ADVERTISEMENT

ഓരോ രാശിയിലും ജനിച്ചവർക്ക് പൊതുവായ ചില ഗുണങ്ങളും ദോഷങ്ങളും ഉണ്ടാകും. എന്നാൽ ജീവിതത്തിൽ എല്ലാം ആഗ്രഹിച്ചത് നേടുന്ന ചില രാശിക്കാരുണ്ട്. അക്വേറിയസ്, സ്‌കോർപിയോ, ജെമിനി എന്നീ രാശിക്കാരാണ് ആ ഭാഗ്യവാന്മാർ. കരുത്തന്മാരും ബുദ്ധിമാന്മാരുമാണ് ഈ രാശിക്കാരെന്നാണ് പൊതുവെ പറയാറ്. ഇത് സത്യമാണെന്ന് തെളിയിക്കുന്നതാണ് ഇവയുടെ രാശിഫലങ്ങൾ.

അക്വേറിയസ് (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): ഈ രാശിക്കാരെ കുറിച്ച് പറയുകയാണെങ്കിൽ തോൽവി അവരുടെ നിഘണ്ടുവിൽ ഇല്ല. ഇവർ ഒരിക്കലും ഒരു കൂട്ടം ആളുകൾ പറയുന്നത് കേട്ട് ആ പാത പിന്തുടരുന്നവർ അല്ല. സ്വന്തമായി അഭിപ്രായങ്ങളും തീരുമാനങ്ങളും ഇവർക്കുണ്ട്. അതുകൊണ്ട് ഈ രാശിക്കാരെ സ്വാധീനിയ്ക്കാൻ അത്ര എളുപ്പമല്ല. സർഗാത്മകത കൂടുതലുള്ള ഇവർ ഏതു മേഖലയാണെങ്കിലും വിജയം കൈവരിക്കും. എല്ലാ കാര്യങ്ങളിലും  കൃത്യതയും വ്യക്തതയും പുലർത്തുന്നവരായിരിക്കും ഇവർ. ആരേയും ആകർഷിക്കുന്ന വ്യക്തിത്വത്തിന് ഉടമകളാണ്‌ ഈ രാശിക്കാർ. എല്ലാ പ്രശ്നങ്ങളെയും തരണം ചെയ്തു മുന്നേറുന്ന ഇവർ ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കും. ഒരു നേതാവിന് വേണ്ട ഗുണങ്ങൾ ഉള്ളതിനാൽ ഇവർ രാഷ്ട്രീയത്തിൽ ശോഭിക്കും.

ജെമിനി (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ):വിശാലമായ കാഴ്ചപ്പാട് ഉള്ളവരും പൊതു കാര്യങ്ങളിൽ തൽപരരുമായിരിക്കും ഈ രാശിക്കാർ. സംസാരപ്രിയരായ ഇവർ തമാശ ആസ്വദിക്കുന്നവരും മറ്റുള്ളവരുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരുമായിരിക്കും. ശരിയായ രീതിയിൽ ബുദ്ധിപരമായി വിഷയങ്ങളെ നോക്കിക്കാണുന്ന ഈ രാശിക്കാർ ഉന്നതിയിലെത്തും. എന്തുകാര്യവും വളരെ എളുപ്പം തന്നെ പഠിച്ചെടുക്കാനുള്ള കഴിവ് ഇവർക്കുണ്ട്. അതുകൊണ്ടുതന്നെ പരീക്ഷകളിലും ജോലിയിലും മികച്ച പേര് സമ്പാദിക്കും. ആൾക്കൂട്ടത്തിനിടയിൽ ഇവർ വേറിട്ട് നിൽക്കും. എല്ലാവർക്കും ഇവരെക്കുറിച്ച് നല്ലതു മാത്രമേ സംസാരിക്കാൻ ഉണ്ടാകൂ. പെട്ടെന്നു തന്നെ പുതിയ ഭാഷകൾ പഠിച്ചെടുക്കാനുള്ള കഴിവ് ഇവർക്കുണ്ട്. ലോകത്തിന്റെ ഏതു കോണിൽ പോയാലും ഇവർക്ക് വിജയം ഉറപ്പാണ്.

സ്‌കോർപിയോ (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ):ഈ രാശിയിൽ ജനിച്ചവർ നിഗൂ‍ഢ സ്വഭാവം കാത്തുസൂക്ഷിക്കുന്നവരാണ്. ഇവർ യഥാർത്ഥത്തിൽ എന്താണോ അതായിരിക്കില്ല പുറത്തുകാണിക്കുന്നത്. തീവ്രമായ വികാരങ്ങൾ ഇവർക്കുണ്ട്. ഇതുമൂലം ശക്തമായ പ്രണയം, സൗഹൃദത്തിൽ വിശ്വസ്തത എന്നിവയൊക്കെ ഉണ്ടാകും. അതുകൊണ്ടുതന്നെ ബന്ധങ്ങളിൽ വിള്ളലുണ്ടായാൽ ഇവർക്കത് താങ്ങാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഈ വിഷയങ്ങളിൽ പെട്ടെന്ന് തളർന്നുപോകുന്ന മനസ്സിനുടമകളാണിവർ. ഒരിക്കലും ഈ രാശിക്കാരുടെ പുറംമോടി കണ്ട് അവരെ വില കുറച്ച് കാണരുത്. എളുപ്പത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിത്വമാണ് ഇവരുടേത്. ആരുടേയും സഹായമില്ലാതെ ശരിയായ തീരുമാനങ്ങൾ എടുക്കാൻ ഇവർക്ക് കഴിയും. ഈ രാശിയിൽ ജനിച്ചവർ അഭിമാനികളും സുന്ദരന്മാരുമായിരിക്കും.

English Summary:

Discover the three zodiac signs known for achieving their dreams. Explore the unique strengths and traits of Aquarius, Gemini, and Scorpio that propel them towards success.

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com