമുച്ചയം പണിയുവാനുള്ള ഭൂമി വാങ്ങുവാനിടവരും.  നിരാശയെ അതിജീവിക്കുവാനുള്ള സമീപനം ജീവിതപങ്കാളിയിൽ നിന്നു വന്നുചേരും. 

പൂരാടം: വ്യവസായം നവീകരിക്കുവാൻ നിർദേശം തേടും.  മേലധികാരി അവധിയായതിനാൽ ചർച്ചകൾ നയിക്കുവാനിടവരും. 

ഉത്രാടം: ആഗ്രഹസാഫല്യത്താൽ നേർന്നുകിടപ്പുള്ള വഴിപാടുകൾ ചെയ്തുതീർക്കും. പ്രവർത്തന മേഖലകളിൽ നിന്നും സാമ്പത്തിക പുരോഗതിയുണ്ടാകും. 

തിരുവോണം: പൂർവികസ്വത്ത് നിലനിർത്തുവാൻ സ്വജനങ്ങളുമായി ചർച്ച നടത്തും.  സാങ്കേതിക കാരണങ്ങളാൽ വിദേശയാത്രയ്ക്കു തടസ്സങ്ങൾ അനുഭവപ്പെടും. 

അവിട്ടം: മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. ഏറ്റെടുത്ത ദൗത്യം സംതൃപ്തിയോടുകൂടി പൂർത്തീകരിക്കും. വിശ്വസ്ത സേവനത്തിനു പ്രശസ്തിപത്രം ലഭിക്കും. 

ചതയം: പൂർണതയില്ലാത്ത പദ്ധതികൾ തിരസ്കരിക്കപ്പെടും. അനാവശ്യ ചിന്തകൾ ഉപേക്ഷിക്കണം. തൊഴിൽ മേഖലകളിൽ ചുമതലകൾ വർധിക്കും. 

പൂരുരുട്ടാതി: കൂടുതൽ യാത്രകൾ വേണ്ടിവരുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. വിശ്വസ്തസേവനത്തിനു പ്രശസ്‌തിപത്രം ലഭിക്കും. 

ഉത്തൃട്ടാതി: സ്വന്തം ആശയങ്ങൾ പ്രാവർത്തികമാക്കുവാൻ സാധിക്കാത്തതിനാൽ സംയുക്ത സംരംഭങ്ങളിൽ നിന്നും പിന്മാറും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. 

രേവതി: മത്സര രംഗങ്ങളിൽ വിജയിക്കും. ഉദ്യോഗത്തോട് അനുബന്ധമായി ഉപരിപഠനത്തിനു ചേരും. ചെലവിനങ്ങളിൽ നിർബന്ധ നിയന്ത്രണം വേണം. 

English Summary:

Weekly Star predictions in Malayalam by Kanippayyur Narayanan Namboodiripad for all 27 Nakshatras. Each prediction offers insights into various aspects of life, including career, finances, relationships, health, and more.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT